play-sharp-fill
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ പത്ത് ആരോഗ്യ പ്രവർത്തകരും രണ്ട് ജവാന്മാരും ; രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ ഒരാൾ കോട്ടയത്തും

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ പത്ത് ആരോഗ്യ പ്രവർത്തകരും രണ്ട് ജവാന്മാരും ; രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ ഒരാൾ കോട്ടയത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്തെ ഭീതിയിലാഴ്ത്ത് കൊറോണ വൈറസ് വ്യാപനം കുതിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ പടരുന്നു. കേരളത്തിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ പത്ത് ആരോഗ്യ പ്രവർത്തകരും ഉണ്ട്.

ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിൽ നാലും തിരുവനന്തപുരത്ത് രണ്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിലെ ഓരോ ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ആരോഗ്യ പ്രവർത്തകർക്ക് പുറമെ കണ്ണൂർ ജില്ലയിൽ അർധ സൈനിക വിഭാഗത്തിലെ രണ്ട് ജവാന്മാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ഡി എസ് സി ജവാനും ഒരു സി ഐ എസ് എഫ് ജവാനുമാണ് കണ്ണൂരിൽ രോഗം ബാധിച്ചത്.

അതേസമയം കേരളത്തിൽ ഇന്ന് 435 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ പ്രതിരോധ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വയ്ക്കുന്നു.