play-sharp-fill
സൈക്കിള്‍ തൊപ്പിപാള സമരം നടത്തി.

സൈക്കിള്‍ തൊപ്പിപാള സമരം നടത്തി.

സ്വന്തം ലേഖകൻ

കോട്ടയം- കേന്ദ്ര സര്‍ക്കാറിന്റെ ജന ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി (ലെനിനിസ്റ്റ്) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ തൊപ്പി പാള റാലി സംഘടിപ്പിച്ചു.
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം അന്വേഷണ വിധേയമാക്കുക, ഇന്ധന, പാചക വാതക വില വര്‍ദ്ധനവ് പിന്‍ വലിക്കുക, ലക്ഷ്യദ്വീപിലെ സമാധാനം പുനസ്ഥാപിക്കുക, സംസ്ഥാനങ്ങളോട് കേന്ദ്രം കാട്ടുന്ന പ്രതികാര മനോഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു റാലി.

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സൈക്കിള്‍ തള്ളിയും, കര്‍ഷക സമരത്തിന് ഐക്യദാഢ്യം പ്രഖ്യപിച്ച് തൊപ്പി പാള ധരിച്ചുമായിരുന്നു സമരം. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ സമാപിച്ചു. തുടര്‍ന്ന നടന്ന പ്രതിഷേധ യോഗം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി ഡോ. തോമസ് അഗസ്റ്റിയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ രവി എന്‍ കരിയത്തുംപാറ, രഞ്ജിത്ത് കെ ഗോപാലന്‍, ജില്ലാ നേതാക്കളായ സുരേഷ് അകത്തുവാടയില്‍ ഷാജി പരിയാരത്തുകളത്തില്‍, ഡുഡു ചങ്ങാനാശേരി, രതീഷ് നാണിമുക്ക്, ഗോവിന്ദന്‍ അയ്യനാട്ട്, ബാലചന്ദ്രന്‍ വെച്ചൂര്‍, വി.ഒ വര്‍ഗ്ഗീസ്, രാധാകൃഷ്ണന്‍ വൈക്കം,റജി നാണിമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.