play-sharp-fill
തലയോലപ്പറമ്പ് വെള്ളൂരിൽ പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും ജീവനൊടുക്കി: മൂന്നുപേരും ജീവനൊടുക്കിയത് ഫാനിൽ തൂങ്ങി; ആത്മഹത്യ പീഡനത്തെ തുടർന്നുണ്ടായ മാനസിക വിഷമത്തെ തുടർന്ന് എന്ന് സൂചന

തലയോലപ്പറമ്പ് വെള്ളൂരിൽ പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും ജീവനൊടുക്കി: മൂന്നുപേരും ജീവനൊടുക്കിയത് ഫാനിൽ തൂങ്ങി; ആത്മഹത്യ പീഡനത്തെ തുടർന്നുണ്ടായ മാനസിക വിഷമത്തെ തുടർന്ന് എന്ന് സൂചന

 

സ്വന്തം ലേഖകൻ

കോട്ടയം: തലയോലപ്പറമ്പ് വെള്ളൂരിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയും മാതാപിതാക്കളും ജീവനൊടുക്കി. വീടിനുള്ളിൽ മൂന്നു പേരെയും ഞായറാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രദേശവാസിയായ യുവാവിനെതിരെ നേരത്തെ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ഇതിൽ മനോവിഷമത്തെ തുടർന്നാണ് പെൺകുട്ടിയും കുടുംബവും ജീവനൊടുക്കിയത് എന്നാണ് സൂചന.


പെൺകുട്ടിയുടെ ചേച്ചി നേരത്തെ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. തുടർന്ന് സഹോദരി ഇയാളെ വിവാഹം കഴിച്ചിരുന്നു. താഴ്ന്ന ജാതിയിൽ പെട്ട യുവാവിനെ സഹോദരി വിവാഹം കഴിച്ചതിൽ കടുത്ത മനോവിഷമത്തിലായിരുന്നു ജീവനൊടുക്കിയ കുടുംബം.ഇതിനിടെയാണ് പെൺകുട്ടിയും മറ്റൊരു യുവാവുമായി അടുപ്പത്തിലായത്. തുടർന്ന് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവത്തിൽ വെള്ളൂർ പൊലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുംചെയ്തു.ഇതും കുടുംബത്തെ കടുത്ത മാനസികവിഷമത്തിലാക്കിയതയി ബന്ധുക്കൾ പറയുന്നു.ഇതാണ് ഇവർ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്ന സൂചന.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൂന്നുപേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.പതിനേഴുകാരിയായ പെൺകുട്ടി വീടിനുള്ളിലെ മുറിക്കുള്ളിലും അച്ഛനും അമ്മയും കിടപ്പുമുറിക്കുള്ളിലും ഫാനിൽ തൂങ്ങി നിൽക്കുകയായിരുന്നു.

സ്ഥലത്തൈത്തിയ പൊലീസ് സംഘം കെട്ടഴിച്ച് മൃതദേഹങ്ങൽ താഴെ ഇറക്കി.തുടർന്ന് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു.ഉച്ചയോടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൽ വെള്ളൂർ പൊലീസ് കേസെടുത്തു.