പണി ഏറ്റു; പിങ്ക് പൊലീസിൻ്റെ മരണപ്പണി കോട്ടയം ഗാന്ധിസ്ക്വയറിൽ
സ്വന്തം ലേഖകൻ
കോട്ടയം: പണി ഏറ്റു. പിങ്ക് പൊലീസിൻ്റെ മരണപണി കോട്ടയം ഗാന്ധിസ്ക്വയറിൽ
ഇന്നലെ വരെ എ സി കാറിൽ മരത്തണലിൽ കിടന്ന് കടല കൊറിക്കുന്ന പണി പിങ്ക് പൊലീസ് നിർത്തി.
പിങ്ക് പൊലീസ് കാറിൽ കറങ്ങി നടക്കുകയാണെന്നും സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ ക്രമസമാധാനത്തിന് ഇറങ്ങുന്നില്ലെന്നുമുള്ള വ്യാപക പരാതിയെ തുടർന്നാണ് തേർഡ് ഐ ന്യൂസ് ഇത് സംബന്ധിച്ച് ഇന്ന് രാവിലെ വാർത്ത പ്രസിദ്ധീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഉന്നതതല അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കാറും എ സിയുടെ തണുപ്പും ഉപേക്ഷിച്ച് പിങ്ക് പൊലീസ് റോഡിലിറങ്ങി പണി ചെയ്യാൻ തുടങ്ങിയത്.
കോട്ടയം നഗരത്തിൽ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എഡിഎം എന്നീ പദവികള്‍ സ്ത്രീകള്‍ വഹിക്കുമ്പോഴാണ് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കു പേടിയോടെ സഞ്ചരിക്കേണ്ടി വരുന്നത്.
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയ വനിതാ പൊലീസാകട്ടെ കടല കൊറിച്ച് മര ത്തണലിൽ വാട്സ് ആപ്പിൽ കളിയാണ്.