മേയ് 17 തിങ്കളാഴ്ച വാക്‌സിന്‍ വിതരണം 18-44 പ്രായവിഭാഗത്തില്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്കു മാത്രം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ മെയ് 17 തിങ്കളാഴ്ച 18 മുതല്‍ 44 വരെ പ്രായവും അനുബന്ധ രോഗങ്ങളുമുള്ളവര്‍ക്കു മാത്രമായിരിക്കും കോവിഡ് വാക്‌സിന്‍ നല്‍കുക. www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തി
covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കി അനുബന്ധ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തവരെയാണ് വാക്‌സിനേഷന് പരിഗണിക്കുക.

രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് അപ് ലോഡ് ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്തവരുടെ രേഖകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് എസ്.എം.എസ്. അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവര്‍ മാത്രം അതില്‍ നല്‍കിയിട്ടുള്ള കേന്ദ്രത്തില്‍ നിശ്ചിത തീയതിലും സമയത്തും എത്തിയാല്‍ മതിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുബന്ധ രോഗങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുമ്പോള്‍ കൊണ്ടുവരേണ്ടതാണ്. ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൊണ്ടുവരുന്നതിനും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് മതിയാകും.

അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.