play-sharp-fill
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച നാല് പേർ പൊലീസ് പിടിയിൽ ; രണ്ട് പേർ നിരീക്ഷണത്തിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാവാത്ത ഒരാളും

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച നാല് പേർ പൊലീസ് പിടിയിൽ ; രണ്ട് പേർ നിരീക്ഷണത്തിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാവാത്ത ഒരാളും

സ്വന്തം ലേഖകൻ

കൊച്ചി : വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച നാല് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ കൊച്ചിയിലും മലപ്പുറത്തുമായി രണ്ടു അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കം നാല് പേരാണ് പൊലീസ് പിടിയിലായത്.

കലൂർ ആസാദ് റോഡിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി ജിനു ബേബി (31), എടക്കര മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സമീൽ (35), പൊന്നാനിയിൽ ബംഗാൾ സ്വദേശി സിക്കന്ദർ അലി (27) എന്നിവരാണ് പിടിയിലായത്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾക്ക് എതിരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബർഡോമിെന്റ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം ഓപ്പറേഷൻ പി ഹണ്ടിെന്റ ഭാഗമായി നടന്ന റെയ്ഡിലാണ് ഇവർ പിടിയിലായത്. പിടിയിലായ ജിനു ബേബി നിരവധി അശ്ലീല വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിൽ അംഗമാണ്.

ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് ആറ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. എടക്കരയിൽ മൊബൈൽ ഷോപ് നടത്തുന്ന സമീൽ വിവിധ ആളുകളെ ഉൾപ്പെടുത്തി വാട്‌സ്ആപ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളും വഴി വീഡിയോ പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ചിലരിൽനിന്ന് പണവും ഈടാക്കും. പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ട് യുവാക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ജില്ലയിലെ 69 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 45 കേസുകളാണ് രജിസ്റ്റർ ചെയതിരിക്കുന്നത്.

44 മൊബൈൽ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

വിദ്യാർഥികളടക്കമുള്ളവർ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഗ്രൂപ്പുകളിൽ ചിലരെ അനുവാദമില്ലാതെ ഇത്തരം ഗ്രൂപ്പുകളിൽ ചേർക്കുന്നതായും പരാതിയുണ്ട്. ഇതേതുടർന്ന് പരിശോധനകൾ ശക്തമാക്കുമെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം അറിയിച്ചു.