video
play-sharp-fill

പൊലീസ് എഴുതി തള്ളിയ വാഹനാപകടകേസ് ; കോട്ടയം കുമരകം റോഡിൽ കാറിടിച്ച് ശാന്തിക്കാരനായ ഒളശമംഗലം സ്വദേശി മരിച്ച സംഭവം ; കാറോടിച്ച അർബൻബാങ്ക് പാമ്പാടി ശാഖാ മാനേജർ 30 ലക്ഷവും പലിശയും നഷ്ടപരിഹാരം നൽകാൻ വിധി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയംകുമരകം റോഡിൽ കാറിടിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരനായ ഒളശമംഗലത്ത് ഇല്ലം രാജേഷ് കുമാർ(40) മരിച്ച സംഭവത്തിൽ കാറോടിച്ച അർബൻബാങ്ക് പാമ്പാടി ശാഖാ മാനേജർ കുമരകം വിത്തുവട്ടിൽ ജേക്കബ് ജോൺ 30 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരമായി നൽകാൻ മോട്ടോർ ആക്സി‌ന്റ് ക്ലെയിം ട്രൈബൂണൽ കോടതി ജഡ്ജ് ജോർജ് കെന്നത്ത് ഉത്തരവായി. രാജേഷ്കുമാറിന്റെ അവകാശികൾക്ക് വേണ്ടി അഡ്വ.പി.എൻ അശോക് ബാബു ഹാജരായി .വെസ്റ്റ് പൊലീസ് ചാർജ് ചെയ്ത കേസിൽ രാജേഷ് കുമാർ അമിത വേഗത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ചതായിരുന്നു അപകടകാരണമെന്ന് […]

കറുത്തിരുണ്ട വെള്ളവും ദുർഗന്ധവും ;തിരുവാർപ്പ് പഞ്ചായത്തിലെ പൂച്ചന്താലി പാടത്തിനോട് ചേർന്നുള്ള വഴിയുടെ അവസ്ഥ ദയനീയം ; പഴയ ഓട പുനർനിർമിച്ച് നൽകണമെന്ന ആവശ്യം ശക്തം; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി നാട്ടുകാർ

സ്വന്തം ലേഖകൻ തിരുവാർപ്പ്: പഞ്ചായത്ത്‌ 18 ആം വാർഡ് പൂച്ചന്താലി പാടത്തിന്റെയും പാടത്തിനോട് ചേർന്നുള്ള പഞ്ചായത്ത്‌ വഴിയുടെയും അവസ്ഥ വളരെ ദയനീയം, കറുത്ത കളർ വെള്ളവും, ദുർഗന്ധവും മൂലം നാട്ടുകാർക്ക് വഴി നടക്കാനാവാത്ത അവസ്ഥ. പഞ്ചായത്തിന്റെ കീഴിൽ പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥനയുമായി നാട്ടുകാർ. മാസങ്ങൾക്കു മുൻപ് മൂന്നുമൂല മുതൽ ഉസ്മാൻ കവല വരെ ഓട പണിയാൻ അളവ് എടുത്തു പോയതല്ലാതെ തുടർ നടപടികൾ ഒന്നും തന്നെ അധിക്യതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. അടിയന്തിരമായി മൂന്നുമൂല മുതൽ ഉസ്മാൻ വരെ ഉണ്ടായിരുന്ന പഴയ […]

ആശാ ശരത്തിനെതിരെ വ്യാജ വാർത്ത: ‘ കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് പരിഭവം തെല്ലുമില്ല’, ആശയുടെ ഫേസ്ബുക്ക് പോസ്റ്റ്

  കൊച്ചി: നടിയും നർത്തകിയുമായ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ലെന്ന വാർത്താകുറിപ്പുമായി കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി രംഗത്തെത്തി. തങ്ങളുടെ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച്‌ തെറ്റായ ഓണ്‍ലൈൻ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനാലാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയതെന്നും അവർ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ തന്റെ ഫേസ്ബുക്ക് പേജില്‍ ആശ ശരത്തും വിവരം പങ്കുവച്ചിട്ടുണ്ട്. ‘’നന്ദി…. സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക് പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാദ്ധ്യമങ്ങള്‍ വ്യാജ വാർത്തകള്‍ ചമച്ച്‌ നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച്‌ എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ […]

അന്ന് സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള കേദാർനാഥ് ക്ഷേത്രത്തിൽ, ഇന്ന് കടലിനു നടുവിൽ വിവേകാനന്ദപ്പാറയിൽ ; എന്താണ് ഇത്തരമൊരു ‘ധ്യാന’ നീക്കത്തിലൂടെ മോദി ലക്ഷ്യമിടുന്നത്?

