play-sharp-fill
കോട്ടയം കുറിച്ചിയിൽ കൈക്കുഞ്ഞുമായി യുവതി റെയിൽവേ ട്രാക്കിൽ ; അസ്വാഭാവികത തോന്നിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു ; കുടുംബ വഴക്കിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുവതിക്ക് രക്ഷകരായി നാട്ടുകാരും പൊലീസും

സ്വന്തം ലേഖകൻ
ചിങ്ങവനം:കോട്ടയം കുറിച്ചിയിൽ റെയിൽവേ ട്രാക്കിൽ കൈക്കുഞ്ഞുമായി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. എന്നാൽ രക്ഷരായി പൊലീസ്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രിയിൽ കുറിച്ചി റെയിൽവേ ട്രാക്കിനു സമീപം അസ്വാഭാവികമായ രീതിയിൽ യുവതിയെയും കുഞ്ഞിനെയും കണ്ട നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയോട് കാര്യങ്ങൾ തിരക്കി. കുടുംബ വഴക്കിനെ തുടർന്ന് ജീവനൊടുക്കാനാണ് യുവതി കുഞ്ഞുമായി റെയിൽവേ ട്രാക്കിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സംഘം കുഞ്ഞിനെയും അമ്മയെയും അനുനയിപ്പിച്ച് തിരികെ അയച്ചു.