play-sharp-fill
ആക്രമണം തുടർന്നാൽ വലിയ വില നൽകേണ്ടി വരുമെന്ന്  റഷ്യയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ് ;മൂന്നാം ലോകമഹായുദ്ധം സൃഷ്‌ടിക്കുന്നതിൽ നിന്ന് റഷ്യ പിന്മാറണമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ

ആക്രമണം തുടർന്നാൽ വലിയ വില നൽകേണ്ടി വരുമെന്ന് റഷ്യയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ് ;മൂന്നാം ലോകമഹായുദ്ധം സൃഷ്‌ടിക്കുന്നതിൽ നിന്ന് റഷ്യ പിന്മാറണമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ

സ്വന്തം ലേഖിക

വാഷിങ്ടൺ : റഷ്യ രാസായുധ ആക്രമണം തുടർന്നാൽ വലിയ വില നൽകേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. മൂന്നാം ലോകമഹായുദ്ധം സൃഷ്‌ടിക്കുന്നതിൽ നിന്ന് റഷ്യ പിന്മാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

യുക്രൈനും അമേരിക്കയും ചേർന്ന് റഷ്യക്കെതിരെ പ്രയോഗിക്കാനായി രാസായുധങ്ങൾ നിർമിക്കുകയാണെന്ന ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ ബുദ്ധിയെക്കുറിച്ച് ഇവിടെ സംസാരിക്കാൻ പോകുന്നില്ല. പക്ഷേ യുക്രൈനിൽ രാസായുധപ്രയോഗം റഷ്യ നടത്തിയാൽ വലിയ വില നൽകേണ്ടി വരുമെന്നും യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി.

റഷ്യയുടെ അഭ്യർഥനപ്രകാരം യുഎൻ സുരക്ഷാ സമിതിയിൽ അടിയന്തരയോഗം ചേരുന്നുണ്ട്. യുക്രൈനിൽ ആണവായുധങ്ങൾ നിർമിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് റഷ്യയുടെ അഭ്യർഥന. അതേ സമയം റഷ്യക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധങ്ങൾ കടുപ്പിക്കുകയാണെന്നും യുഎസ് അറിയിച്ചു. റഷ്യയുമായുള്ള ട്രേഡ് ബന്ധങ്ങളും അമേരിക്ക അവസാനിപ്പിക്കുന്നതായി ബൈഡൻ പറഞ്ഞു.