play-sharp-fill
അയല്‍വാസികളായ രണ്ട് യുവാക്കളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അയല്‍വാസികളായ രണ്ട് യുവാക്കളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ

കോഴിക്കോട്: അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.


കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലാണ് സംഭവം. നന്മണ്ട മരക്കാട് മുക്ക് സ്വദേശി ചാലില്‍ അഭിനന്ദ്, അയല്‍വാസി വിജീഷ് എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ജയന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ്, വയനാട് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷന്‍ കമ്മറ്റി അംഗവുമായിരുന്നു.