
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 13 ലേക്ക് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര മാനവിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ഈ മാസം 26ന് നീറ്റ് പരീക്ഷ നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇവവ ജൂലൈ 18 മുതല്‍ 23 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയും ഗുണമേന്മയുളള പഠനവും ഉറപ്പുവരുത്താനാണ് പരീക്ഷകൾ നീട്ടിവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തീരുമാനം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയിലുളള സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ നീട്ടി വയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്.