play-sharp-fill
ഹലോ വാവ സുരേഷ് അല്ലേ ശശികല ടീച്ചറെ കിട്ടിയായിരുന്നോ?  പരിഹാസവുമായി എസ് സുദീപ്

ഹലോ വാവ സുരേഷ് അല്ലേ ശശികല ടീച്ചറെ കിട്ടിയായിരുന്നോ? പരിഹാസവുമായി എസ് സുദീപ്

സ്വന്തം ലേഖിക

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പരിഹസിച്ച്‌ മുന്‍ പെരുമ്പാവൂര്‍ സബ് ജഡ്ജി എസ്. സുദീപ്.

വാവ സുരേഷും ​ഹിന്ദു ഐക്യവേദി ഓഫീസില്‍ നിന്നുള്ള സംഭാഷണ രൂപത്തിലാണ് ഫേസ്ബുക്ക് പരിഹാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പിങ്ങനെ

– ഹലോ, വാവ സുരേഷല്ലേ?
– അതേ…
– ശശികല ടീച്ചറിനെ കിട്ടിയാരുന്നോ?
– ശെടാ, അതു നിങ്ങക്ക് ഐക്യവേദി ഓഫീസിൽ വിളിച്ചു ചോദിച്ചാപ്പോരേ!
– എന്‍റെ പൊന്നു വാവേ, ഇത് ഐക്യവേദി ഓഫീസീന്നാ…
– ഹാരാ?
– രാഹുല്‍ ഈശ്വര്‍ ”

ആശുപത്രി വിട്ടതിന് പിന്നാലെ പാമ്പ് പിടുത്തം തുടരുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വാവ സുരേഷ് വ്യക്തമാക്കി. നിലവിലുള്ള ഒരു രീതിയും സുരക്ഷിതമല്ല. ഉപകരണങ്ങളുമായി പാമ്പ് പിടിക്കുന്നവര്‍ക്കും പാമ്പിന്റെ കടി കിട്ടുന്നുണ്ടെന്നും വാവ സുരേഷ് അഭിപ്രായപ്പെട്ടു.

സുരക്ഷിതമായി പാമ്പ് പിടിക്കണമെന്ന് ഉപദേശം നല്‍കുന്നവര്‍ക്കും വാവ സുരേഷ് മറുപടി നല്‍കി. ഒരാള്‍ക്ക് അപകടം വരുമ്പോള്‍ കുറെ കഥകള്‍ ഇറക്കുകയാണ്. 2006ലാണ് ആദ്യമായി കേരളത്തിലെ വനം വകുപ്പിന് പാമ്പിനെ പിടിക്കുന്നതിന് പരിശീലനം നല്‍കുന്നത്.

അന്ന് കേരളത്തിലെ മറ്റ് പാമ്പ് പിടിത്തക്കാരെ കണ്ടിട്ടില്ല. ഇപ്പോള്‍ ചിലരെ ഉപയോഗിച്ച്‌ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണ്.
തന്നെ പാമ്പ് പിടിക്കാന്‍ വിളിക്കരുതെന്നാണ് പ്രചരണമെന്നും വാവ സുരേഷ് പറഞ്ഞു.

അതേസമയം, വാവാ സുരേഷിനെ സിപിഐഎം വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. കോട്ടയം അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്‌ നല്‍കുക.

തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ലഭിച്ചതെന്ന് സുരേഷ് പറഞ്ഞു. മന്ത്രി വി എന്‍ വാസവന്‍ ദൈവത്തെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്നും സുരേഷ് പറഞ്ഞു. ഇനി വേണ്ട കരുതലുകളോടും മുന്നൊരുക്കങ്ങളോടും കൂടിയായിരിക്കും പാമ്പ് പിടിത്തമെന്നും അദ്ദേഹം മന്ത്രി വി എന്‍ വാസവന് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. ഇനി കുറച്ചുനാള്‍ വിശ്രമത്തിലായിരിക്കും എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.