video
play-sharp-fill

17 കോടിയുടെ തട്ടിപ്പ് ; 26 കിലോ പണയ സ്വർണവുമായി മുങ്ങിയെന്ന പരാതി ; സ്വര്‍ണപ്പണയ തട്ടിപ്പ് വീരനായ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍

17 കോടിയുടെ തട്ടിപ്പ് ; 26 കിലോ പണയ സ്വർണവുമായി മുങ്ങിയെന്ന പരാതി ; സ്വര്‍ണപ്പണയ തട്ടിപ്പ് വീരനായ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാറിനെ തെലങ്കാനയില്‍ നിന്നാണ് പിടികൂടിയത്.

മേട്ടുപാളയം സ്വദേശിയാണ് മധ ജയകുമാര്‍. തെലങ്കാനയില്‍ വച്ച് മറ്റൊരു അടിപിടി കേസില്‍ മധ ജയകുമാറിനെ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടകരയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തി എന്ന വിവരം തെലങ്കാന പൊലീസിന് ലഭിക്കുന്നത്. ഉടന്‍ തന്നെ വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ തന്നെ വടകരയില്‍ നിന്ന് അന്വേഷണ സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 6 വരെ 42 പണയങ്ങളില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 26 കിലോ സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് മധ ജയകുമാര്‍ 17 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ബാങ്കിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശ നോക്കി ഇവിടെ പണയപ്പെടുത്തിയ സ്വര്‍ണമാണ് മധ ജയകുമാര്‍ തട്ടിയെടുത്തതെന്നാണ് പ്രാഥമിക വിവരം. സാധാരണക്കാര്‍ പണയപ്പെടുത്തിയ സ്വര്‍ണം നഷ്ടമായിട്ടില്ല.

അതിനിടെ താന്‍ മുങ്ങിയതല്ലെന്നും ലീവ് എടുത്ത് വടകരയില്‍ നിന്ന് പോയതാണെന്നുമുള്ള വിശദീകരണവുമായി കഴിഞ്ഞ ദിവസം മധ ജയകുമാര്‍ രംഗത്തുവന്നിരുന്നു. ബാങ്കില്‍ സ്വര്‍ണം പണയം വച്ചത് സ്വകാര്യ പണമിടപാട് സ്ഥാപനമാണെന്നും മധ ജയകുമാര്‍ പറയുന്നു. സോണല്‍ മാനേജരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വകാര്യ പണമിടപാടു സ്ഥാപനത്തിന്റെ സ്വര്‍ണത്തിനു മേല്‍ ക്രമവിരുദ്ധമായി ലോണ്‍ നല്‍കുകയായിരുന്നുവെന്നുമാണ് മധ ജയകുമാര്‍ വീഡിയോയിലൂടെ ആരോപിച്ചത്.