ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി തവണ എ.ടി.എം തട്ടിപ്പ്;തട്ടിപ്പിലൂടെ കോടികളുടെ സമ്പാദ്യം ;ഒടുവിൽ ഹരിയാന സ്വദേശികൾ ആദ്യമായി കുടുങ്ങിയത് കേരള പോലീസിന്റെ വലയിൽ
സ്വന്തം ലേഖിക
ആമ്പല്ലൂർ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി തവണ എ.ടി.എം തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശികളെ കേരള പോലീസ് പിടികൂടി .പ്രമുഖ ഓണ്‍ലൈന്‍ പര്‍ച്ചേസ് ആപ്പിന്റെ ട്രെയിലര്‍ ലോറി ജീവനക്കാരാണ് കുടുങ്ങിയത്. തട്ടിപ്പിന് വേണ്ടി ജോലി മറയാക്കുകയിരുന്നു ഇവര്‍.കഴിഞ്ഞമാസം പുതുക്കാട് ദേശീയപാതക്ക് സമീപമുള്ള എ.ടി.എം കൗണ്ടറില്‍ നടന്ന തട്ടിപ്പില്‍ എസ്.ബി.ഐ ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് ഈമാസം 15നാണ് പുതുക്കാട് പൊലീസ് കേസെടുത്തത്.
.ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പിയുടെയും പുതുക്കാട് സി.ഐയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. സംഭവം നടന്നതായി പരാതിയില്‍ പറയുന്ന സമയത്തെ എ.ടി.എം കൗണ്ടറിലെയും പാലിയേക്കര ടോളിലെയും ക്യാമറ ദൃശ്യങ്ങളും ആ സമയം ഇടപാട് നടത്തിയവരുടെ അക്കൗണ്ട് വിശദാംശങ്ങളും പൊലീസ് പരിശോധിച്ചു.
തുടര്‍ന്നാണ് രണ്ടുപേരാണ് കൗണ്ടറില്‍ കയറി പണം പിന്‍വലിച്ചതെന്നും ഉപഭോക്താക്കളുടേത് ഹരിയാന അക്കൗണ്ടുകളാണെന്നും മനസ്സിലാക്കിയത്. ട്രെയിലര്‍ ലോറി എം.ടി.എം കൗണ്ടറിനോട് ചേര്‍ന്ന് സര്‍വിസ് റോഡില്‍ നിര്‍ത്തിയിട്ട് ശ്രദ്ധ മറച്ച ശേഷമാണ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഹരിയാന രജിസ്ട്രേഷനിലുള്ള ലോറിയുടെ നമ്പർ കണ്ടെത്താന്‍ കഴിഞ്ഞത് പൊലീസിന് പ്രതികളിലേക്കുള്ള ദൂരം കുറച്ചു. തിങ്കളാഴ്ച പാലിയേക്കര ടോള്‍ കടന്നുപോയ ഇതേ ലോറിയും പ്രതികളെയും പൊലീസ് പിന്തുടർന്ന് കുതിരാനില്‍ വെച്ച് പിടികൂടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ തട്ടിപ്പുവിവരം പൊലീസിന് മൊഴിനല്‍കി.പിടിയിലായവര്‍ എം.ടി.എം യന്ത്രത്തിന്റെ സെന്‍സറില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ്.പറഞ്ഞു .ഈ രീതിയില്‍ എ.ടി.എം തട്ടിപ്പ് നടക്കുന്ന വിവരം പുറത്തുവരുന്നത് ആദ്യമാണ്. ഇവര്‍ കൈയില്‍ കരുതുന്ന പ്രത്യേക താക്കോല്‍ ഉപയോഗിച്ച് എ.ടി.എം യന്ത്രം തുറക്കും. തുടര്‍ന്ന് കാര്‍ഡ് നിക്ഷേപിച്ച് പൈസ എടുക്കും. പൈസ പുറത്തുവന്ന ശേഷം നേരത്തേ തുറന്ന് വെച്ച യന്ത്രം സ്വിച്ച് ഓഫ് ചെയ്യുകയും ഉടന്‍ ഓണാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ പണം പുറത്തേക്ക് വരുകയും എന്നാല്‍ ‘ഇടപാട് പരാജയം’ (ട്രാന്സാക്ഷന് ഫെയില്‍ഡ്) എന്ന് കാണിക്കുകയും ചെയ്യും.
യന്ത്രത്തില്‍നിന്ന് പണമെടുത്ത ഉടന്‍ ഇവര്‍ ടോള്‍ ഫ്രീ നമ്പറില്‍ ബാങ്കിലേക്ക് വിളിച്ച് അക്കൗണ്ടില്‍നിന്ന് പണം കുറഞ്ഞതായി കാണിച്ചെന്നും എന്നാല്‍ യന്ത്രത്തിലൂടെ ആ തുക കിട്ടിയില്ലെന്നും അറിയിക്കും. തുടര്‍ന്ന് ബാങ്കില്‍നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് പണം റീഫണ്ട് ചെയ്യും.
സുഹൃത്തുക്കള്‍ അടക്കമുള്ള പലരുടെയും ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പിനുവേണ്ടി ഇവര്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിലേക്ക് ആദ്യം പണം നിക്ഷേപക്കുകയും അതിന്റെ മറവില്‍ തട്ടിപ്പ് നടത്തുകയുമാണ് രീതി. ഇവരുടെ തട്ടിപ്പുകളില്‍ അധികവും എസ്.ബി.ഐയുടെ എ.ടി.എമ്മുകളിലായിരുന്നു.
ഈ രീതിയില്‍ എ.ടി.എം തട്ടിപ്പ് നടക്കുന്ന വിവരം പുറത്തുവരുന്നത് ആദ്യമാണ്. ഇവര്‍ കൈയില്‍ കരുതുന്ന പ്രത്യേക താക്കോല്‍ ഉപയോഗിച്ച് എ.ടി.എം യന്ത്രം തുറക്കും. തുടര്‍ന്ന് കാര്‍ഡ് നിക്ഷേപിച്ച് പൈസ എടുക്കും. പൈസ പുറത്തുവന്ന ശേഷം നേത്തേ തുറന്ന് വെച്ച യന്ത്രം സ്വിച്ച് ഓഫ് ചെയ്യുകയും ഉടന്‍ ഓണാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്ബോള്‍ പണം പുറത്തേക്ക് വരുകയും എന്നാല്‍ ‘ഇടപാട് പരാജയം’ (ട്രാന്സാക്ഷന് ഫെയില്‍ഡ്) എന്ന് കാണിക്കുകയും ചെയ്യും.
2018 മുതല്‍ ആരംഭിച്ച തട്ടിപ്പിലൂടെ പ്രതികള്‍ സമ്ബാദിച്ചത് കോടികള്‍. ഡല്‍ഹി കേന്ദ്രമായുള്ള പ്രമുഖ ഓണ്‍ലൈന്‍ പര്‍ച്ചേഴ്സ് കമ്പനിയുടെ ട്രെയിലര്‍ ഡ്രൈവര്‍മാരായ പ്രതികള്‍ ഇന്ത്യയില്‍ എവിടെയും എത്തിപ്പെടാനുള്ള ലൈസന്‍സ് ആയാണ് ജോലിയെ കണ്ടിരുന്നത്. മിക്ക സംസ്ഥാനങ്ങളിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ആഡംബര ജീവിതം നയിക്കാനും നാട്ടില്‍ ഭൂമിവാങ്ങി കൂട്ടാനുമാണ് കൊള്ളമുതല്‍ ഉപയോഗിക്കുന്നത്.