play-sharp-fill
ചികിത്സ സഹായത്തിനെന്ന പേരില്‍ വീടുകള്‍ കയറിയിറങ്ങി പണപിരിവ്; കിട്ടുന്ന തുക ഉപയോഗിച്ചിരുന്നത് മദ്യപാനത്തിനും; കുമരകത്ത്  സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി

ചികിത്സ സഹായത്തിനെന്ന പേരില്‍ വീടുകള്‍ കയറിയിറങ്ങി പണപിരിവ്; കിട്ടുന്ന തുക ഉപയോഗിച്ചിരുന്നത് മദ്യപാനത്തിനും; കുമരകത്ത് സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി

സ്വന്തം ലേഖിക

കുമരകം: ചികിത്സ സഹായത്തിനെന്ന പേരില്‍ വീടുകള്‍ കയറി പണപിരിവ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.


ഇവരില്‍ ഒരാളുടെ മകന്റെ ചികിത്സക്കായി പണം ആവശ്യപ്പെട്ടാണ് വീടുകള്‍ തോറും ഇവര്‍ കയറി ഇറങ്ങിയത്. കഴിഞ്ഞ മൂന്ന് ദിവസമായി കുമരകം ജെട്ടി പരിസരം കേന്ദ്രികരിച്ചായിരുന്നു പിരിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ പിരിച്ചെടുത്ത പണം വീതംവെയ്ക്കുന്നത് സംബന്ധിച്ച്‌ തര്‍ക്കവുമുണ്ടായി. ഇതോടെ ഇവരെ നാട്ടുകാര്‍ നിരീക്ഷിച്ചുവരികയായിരുന്നു.

ഇതിനിടെ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കേശവന്റെ വീട്ടില്‍ പിരിവിനെത്തിയതോടെ യുവാക്കള്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. കിട്ടുന്ന പണം മദ്യപാനത്തിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.