play-sharp-fill
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; കാമുകനിൽ നിന്നും ഗർഭിണിയായ ശേഷം ഭർത്താവിനെ തേടി തിരികെയെത്തി; പ്രസവിച്ചാൽ കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന ധാരണയിൽ ഭർത്താവിനൊപ്പം കൂടി; വാഹനത്തിനുള്ളിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ തൊടുപുഴയിലെ റോഡരികിൽ ഉപേക്ഷിച്ച കോട്ടയം അയർക്കുന്നം സ്വദേശികളായ ദമ്പതികൾ പൊലീസ് പിടിയിൽ

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; കാമുകനിൽ നിന്നും ഗർഭിണിയായ ശേഷം ഭർത്താവിനെ തേടി തിരികെയെത്തി; പ്രസവിച്ചാൽ കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന ധാരണയിൽ ഭർത്താവിനൊപ്പം കൂടി; വാഹനത്തിനുള്ളിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ തൊടുപുഴയിലെ റോഡരികിൽ ഉപേക്ഷിച്ച കോട്ടയം അയർക്കുന്നം സ്വദേശികളായ ദമ്പതികൾ പൊലീസ് പിടിയിൽ

തേർഡ് ഐ ക്രൈം

തൊടുപുഴ: ഒന്നര വർഷം മുൻപ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, ഗർഭിണിയായ ശേഷം മടങ്ങിയെത്തിയ യുവതിയും ഭർത്താവും കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിൽ. കുഞ്ഞിനെ ഉപേക്ഷിച്ചാൽ ഒപ്പം താമസിപ്പിക്കാമെന്ന ഭർത്താവിന്റെ നിർദേശം അനുസരിച്ച് പ്രസവിച്ച ശേഷം കുട്ടിയെ യുവതിയും ഭർത്താവും ചേർന്നു റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

കോട്ടയം ജില്ലയിൽ അയർക്കുന്നം തേത്തുരുത്തിൽ വീട്ടിൽ അമൽ കുമാർ (31). ഭാര്യ അപർണ്ണ (26) എന്നിവരെയാണ് ഇടുക്കി തൊടുപുഴ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തു നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയ പൊലീസ് സംഘമാണ് പ്രതികളായ അമലിനെയും, അപർണ്ണയെയും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര വർഷം മുൻപായിരുന്നു സംഭവങ്ങളുടെ തുടക്കം. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായ അപർണ്ണ ഭർത്താവിനെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. രണ്ടു വയസുള്ള കുട്ടിയ്‌ക്കൊപ്പമാണ് അപർണ ഇറങ്ങിപ്പോയത്. ഇതിനിടെ അപർണ്ണ വീണ്ടും ഗർഭിണിയായി. ഗർഭിണിയായ ശേഷം മാസങ്ങൾക്കു മുൻപ് ഇവർ വീട്ടിൽ തിരികെ എത്തി. തന്റെ കാമുകനായ യുവാവ് മരിച്ചു പോയെന്നും, ഇയാളിൽ നിന്നാണ് ഗർഭം ധരിച്ചതെന്നും അപർണ്ണ ഭർത്താവിനെ ധരിപ്പിച്ചു. കാമുകൻ തന്നെ ഉപേക്ഷിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അപർണ്ണ ഭർത്താവിനെ വിശ്വസിപ്പിച്ചിരുന്നത്.

എന്നാൽ, പ്രസവിച്ചു വീണ ഉടൻ തന്നെ കുട്ടിയെ അനാഥാലയത്തിനു കൈമാറാമെങ്കിൽ തന്റെ ഒപ്പം താമസിക്കാമെന്ന ഭർത്താവിന്റെ വാഗ്ദാനത്തിനു മുന്നിൽ അപർണ വഴങ്ങി.
ഇതേ തുടർന്നാണ് ഗർഭിണിയായ അപർണയെയും, രണ്ടു വയസുകാരനായ കുട്ടിയെയും ഒപ്പം കൂട്ടാൻ ഭർത്താവ് തീരുമാനിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് അപർണ്ണയ്ക്കു പ്രസവ വേദന ഉണ്ടായത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇവർ ആശുപത്രിയിൽ പോയില്ല. പകരം അമൽ സുഹൃത്തിന്റെ വാഹനം വാങ്ങി കൈവശം സൂക്ഷിച്ചിരുന്നു. ഈ വാഹനത്തിൽ അമലും അപർണ്ണയും തൊടുപുഴ ഭാഗത്തേയ്ക്കു സഞ്ചരിച്ചു. തൊടുപുഴയിലെ അനാഥാലയത്തിനു കുട്ടിയെ കൈമാറുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. വണ്ടിയിൽ തൊടുപുഴ ഭാഗം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നതിനിടെ വാഹനത്തിനുള്ളിൽ വച്ചു തന്നെ അപർണ്ണ പ്രസവിച്ചു. തൊടുപുഴയിൽ പന്നിമറ്റത്തെ അനാഥാലയത്തിൽ കുട്ടിയെ എത്തിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

പ്രസവശേഷം കടയിൽ നിന്ന് വാങ്ങിയ കത്രിക ഉപയോഗിച്ച് അപർണ്ണ തന്നെ പൊക്കിൾ കൊടിമുറിച്ചു. തുടർന്നു, തൊടുപുഴ പന്നിമറ്റത്തെ റോഡരികിൽ ഇവർ അർദ്ധരാത്രിയിൽ കുട്ടിയെ ഉപേക്ഷിച്ചു. തിരിച്ച് പോയ വഴി വണ്ടി കഴുകി വൃത്തിയാക്കി ഉടമയ്ക്ക് കൈമാറുകയും ചെയ്തു.

ഞായറാഴ്ച കുട്ടിയെ കണ്ടെത്തിയ ശേഷം പന്നിമറ്റത്തെ സിസിടിവി ദൃശ്യം നോക്കി വണ്ടിയുടെ നമ്പർ മനസിലാക്കി. പിന്നീട് ഞായറാഴ്ച രാത്രിയിൽ തന്നെ കാഞ്ഞാർ പൊലീസ് കോട്ടയത്ത് എത്തി വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഉടമ പറഞ്ഞതനുസരിച്ച് അമൽ കുമാറിനേയും അപർണ്ണയേയും കസ്റ്റഡിയിൽ എടുത്തു. അപർണ്ണയെ അന്നു തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. അമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.