play-sharp-fill
മിന്നല്‍ മുരളി ട്വിസ്റ്റ്;  മിന്നല്‍ മുരളി വേഷം ധരിച്ച്‌ കല്ല്യാണം; സൂപ്പര്‍ ഹീറോ വേഷത്തില്‍ വരന്‍; വൈറലായി കോട്ടയത്തെ അമലിന്റെ മിന്നലടിച്ച കല്യാണം

മിന്നല്‍ മുരളി ട്വിസ്റ്റ്; മിന്നല്‍ മുരളി വേഷം ധരിച്ച്‌ കല്ല്യാണം; സൂപ്പര്‍ ഹീറോ വേഷത്തില്‍ വരന്‍; വൈറലായി കോട്ടയത്തെ അമലിന്റെ മിന്നലടിച്ച കല്യാണം

സ്വന്തം ലേഖിക

കോട്ടയം: നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത് ആഴ്ചകള്‍ക്കുശേഷവും ‘മിന്നല്‍ മുരളി’ തരംഗം തുടരുകയാണെന്ന ചില സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


സേവ് ദ ഡേറ്റ്’ ഷൂട്ടിങ്ങില്‍ സൂപ്പര്‍ഹീറോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ദമ്പതികള്‍ വിവാഹത്തിലും മിന്നല്‍ മുരളി ട്വിസ്റ്റ് സൃഷ്ടിച്ചിരിക്കുകയാണ്. മിന്നല്‍ മുരളിയെപ്പോലെ വസ്ത്രം ധരിച്ചാണ് വരന്‍ വിവാഹദിനത്തില്‍ പ്രത്യക്ഷപ്പെട്ടത്. കോട്ടയം സ്വദേശിയായ അമല്‍ രവീന്ദ്രനാണ് ഈ കഥയിലെ നായകന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നല്‍ മുരളിയെപ്പോലെ ചുവപ്പും നീലയും കലര്‍ന്ന വേഷത്തില്‍ വരന്‍ ഒരു വയലില്‍വെച്ച്‌ വധുവിനെ മാലയണിയിക്കുന്നതും ഇരുവരും ഓടുന്നതുമായ വീഡിയോ വൈറലാണ്.

വീഡിയോ ശ്രദ്ധയില്‍പ്പെടുത്താനായി നിരവധി ആരാധകരാണ് സിനിമയിലെ നായകന്‍ ടൊവിനോ തോമസിനെ ടാഗ് ചെയ്തിരിക്കുന്നത്. വിവാഹശേഷം ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം പെട്ടെന്നു ചിത്രീകരിച്ചതാണ് വീഡിയോയെന്ന് അമല്‍ പറഞ്ഞു.

വൈറലായ ‘സേവ് ദ ഡേറ്റ്’ എന്ന വീഡിയോയില്‍, വിഷമകരമായ സാഹചര്യത്തില്‍ അഞ്ജുവിന്റെ സഹായത്തിനെത്തിയ മുഖംമൂടി ധരിച്ച സൂപ്പര്‍ഹീറോയുടെ വേഷമായിരുന്നു അമലിന്. എന്നാല്‍ ഷൂട്ടിനു ശേഷം എന്നെ ആ വസ്ത്രത്തില്‍ കാണാന്‍ ബന്ധുക്കള്‍ ആവേശത്തിലായിരുന്നു. വിവാഹ ദിവസം എന്റെ കസിന്‍സ് സൂപ്പര്‍ഹീറോ വേഷം ധരിക്കാന്‍ പദ്ധതിയിട്ടിരുന്നു.

കോവിഡും അനുബന്ധ നിയന്ത്രണങ്ങളും കാരണം അവര്‍ക്കു വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ‘സേവ് ദ ഡേറ്റ്’ വീഡിയോ കണ്ടശേഷം പലര്‍ക്കും വിവാഹത്തെക്കുറിച്ച്‌ ആകാംക്ഷയയുണ്ടായിരുന്നു എന്നും അമല്‍ പറഞ്ഞു.

അതേസമയം സേവ് ദ ഡേറ്റ് വീഡിയോയ്ക്കു ശേഷമുള്ള ഷൂട്ടിങ് അനുഭവം തനിക്ക് പരിചിതമായിരുന്നുവെന്ന് വധു അഞ്ജു കെ എച്ച്‌ പറഞ്ഞു. സേവ് ദ ഡേറ്റ് വിഡിയോ ഷൂട്ട് സമയത്ത് ഞാന്‍ അല്‍പ്പം മടിച്ചു. എങ്കിലും നന്നായി നടന്നുവെന്നും അഞ്ചു പറഞ്ഞു.

ഇരുപത്തിയൊന്‍പതുകാരനായ അമല്‍ സ്റ്റോര്‍ മാനേജരായി ജോലി ചെയ്യുകയാണ്. വധു അഞ്ജു സിവില്‍ എന്‍ജിനീയറാണ്.