play-sharp-fill
കോട്ടയം ഗാന്ധിനഗര്‍ ബസ് സ്റ്റാന്‍ഡ് നിറയെ സാമൂഹ്യ വിരുദ്ധർ; സ്വകാര്യ ബസുകൾ മെഡിക്കൽ കോളേജിന് സമീപം  ചീറിപ്പായുന്നു; അപകടം കൺമുന്നിൽ

കോട്ടയം ഗാന്ധിനഗര്‍ ബസ് സ്റ്റാന്‍ഡ് നിറയെ സാമൂഹ്യ വിരുദ്ധർ; സ്വകാര്യ ബസുകൾ മെഡിക്കൽ കോളേജിന് സമീപം ചീറിപ്പായുന്നു; അപകടം കൺമുന്നിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡ് സാമൂഹ്യ വിരുദ്ധരുടേയും, മദ്യപസംഘത്തിന്റെയും വിഹാരകേന്ദ്രം. സ്വകാര്യ ബസുകൾ മെഡിക്കൽ കേളേജിന് സമീപം ചീറിപ്പായുന്നു.ഭീതിയിൽ യാത്രക്കാർ.


അന്യജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ ദിനംപ്രതി നൂറ് കണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. കൂടുതലും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാരുമാണ്. കൂടാതെ, വിദ്യാര്‍ത്ഥികളും സ്ത്രീകളും. സ്റ്റാന്‍ഡിന് അകത്തും, ഇരിപ്പിടങ്ങളും സാമൂഹ്യ വിരുദ്ധർ കൈയ്യടക്കിയതിനാൽ സ്റ്റാൻഡിന് പുറത്ത് ബസ് കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ ഇത് കണക്കിലെടുക്കാതെ റോഡിലൂടെ പോകുന്ന സ്വകാര്യ ബസുകൾ അമിത വേ​ഗതയിലും. അതുകൊണ്ട് തന്നെ അപകടം ഏത് സമയത്തും സംഭവിക്കാമെന്ന ഭയത്തോടെയാണ് ആളുകൾ ഇവിടെ ബസ് കാത്ത് നില്ക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകല്‍സമയങ്ങളില്‍ പരസ്യമായി മദ്യപാനം നടത്തി ഇരിപ്പിടങ്ങളില്‍ കിടന്നുറങ്ങുകയാണിവര്‍. രാത്രി മദ്യലഹരി വിട്ടശേഷം ചിലര്‍ മടങ്ങും. രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരിപ്പിടം പോലുമില്ലാതെ തറയില്‍ ഇരിക്കേണ്ട അവസ്ഥയില്‍ ആണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് യുവാക്കള്‍ അമിതമായി മദ്യപിച്ച്‌ ഇരിപ്പിടത്തില്‍ കിടന്നു ഉറങ്ങുകയും, വയോധികന്‍ പരസ്യമായി മദ്യപിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അമിതമായി മദ്യപിച്ചു കിടക്കുന്നതിനാല്‍ ഒന്നും ചെയ്യാനാവാതെ മടങ്ങി.

24 മണിക്കൂറും ഹൈവേ പൊലീസ് രാത്രികാലങ്ങളില്‍ പെട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ കുറവുണ്ടാകുന്നില്ല. ​ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നതും ഇവിടെ പതിവാണ്. ഇതിനോടകം നിരവധി പേര്‍ക്കതിരെ ആണ് കാപ്പ ചുമത്തിയത്. എന്നിട്ടും ഗുണ്ടകള്‍ക്കും അക്രമങ്ങള്‍ക്കും കുറവൊന്നും ഇല്ല.