play-sharp-fill
ബാറിൽ പണപ്പിരിവ്: മദ്യപിച്ച ശേഷം നാട്ടുകാരുമായി തർക്കം: തോക്ക് ചൂണ്ടുമെന്ന് മദ്യലഹരിയിൽ ഭീഷണി; തോക്ക് ചൂണ്ടിയെന്ന് കഥയിറക്കി; നീണ്ടൂരിൽ പൊലീസിനെ വട്ടംചുറ്റിച്ച തോക്ക് ചൂണ്ടൽ കഥ ഇങ്ങനെ

ബാറിൽ പണപ്പിരിവ്: മദ്യപിച്ച ശേഷം നാട്ടുകാരുമായി തർക്കം: തോക്ക് ചൂണ്ടുമെന്ന് മദ്യലഹരിയിൽ ഭീഷണി; തോക്ക് ചൂണ്ടിയെന്ന് കഥയിറക്കി; നീണ്ടൂരിൽ പൊലീസിനെ വട്ടംചുറ്റിച്ച തോക്ക് ചൂണ്ടൽ കഥ ഇങ്ങനെ

ക്രൈം ഡെസ്ക്

കോട്ടയം: മദ്യലഹരിയിൽ യുവാവിന്റെ തോക്ക് ചൂണ്ടൽ ഭീഷണിയും, തോക്ക് ചൂണ്ടിയെന്നും വെടിവച്ചെന്നുമുള്ള നാട്ടുകാരുടെ കഥയും പൊലീസിനെ വട്ടംചുറ്റിച്ചത് ഒരു മണിക്കൂറോളം. മദ്യലഹരിയിൽ യുവാവ് പൊലീസിനു നേരെ തോക്ക് ചൂണ്ടിയെന്ന വ്യാജ പ്രചാരണമാണ് വ്യാഴാഴ്ച രാത്രിയിൽ പൊലീസിന് പുലിവാലായത്. ഭീഷണി മുഴക്കിയ യുവാവിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ്, വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 11.30 ന് നീണ്ടൂരിലെ സ്വകാര്യ ബാറിലായിരുന്നു സംഭവം. ബാറിലും പരിസരത്തും രാവിലെ മുതൽ കറങ്ങി നടന്നിരുന്ന യുവാവ് ,നാട്ടുകാരിൽ നിന്നും പിരിവെടുത്തിരുന്നു. ഈ പണം കൊണ്ട് വൈകിട്ട് ബാറിൽ കയറി ഇയാൾ നന്നായി മദ്യപിക്കുകയും ചെയ്തു. ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങിയ ഇയാൾ പരിസര് മറന്ന് പെരുമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂർ ജംഗ്ഷനു സമീപം മദ്യ ലഹരിയിൽ നിൽക്കുകയായിരുന്ന ഇയാൾ, നാട്ടുകാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതോടെ യുവാവ് , തന്റെ കയ്യിൽ തോക്കുണ്ടെന്നും നാട്ടുകാർക്ക് നേരെ ചൂണ്ടുമെന്നും ഭീഷണി മുഴക്കിയതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു.  ഇതോടെ നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു. തുടർന്ന് വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിച്ചു.

ഇതിനിടെ യുവാവ് നീണ്ടൂർ ബാറിൽ വെടിയുതിർത്തു എന്ന വാർത്ത വൻ തോതിൽ പ്രചരിക്കുകയും ചെയതു. ഇതോടെ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ അടക്കം വൻ പൊലീസ് സംഘം സ്ഥലത്ത് എത്തി.  തോക്ക് ചൂണ്ടിയതായി വ്യാജപ്രചാരണം നടത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ  ക്ലീറ്റസ് കെ ജോസഫ് അറിയിച്ചു. കസ്റ്റഡിയിലെടുത്തയാൾ  ഉച്ചമുതൽ പ്രദേശത്ത് കറങ്ങി നടന്ന് പണപിരിവ് നടത്തിയതായി പോലീസ് അറിയിച്ചു.