play-sharp-fill
കോവിഡ് മൂന്നാം തരംഗം; അത്യാവശ്യഘട്ടങ്ങളിൽ മാത്രം ആശുപത്രികളില്‍ പോയാല്‍ മതിയാകും; എല്ലാവര്‍ക്കും ഇനി ക്വാറന്റൈന്‍ വേണ്ട;​ രോഗിയെ അടുത്ത് പരിചരിക്കുന്നവർ മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി; ഫെബ്രുവരി പകുതിയോടെ കോവിഡ് വ്യാപനം കുറയുമെന്നും ആരോഗ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രോഗത്തിന്റെ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

നിലവില്‍ ഐസിയു,​ വെന്റിലേറ്റര്‍ ഉപയോഗം കൂടുന്നില്ല. സ്വകാര്യ ആശുപത്രികളിലും വര്‍ദ്ധനവില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെ രോഗം കുറയുമെന്നും അവര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം തരംഗത്തില്‍ കേരളം അവലംബിച്ചിരിക്കുന്ന പ്രതിരോധ തന്ത്രം വ്യത്യസ്‌തമാണ്. അത്യാവശ്യമാണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോയാല്‍ മതിയാകും. കഴിയാവുന്നതും ടെലികണ്‍സള്‍ട്ടേഷന്‍ ഉപയോഗിക്കണം.

വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ടെലി കണ്‍സള്‍ട്ടഷേന് പ്രയോജനപ്പെടുത്തും.
രണ്ട് മാസത്തേക്ക് ഡോക്ടര്‍മാരെ സന്നദ്ധ സേവനത്തിന് നിയമിക്കും.

ആവശ്യമായവര്‍ക്ക് പ്രത്യേക പരിചരണവും നല്‍കും. കോവിഡ് രോഗിയെ അടുത്തു നിന്ന് പരിചരിക്കുന്നവർ മാത്രം ഇനിമുതല്‍ ക്വാറന്റൈനില്‍ നിന്നാല്‍ മതിയാകും.