video
play-sharp-fill

ഇനി 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സാധിക്കൂ ; ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വരെ ; നാളെ മുതല്‍ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾ പ്രാബല്യത്തില്‍ ; അറിഞ്ഞിരിക്കാം അഞ്ചുമാറ്റങ്ങള്‍

സ്വന്തം ലേഖകൻ നവംബര്‍ ഒന്നുമുതല്‍ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടം ഉള്‍പ്പെടെയാണ് മാറ്റം. ഈ മാറ്റങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ: മുമ്പത്തെ 120 ദിവസത്തെ ബുക്കിങ് കാലയളവിനെ അപേക്ഷിച്ച് ഇനി […]

എഡിജിപി എം ആർ അജിത്ത് കുമാറിന് പോലീസ് മെഡൽ; അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ മെഡൽ നൽകേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എം ആർ അജിത്ത് കുമാറിന് പോലീസ് മെഡൽ. അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്നാണ് ഡിജിപിയുടെ തീരുമാനം. നാളെയാണ് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ്. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് […]

ശമ്പളം മുടങ്ങിയതോടെ പ്രതിഷേധം; 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാലസമരത്തിൽ; സിഐടിയുവിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്; പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ സ്ഥാപനവുമായുള്ള കരാർ റദ്ദാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: രണ്ട് മാസത്തെ ശമ്പളം മുടങ്ങിയതോടെ പ്രതിഷേധവുമായി 108 ആംബുലൻസ് ജീവനക്കാർ. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായുള്ള കരാർ റദ്ദാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സംസ്ഥാനത്തെ എല്ലാ 108 ആംബുലൻസ് ജീവനക്കാരും അനിശ്ചിത കാലസമരം തുടങ്ങിയതോടെ രോഗികളും ദുരിതത്തിലായി. […]

രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ നേരത്തെ തിരിച്ചറിയാം ; ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്

ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടിപ്പിക്കാത്തതു കൊണ്ടാണ് കൊളസ്‌ട്രോളിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. കൊഴുപ്പ് അടങ്ങിയ ഭക്ഷണരീതി, അലസമായി ജീവിതം തുടങ്ങിയ ജീവിതശൈലിയാണ് പലപ്പോഴും രക്തത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് വര്‍ധിപ്പിക്കുന്നത്. രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തിരിച്ചറിയുന്നതിന് ശരീരം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കരുത്. […]

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നവംബർ 1ന് പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ […]

സംശയരോഗത്തെ തുടർന്ന് മകളെ കൊലപ്പെടുത്തി അച്ഛൻ: 15 വർഷത്തിനു ശേഷം ഐവിഎഫ് വഴി ജനിച്ച പെൺകുട്ടിയെ ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

  ഗുജറാത്ത്: അഞ്ച് വയസ്സുകാരിയായ മകളെ അച്ഛൻ തലക്കടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ വാസ്ത്രാലിലാണ് അച്ഛൻ മകളെ ഇരുമ്പ് സ്റ്റൂൾ ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയത്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐവിഎഫ് വഴി ദിലീപ്- ആശ ദമ്പതികൾക്ക് ജനിച്ച പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. തന്റെ […]

സംഗീതത്തിന്റെ സ്വർണച്ചാമരങ്ങൾ വീശിയെത്തിയ , സ്വപ്നങ്ങളെ സ്വർഗ്ഗകുമാരികളാക്കിയ ഈ സംഗീതസരസ്വതി മലയാള മനസ്സിൽ സ്വർണച്ചിറകുകളുടെ പ്രഭാപൂരത്താൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ്: ഇന്ന് പി.ലീലയുടെ ഓർമ്മ ദിനം

കോട്ടയം: 1946 -ൽ നടന്ന ഒരു സംഭവമാണ്. പഴയ മദ്രാസ് നഗരത്തിൽ “ആന്ധ്ര മഹിളാസഭ “യുടെ ഒരു സംഗീതക്കച്ചേരി നടക്കുന്നു. പരിപാടിയിൽ പാടാൻ 12 വയസ്സുള്ള ഒരു മലയാളിപെൺകുട്ടിയുമുണ്ട് . കച്ചേരിയിൽ പാടിയ ഈ പെൺകുട്ടിയുടെ സുവർണ്ണനാദം കേട്ട കൊംളംബിയ റെക്കോർഡിങ് […]

പരമോന്നത സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിന് കേരള ജ്യോതി പുരസ്‌കാരം; എസ് സോമനാഥ്, ഭുവനേശ്വരി എന്നിവർക്ക് കേരള പ്രഭ പുരസ്കാരങ്ങൾ

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി […]

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ വിശ്വാസികൾക്ക് വിളക്കായി വെളിച്ചം വിതറിയ സഭാ നായകൻ  :  ജോസ് കെ മാണി

സ്വന്തം ലേഖകൻ കോട്ടയം : വിശ്വാസികൾക്ക് വിളക്കായി വെളിച്ചം വിതറിയ സഭാ നായകനായിരുന്നു യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി . സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള […]

ഞാൻ വിമതനുമല്ല, അപരനുമല്ല; ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹരിദാസൻ: എന്റെ വോട്ട് പ്രദീപിനാണ്: പക്ഷേ സ്ഥാനാർത്ഥിത്വം മറ്റൊരു പ്രതിഷേധം.

ചേലക്കര: ചേലക്കരയില്‍ തിരഞ്ഞെടുപ്പ് ചൂടു പിടിക്കുന്നതിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി ഹരിദാസനും വിവാദങ്ങളില്‍ നിറയുകയാണ്. .ഹരിദാസൻ വിമതനാണോ അപരനാണോ സ്വതന്ത്രനാണോ എന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് സിപിഐഎം തർക്കങ്ങള്‍ നിലനില്‍ക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിദാസൻ. താൻ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും സ്ഥാനാർത്ഥിത്വം പ്രതിഷേധ സൂചകമാണെന്നും ഹരിദാസൻ […]