play-sharp-fill
പ്രതിസന്ധിയില്‍ താങ്ങാകുന്ന സൗഹൃദം;  ച​ങ്ക്സ് എ​ന്നു പ​റ​ഞ്ഞാ​ല്‍ ഇ​താ​ണ്; അ​ലി​ഫി​ന് ര​ണ്ട​ല്ല, നാ​ല് കാ​ലു​ണ്ട്

പ്രതിസന്ധിയില്‍ താങ്ങാകുന്ന സൗഹൃദം; ച​ങ്ക്സ് എ​ന്നു പ​റ​ഞ്ഞാ​ല്‍ ഇ​താ​ണ്; അ​ലി​ഫി​ന് ര​ണ്ട​ല്ല, നാ​ല് കാ​ലു​ണ്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചങ്ങാതിമാര്‍ നല്ലവരാണെങ്കില്‍ കാലുകള്‍ പോലും വേണ്ടെന്ന് അലിഫ് മുഹമ്മദ് പറയും.


ജന്മനാ രണ്ട് കാലുകളുമില്ലാത്ത കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അലിഫ് മുഹമ്മദിന് തന്റെ കാലുകള്‍ ചങ്ങാതിമാര്‍ തന്നെയാണ്. ഇരുകാലുകള്‍ക്കും സ്വാധീനമില്ലെന്ന ഒരു ബുദ്ധിമുട്ടുകളും അറിയിക്കാതെയാണ് അലിഫിനെ അവന്റെ സുഹൃത്തുക്കള്‍ കൊണ്ടുനടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് ആവശ്യങ്ങള്‍ക്കും സിനിമയ്ക്കും ഹോട്ടലുകളിലും ഉത്സവങ്ങള്‍ക്കും, അവന്‍ ആവശ്യപ്പെടുന്ന എല്ലായിടത്തും അവനെ കൊണ്ടു പോകുന്നത് അവന്റെ കൂട്ടുകാരാണ്.

അ​ലി​ഫ് മു​ഹ​മ്മ​ദി​ന്‍റെ സ​ഹ​പാ​ഠി​ക​ള്‍ തോ​ളി​ല്‍ എ​ടു​ത്തു​കൊ​ണ്ട് പോ​കു​ന്ന വീ​ഡി​യോ ആണ് ഇപ്പോൾ ചർച്ചാവിഷയം. സ​ഹ​പാ​ഠി​ക​ളാ​യ ആ​ര്യ​യു​ടെ​യും അ​ര്‍​ച്ച​ന​യു​ടെ​യും കൂ​ടെ​യു​ള്ള വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നത്.

വളരെ പെട്ടെന്ന് ഈ ദൃശ്യങ്ങള്‍ സൈബര്‍ ലോകത്ത് പ്രചരിച്ചു.
ഇത്തരത്തില്‍ എടുത്തുകൊണ്ട് നടക്കുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ധാരാളം ആളുകളാണ് കണ്ടത്.

കോ​ളേജ് ഡേ​യ്ക്ക് എ​ത്തി​യ ഫോട്ടോഗ്രാഫർ ജ​ഗ​ത്ത് തു​ള​സീ​ധ​ര​ന്‍ പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്. അ​ലി​ഫി​നെ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും വീ​ട്ടി​ല്‍ തി​രി​കെ കൊ​ണ്ടു പോ​കു​ന്ന​തും ക്യാ​മ്പസി​ല്‍ മ​റ്റ് സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തും ഇ​വ​രെ​പോ​ല​യു​ള്ള ഡി​ബി​യി​ലെ സ​ഹ​പാ​ഠി​ക​ളാ​ണ്. കരുനാഗപ്പള്ളി മാരാരിതോട്ടം ബീമാ മന്‍സിലില്‍ ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ് അലിഫ് മുഹമ്മദ്.

പ്രതിസന്ധിയില്‍ താങ്ങാകുന്ന സൗഹൃദത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തു.

2020ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണനും പ്രവാസി സംഘവും ചേര്‍ന്ന് അലിഫിനൊരു ഇലക്‌ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ചിരുന്നു. എങ്കിലും അലിഫിനെ എവിടെയും കൊണ്ടുപോകാന്‍ തങ്ങള്‍ മതിയെന്ന നിലപാടിലാണ് അവന്റെ കൂട്ടുകാര്‍.