play-sharp-fill
കോട്ടയം പാക്കിൽ മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച കേസ് ;പിതാവ് അറസ്റ്റിൽ

കോട്ടയം പാക്കിൽ മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച കേസ് ;പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ
കോട്ടയം : മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച കേസിൽ പാക്കിൽ സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

35 കാരിയായ മകളെ പീഡിപ്പിച്ച കേസിൽ മാതാവിന്റെ പരാതിയിലാണ് അച്ഛനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


പെൺകുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോൾ പിതാവ് കുട്ടിയെ പീഡിപ്പിക്കുന്നതാണ് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, നഗരസഭ അംഗം ധന്യ ഗിരീഷിനോട് പരാതി പറയുകയായിരുന്നു. തുടർന്നു, ധന്യയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു.

വൈദ്യ പരിശോധന അടക്കം നടത്തിയ ശേഷം ചിങ്ങവനം എസ്എച്ച്ഒ ടി. ആർ ജിജുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയായ പിതാവിനെ കോടതിയിൽ ഹാജരാക്കും.