video
play-sharp-fill

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ രാത്രി 12ന് ആസ്ഥാന മണ്ഡപത്തിൽ നടക്കും: നാളെ രാവിലെ 7ന് ശ്രീബലി യോടനുബന്ധിച്ചു നടൻ ജയറാമും 111 കലാകാരന്മാരും അണിനിരക്കുന്ന പഞ്ചാരിമേളം: 7 – ന് രാത്രി 10 – ന് കെ.എസ്.ചിത്രയുടെ ഗാനമേള

ഏറ്റുമാനൂർ :മഹാദേവക്ഷേത്ര ത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ രാത്രി 12ന് ആസ്ഥാന മണ്ഡപ ത്തിൽ നടക്കും. പുലർച്ചെ 2നാണ് വലിയ വിളക്ക്. ആസ്ഥാന മണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്ഠിക്കുന്ന മഹാദേവന്റെ തിടമ്പിന് ഇരുവശങ്ങളിലുമായാണു പൊന്നാനകളെ അണിനിരത്തുന്നത്. സ്വർണത്തിടമ്പിനു മുൻപിൽ അരയാനയെ അൽപം […]

നെന്മാറ ഇരട്ട കൊലപാതകം: ചെന്താമര മാത്രം പ്രതിയായ കേസില്‍ 117 സാക്ഷികൾ; മുപ്പതിലേറെ തെളിവുകളും ശാസ്ത്രീയ പരിശോധനാഫലവും നിര്‍ണായകമാകും; കേസിൽ അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും; കുറ്റപത്രത്തിന്‍റെ അന്തിമഘട്ട വിലയിരുത്തല്‍ പൂര്‍ത്തിയാക്കി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പത്ത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. ചെന്താമര മാത്രം പ്രതിയായ കേസില്‍ 117 സാക്ഷികളും മുപ്പതിലേറെ തെളിവുകളും ശാസ്ത്രീയ പരിശോധനാഫലവും നിര്‍ണായകമാകും. ജനുവരി 27നാണ് വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ […]

പത്താംക്ലാസ് വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഒൻപതാം ക്ലാസുകാരന്റെ കാലൊടിഞ്ഞ സംഭവം: മൂന്നുവിദ്യാർത്ഥികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പത്താംക്ലാസ് വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഒൻപതാം ക്ലാസുകാരന്റെ കാലൊടിഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പള്ളിക്കര തെക്കേക്കുന്നിലെ വിശാഖ് കൃഷ്ണനാണ് കാലിന് സാരമായി പരിക്കേറ്റത്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് മൂന്നുവിദ്യാർത്ഥികളുടെ പേരിൽ കേസെടുത്തു. ഫെബ്രുവരി 23ന് കാഞ്ഞങ്ങാട് നോർത്ത് […]

”മാർക്കോ’; ടെലിവിഷനിലേക്ക് എത്തില്ല; തിയേറ്ററുകളിൽ വൻ വിജയം നേടിയ ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച് സിബിഎഫ്സി

കൊച്ചി: തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ […]

നീന്തുന്നതിനിടെ കാൽ കുഴഞ്ഞു: മൂവാറ്റുപുഴയാറ്റിൽ യുവാവ് മുങ്ങിമരിച്ചു: വൈക്കം സ്വദേശി ദേവപ്രകാശാണ് മരിച്ചത്:മുവാറ്റുപുഴയാറിൽ നേരേകടവ് മാലിയേൽ കടവിലാണ് അപകടം

വൈക്കം: മൂവാറ്റുപുഴയാറിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈക്കം ചാലപ്പറമ്പ് വൈഷ്ണവത്തിൽ പരേതനായ ജയപ്രകാശിൻ്റെ മകൻ ദേവപ്രകാശാ(23യദു) ണ് മരിച്ചത്. മുവാറ്റുപുഴയാറിൽ നേരേകടവ് മാലിയേൽ കടവിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.നീന്തുന്നതിനിടെ യുവാവ് കായലിൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന […]

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്; എംഎസ് സൊല്യൂഷൻസിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ; പ്രതിയെ അറസ്റ്റ് ചെയ്തു

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ […]

തൃശ്ശൂർ പാവറട്ടിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച ചരസുമായി യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് 87 ഗ്രാം ചരസ് കണ്ടെടുത്തു

തൃശ്ശൂർ: പാവറട്ടിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച 87 ഗ്രാം ചരസ് പിടികൂടി.  കൊറിയർ കൈപ്പറ്റാൻ എത്തിയ ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പഞ്ചാബിലെ മൊഹാലിയിൽ നിന്നു  കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ  പാക്ക് ചെയ്താണ് ചരസ് കടത്താൻ ശ്രമിച്ചത്. കൊറിയർ […]

ജ്വല്ലറി ഉടമയുടെ മരണത്തിൽ നിർണ്ണായകമായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് വിവരം; ശരീരത്തിൽ പരിക്കേറ്റതിന്റെ പാടുകൾ; പരിക്കുകൾ മരണത്തിന് 24 മണിക്കൂറിന് ഉള്ളിൽ സംഭവിച്ചത്; ഇരുഭാഗത്തെയും മൂന്നും നാലും വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്; മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് കുടുംബം

ആലപ്പുഴ: മുഹമ്മയിലെ ജ്വല്ലറി ഉടമയുടെ മരണത്തിൽ നിർണ്ണായകമായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാധാകൃഷ്ണന്റെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പരിക്കേറ്റതിന്റെ പാടുകളുണ്ട്. ശരീരത്തിന്റെ പിൻഭാഗത്തും രണ്ട് ഷോൾഡറുകളിലുമായി ക്ഷതമേറ്റപാടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരിക്കുകൾ മരണത്തിന് 24 മണിക്കൂറിന് ഉള്ളിൽ […]

ഷഹബാസിന്‍റെ കൊലപാതകം: സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയണം; മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം; പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യം

കോഴിക്കോട്: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങൾ ആരാഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും […]

‘വയലൻസ് സിനിമകൾ ഇനി ചെയ്യില്ല; മാർക്കോ കുട്ടികൾ കാണരുതാത്ത സിനിമ’; വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്

കൊച്ചി: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മാർക്കോ സിനിമക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ്. മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് ഷരീഫ്  മുഹമ്മദ്‌  പ്രതികരിച്ചു. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ […]