play-sharp-fill
കോട്ടയം കളക്ട്രേറ്റിനു സമീപമുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധൻ കുഴഞ്ഞുവീണിട്ട് രണ്ടു ദിവസം; മണിക്കൂറുകൾ നീണ്ട മരണഭീതിക്ക് ശേഷം തിരികെ ജീവിതത്തിലേക്ക്; വൃദ്ധന് രക്ഷകരായി പൊലീസും ഫയർഫോഴ്സും

കോട്ടയം കളക്ട്രേറ്റിനു സമീപമുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധൻ കുഴഞ്ഞുവീണിട്ട് രണ്ടു ദിവസം; മണിക്കൂറുകൾ നീണ്ട മരണഭീതിക്ക് ശേഷം തിരികെ ജീവിതത്തിലേക്ക്; വൃദ്ധന് രക്ഷകരായി പൊലീസും ഫയർഫോഴ്സും

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കളക്ട്രേറ്റിനു സമീപം ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധൻ കുഴഞ്ഞുവീണു. മണിക്കൂറുകൾ നീണ്ട മരണഭീതിക്ക് ശേഷം തിരികെ ജീവിതത്തിലേക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

കളക്ട്രേറ്റിന് സമീപമുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് വൃദ്ധൻ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും അറിയാതെ വന്നതിനേ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങി.


ഫോൺ നമ്പറിൽ നിരവധി തവണ വിളിച്ചിട്ടും കോൾ എടുത്തില്ല. സംശയം തോന്നിയ ബന്ധുക്കൾ ഉടൻതന്നെ ഈസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് ഉടൻ തന്നെ അദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാതിലുകളെല്ലാം അടഞ്ഞു കിടന്നിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് വാതിൽ ചവിട്ടിപൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് താഴെ വീണ് കിടക്കുന്ന വൃദ്ധനെ കണ്ടത്. ഇവർ ഉടൻ തന്നെ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരായ എസ്ഐ ജിജി ലൂക്കോസും ജിജി മോസസും, ഫയർഫോഴ്‌സ് ഉദ്യോ​ഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കിയത്.