play-sharp-fill
അട്ടയെ പോലെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നവര്‍’; ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍

അട്ടയെ പോലെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നവര്‍’; ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം :ഗാന്ധി കുടുംബത്തിന് നേരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് തന്നെയാണെന്നാണ് പത്മനാഭന്റെ വിമര്‍ശനം. അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച് തൂങ്ങുന്നുവെന്നാണ് വിമര്‍ശനം.
തെരഞ്ഞെടുപ്പില്‍ സ്ഥിരമായി ജയിക്കുമെന്ന് രാഹുല്‍ ഗാന്ധി ധരിച്ചു.

പക്ഷേ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഒടുക്കം സ്മൃതി ഇറാനി ജയിച്ചതോടെ രാഹുലിന് വയനാട്ടിലേക്ക് വരേണ്ടിവന്നു. 1940 മുതല്‍ താന്‍ കോണ്‍ഗ്രസുകാരനാണ്. അധികാരരാഷ്ട്രീയത്തോട് തനിക്ക് താത്പര്യമില്ല. അധികാരത്തോടുള്ള ചിലരുടെ താത്പര്യമാണ് പാര്‍ട്ടിയെ തകര്‍ക്കുന്നത് എന്നും പത്മനാഭന്‍ കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എക്കാലത്തും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുക എന്നത് ദാരുണമാണ്. മനുഷ്യന് ആര്‍ത്തിയും ആഗ്രഹവും ഉണ്ടാകും. പക്ഷേ ദുരാര്‍ത്തിയും ദുരാഗ്രഹവും പാടില്ല. വലിയ നേതാവായ റോബര്‍ട്ട് വാദ്ര പറഞ്ഞത് , അദ്ദേഹം ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ്. അതിന്റെ ഒരു കുറവുകൂടിയേ ഒള്ളൂ’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.