
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വിപണിയിലേക്ക് കൂടുതൽ പച്ചക്കറികൾ എത്താൻ തുടങ്ങിയതോടെ പച്ചക്കറിയുടെ വിലകുറഞ്ഞു. കോഴിക്കോട് നിലവിലെ തക്കാളിയുടെ വില അമ്പത് രൂപയാണ്.
അടുക്കളയെ ചുട്ടു പൊള്ളിച്ച തക്കാളി വില കുത്തനെ കുറയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തക്കാളി ഒന്നരകിലോ 50 രൂപയ്ക്കാണ് കോഴിക്കോട് പാളയം മാർക്കറ്റിൽ വിൽപ്പന ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതായത് കിലോയ്ക്ക് ഏകദേശം 30 മുതൽ 35 രൂപ വരെ വരും. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൂടുതൽ തക്കാളി എത്തുന്നതോടെ വില ഒരാഴ്ച്ചയ്ക്കുള്ളിൽ 20 രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ.
തക്കാളിക്കൊപ്പം സവാള, ബീൻസ്, വെള്ളരി, മത്തൻ എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞുവരുന്നതിൻറെ ആശ്വാസത്തിലാണ് ഉപഭോക്താക്കളും.
അനുകൂലമായ കാലാവസ്ഥ ആയതിനാൽ പച്ചക്കറി വരവ് ഇനിയും കൂടും. പക്ഷെ ആവശ്യക്കാർ പഴയതുപോലെ മാർക്കറ്റിൽ എത്താത്തതിൻറെ ആശങ്ക കച്ചവടക്കാർ മറച്ചുവയ്ക്കുന്നില്ല.