play-sharp-fill
കോട്ടയം സി കാറ്റ​ഗറിയിൽ; പത്തിനും , പ്ലസ്ടുവിനും സാധാരണ നിലയിലുള്ള ക്ലാസുകൾ തുടരും; പ്ലസ് വണ്ണിന് അവധി

കോട്ടയം സി കാറ്റ​ഗറിയിൽ; പത്തിനും , പ്ലസ്ടുവിനും സാധാരണ നിലയിലുള്ള ക്ലാസുകൾ തുടരും; പ്ലസ് വണ്ണിന് അവധി

സ്വന്തം ലേഖകൻ
കോട്ടയം; കോട്ടയം ജില്ലയെ ‘സി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിട്ടു.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം.


വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്തിനും , പ്ലസ്ടുവിനും സാധാരണ നിലയിലുള്ള ക്ലാസുകൾ തുടരും. പ്ലസ് വണ്ണിന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബിരുദ-ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും 10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളും(ട്യൂഷൻ സെന്റർ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇതു ബാധകമല്ല.