play-sharp-fill
എട്ട് കിലോ കഞ്ചാവുമായി കാറിലെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി;എക്സൈസ് വിഭാഗത്തെ തിരിച്ചറിഞ്ഞ യുവാവ് കോവളം ആഴാകുളത്ത് വെച്ച് വാഹനം ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും  മഫ്തിയിൽ ഉണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർ  ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: എട്ട് കിലോ കഞ്ചാവുമായി കാറിലെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പാച്ചല്ലൂർ വണ്ടിത്തടം ഹോളിക്രാസ് റോഡിൽ ജെ ആർ എസ് ബിൽഡിംഗിൽ സൈദലി (35) എന്ന യുവാവിനെയാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കോവളം ആഴാകുളത്ത് വെച്ച് എക്സൈസ് പിടികൂടിയത്. നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് സബ് ഇൻസ്പെക്ടർ എൽ ആർ അജീഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ കുടുക്കിയത്. യുവാവ് സഞ്ചരിച്ച കാറിനെ തിരുവനന്തപുരത്തുനിന്ന് പിന്തുടർന്ന എക്സൈസ് വിഭാഗത്തെ തിരിച്ചറിഞ്ഞ യുവാവ് കോവളം ആഴാകുളത്ത് വെച്ച് വാഹനം ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും ആഴാകുളത്ത് മഫ്തിയിൽ ഉണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിവൻ്റീവ് ഓഫീസർ ലോറൻസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടോണി, അനീഷ്, പ്രസന്നൻ, ഹർഷകുമാർ, സതീഷ്കുമാർ, ബോബിൻ.വി.രാജ് , അഖിൽ ,ഉമാപതി ഹരികൃഷ്ണൻ, ലിന്റോ രാജ്. ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സം‌ഘമാണ് പ്രതിയെ പിടികൂടിയത്