play-sharp-fill
വിരമിച്ച പൊലീസ് നായ്ക്കൾക്ക് അന്ത്യവിശ്രമം ഇനി തൃശൂരിൽ: കുടീരത്തിൽ പുഷ്പാർച്ചന നടത്തി ഡി.ജി.പി; പൊലീസ് സേനയിലെ ശ്വാസ താരങ്ങൾക്ക് ഇനി ജീവിതാവസാനം മികച്ച പരിചരണം

വിരമിച്ച പൊലീസ് നായ്ക്കൾക്ക് അന്ത്യവിശ്രമം ഇനി തൃശൂരിൽ: കുടീരത്തിൽ പുഷ്പാർച്ചന നടത്തി ഡി.ജി.പി; പൊലീസ് സേനയിലെ ശ്വാസ താരങ്ങൾക്ക് ഇനി ജീവിതാവസാനം മികച്ച പരിചരണം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ജീവിതകാലം മുഴുവൻ പൊലീസ് സേനയ്ക്കായി തങ്ങളുടെ ശ്വാസം മുഴുവൻ നൽകിയ നായ സേനാംഗങ്ങൾക്ക് അന്ത്യവിശ്രമം ഒരുങ്ങുന്നു. സേനാംഗങ്ങൾ ജീവിതാവസാനം വരെ നായകൾ നൽകുന്ന സ്‌നേഹത്തിന് പകരം നൽകാനാവില്ലെന്നു വ്യക്തമാകുന്നതാണ് ഇപ്പോൾ പൊലീസ് നൽകുന്ന സ്‌നേഹം.

പൊലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രമാണ് തൃശ്ശൂരിൽ ഒരുങ്ങിയിരിക്കുന്നത്. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. കേരള പൊലീസ് അക്കാദമിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. പ്രത്യേകം തയ്യാറാക്കിയ കല്ലറകളിൽ പുഷ്പാർച്ചന ചെയ്താണ് ഡി.ജി.പി അന്ത്യവിശ്രമകേന്ദ്രം സമർപ്പിച്ചത്. കേരളപൊലീസ് അക്കാദമി പരിശീലനവിഭാഗം ഐ.ജി പി വിജയൻ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേർന്നാണ് പുതിയ സംവിധാനം. പൊലീസ് സർവീസിലെ നായ്ക്കളുടെ ത്യാഗങ്ങൾ, നേട്ടങ്ങൾ, മികച്ച ഇടപെടലുകൾ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.

സേവന കാലാവധി പൂർത്തിയാക്കുന്ന പൊലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായി കേരളാ പൊലീസ് അക്കാദമിയിൽ വിശ്രാന്തി എന്ന പേരിൽ ഇപ്പോൾത്തന്നെ റിട്ടയർമെന്റ് ഹോം നിലവിലുണ്ട്. സർവീസ് പൂർത്തിയാക്കിയ നായ്ക്കൾക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി. 2019 മെയ് 29-ന് ആരംഭിച്ച വിശ്രാന്തിയിൽ ഇപ്പോൾ 18 നായ്ക്കൾ ഉണ്ട്.

വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ശ്രദ്ധയും ഇവിടെ ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം സമീകൃത ആഹാരമാണ് ഇവയ്ക്ക് നൽകുന്നത്. പ്രായം, ആരോഗ്യ പ്രകൃതി, തൂക്കം എന്നിവയ്ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ഭക്ഷണം നൽകുന്നു. നായ്ക്കൾക്കായി നീന്തൽക്കുളം, കളിസ്ഥലം, ടി.വി കാണാനുള്ള സംവിധാനം തുടങ്ങിയവയും വിശ്രാന്തിയിൽ ഒരുക്കിയിട്ടുണ്ട്.