കോട്ടയംകാരുടെ സ്വന്തമായിരുന്ന കല്പക സൂപ്പർ മാർക്കറ്റിന്റെ അസ്ഥിവാരം തോണ്ടി; പിന്നിൽ രാഷ്ട്രീയ കുബുദ്ധികൾ
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലെ സൂപ്പർമാർക്കറ്റ് എന്ന പേരിലേക്ക് ആദ്യമായി എത്തിയതും, സേവനംകൊണ്ട് ജനങ്ങളുടെ പ്രിയപ്പെട്ടതുമായി മാറിയ ഒന്നായിരുന്നു നഗരസഭയുടെ എതിർവശത്തായി സ്ഥിതി ചെയ്തിരുന്ന കല്പക സൂപ്പർമാർക്കറ്റ്.
പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനായ് തുടങ്ങിയ പ്രസ്ഥാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിലയൻസും , മോറും , ലുലുമാളിനെയും സുലഭയേയും കുറിച്ച് കേൾക്കുന്നതിനും പതിറ്റാണ്ടുകൾക്കുമുമ്പ് കോട്ടയം ജില്ലയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റായിരുന്നു കൽപക.
എന്നാൽ രാഷ്ട്രീയ കുബുദ്ധികളുടെ ഇടപെടൽ ഇന്ന് ആ സ്ഥാപനത്തെ നാശത്തിലേക്ക് എത്തിച്ചിരിക്കുന്നു. സൂപ്പർമാർക്കറ്റ് എന്നതിന്റെ അവസാന വാക്കും കല്പകയായിരുന്നു.
വൻകിട സൂപ്പർ മാർക്കറ്റ് നഗരത്തിൽ എത്തിയപ്പോഴും തലയുയർത്തി നിന്നിരുന്ന കോട്ടയംകാരുടെ സ്വന്തം സൂപ്പർ മാർക്കറ്റായിരുന്നു കല്പക.
കോട്ടയം ജില്ലയുടെ പല ഭാഗത്തായി കല്പക സൂപ്പർ മാർക്കറ്റ് ഉണ്ടായിരുന്നു. തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം ഉടുപ്പി ലോഡ്ജിന് താഴെ , മുട്ടമ്പലം, സബ് ജയിലിന് സമപം തുടങ്ങി പല ഭാഗത്ത് കൽപക ഉണ്ടായിരുന്നു.
കോട്ടയത്തെ മുൻകാല പൊതു പ്രവർത്തകരായിരുന്ന പടിഞ്ഞാറേക്കര പി.സി. ചെറിയാൻ, കെ.എ അയ്യപ്പൻപിള്ള , കണ്ടത്തിൽ കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1960 ൽ പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് അത്യാവശ്യ സാധനങ്ങൾ വിൽക്കുവാനായ് തുടങ്ങിയ പ്രസ്ഥാനം.
പലചരക്ക്,വസ്ത്രം, മരുന്നുകൾ തുടങ്ങി ഒരു കുടുംബത്തിലേക്ക് അത്യാവശ്യമായ എല്ലാവിധ സാധനങ്ങളും ന്യായവിലക്ക് വിൽക്കുന്നതിനായി ആരംഭിച്ച്, നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ച്, കോട്ടയം ജില്ലയുടെ പല മേഖലകളിലായി നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന പ്രസ്ഥാനം .
കോട്ടയത്തെ ചില രാഷ്ട്രീയക്കാരുടെ പിടിവാശിമൂലം കല്പക സൂപ്പർ മാർക്കറ്റ് നാശത്തിലേക്ക് മൂക്കുകുത്തി വീഴുകയായിരുന്നു
പ്രമുഖ പാർട്ടിയുടെ നേതൃത്വം മത്സരിച്ച് കൽപകയുടെ നടത്തിപ്പ് ഏറ്റെടുത്തു. സ്വന്തം താല്പര്യം സംരക്ഷണത്തിലൂടയും, കെടുകാര്യസ്ഥതയുടേയും , അഴിമതിയുടേയും ഭാഗമായി നഷ്ടത്തിലാക്കി അടച്ചുപൂട്ടി.
മുട്ടമ്പലത്തിന്റെ തിലകകുറിയായിരുന്ന, പ്രദേശത്തെ മുഴുവൻ ജനങ്ങളും ആശ്രയിച്ചിരുന്ന, ന്യായവില സ്റ്റോറും, റേഷൻ കടയും കൂടിയുള്ള “കല്പക സൂപ്പർ മാർക്കറ്റ് “സർക്കാർവക ഭൂമിയിൽ ലീസിന് പ്രവർത്തിച്ചുവന്നിരുന്ന മുട്ടമ്പലത്തെ കൽപകസൂപ്പർ മാർക്കറ്റിന്റെ കെട്ടിടവും ഭൂമിയും സർക്കാർ തിരിച്ചെടുത്ത് , കെട്ടിടം പൊളിച്ചു മാറ്റിയത് ഇന്നലെയാണ്