സ്വന്തം ലേഖകൻ 2019 മേയ് 18. അന്നൊരു ശനിയാഴ്ചയായിരുന്നു. രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ… ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ശേഷിക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിതമായ ആ നീക്കം. തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോദി കേദാർനാഥ് ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒന്നടങ്കം മോദിയായി. നിശ്ശബ്ദ പ്രചാരണത്തിനിടെ എങ്ങും ചർച്ചയില്‍ മോദി നിറഞ്ഞുനിന്നു. ചാര നിറത്തിലുള്ള പരമ്പരാഗത പഹാരി വസ്ത്രം ധരിച്ച്, 30 മിനിറ്റോളം പ്രാർഥിച്ച മോദി, മന്ദാകിനി നദിക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 11,755 […]

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷം: ഹിമാലയ യാത്രയ്ക്കിടെ മലയാളി സൂര്യാഘാതമേറ്റ് മരിച്ചു

  കൊച്ചി: ഹിമാലയ യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണനാണ് (58) മരിച്ചത്. വ്യാഴാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്രാജില്‍ (പഴയ അലഹബാദ്) വെച്ചാണ് സംഭവം. ഒരാഴ്ച മുൻപാണ് ഉണ്ണിക്കൃഷ്ണൻ പെരുമ്പാവൂരിൽ നിന്ന് ഹിമാലയ യാത്രയ്ക്കായി പുറപ്പെട്ടത്.   മൃതദേഹം ഇപ്പോള്‍ പ്രയാഗ്രാജിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അലഹബാദിലെ മലയാളി സമാജം പ്രവർത്തകരും.   ഉത്തരേന്ത്യയില്‍ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.

അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്നു ; കേസിൽ രണ്ടുപേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ അൻസർ നിസാം (28), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കുതിരംകാവിൽ വീട്ടിൽ നസീം ഈസ (30) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം (24.05.2024) രാവിലെ 09.30 മണിയോടുകൂടി എരുമേലി കനകപ്പലം, കാരിത്തോട് സ്വദേശി അറ്റകുറ്റപ്പണികൾക്കായി കോൺട്രാക്ട് എടുത്തിരുന്ന, കൊടുവന്താനം ഭാഗത്തുള്ള അന്‍സാറിന്റെ ബനധുവിന്റെ വീട്ടിൽ എത്തിയ സമയം ഇവർ […]

കാപ്പ നിയമ ലംഘനം: 9 മാസത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കിയ പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: ക്രിമിനല്‍ കേസുകളിലെ പ്രതിയായ കോട്ടയം, കുടമാളൂർ സ്വദേശി ലോജി ജെയിംസ് (29) നെ കാപ്പ നിയമം ലംഘിച്ചതിന് കോട്ടയം വെസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ്, പാലാ, മേലുകാവ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതക ശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.   ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമ പ്രകാരം ഒൻപത് മാസക്കാലത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ പ്രതി ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് […]

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ യിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു ; പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗം സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ. റജി സക്കറിയ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: സിപിഐ (എം) ന്റെ നേതൃത്വത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്‌ 19- ആം വാർഡിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ യിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. യോഗം സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ. റജി സക്കറിയ ഉദ്ഘാടനം ചെയ്തു. പഠന മികവിന് സ്നേഹ സമ്മാനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വർക്കി നൽകി. കെ ജെ അനിൽ കുമാർ,കെ എസ് സജീവ്, രജനി അനിൽ സി എം സലി […]

കേരള തീരത്ത് ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/ മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്നാണു പ്രവചനം. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടാണ്.   തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകരുത്. കർണാടക […]

പത്ത് ലക്ഷം ചിലവാക്കിയാലും കിട്ടാത്ത പ്രശസ്തി, ‘വളരെ നന്ദിയുണ്ട് ;കുറ്റിപ്പുറത്തേക്കുള്ള യാത്ര കൂട്ടുകാരുമൊത്തുളള ഒരു ട്രിപ്പായി മാറ്റും; മോട്ടോര്‍ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച്‌ സഞ്ജു ടെക്കിയുടെ ഒടുവില്‍ പുറത്ത് വിട്ട യൂട്യൂബ് വീഡിയോ… കൂടുതല്‍ ശക്തമായ നടപടിക്ക് സാധ്യത

സ്വന്തം ലേഖകൻ ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിങ്ങ് പൂള്‍ തയ്യാറാക്കി ഓടുന്ന കാറിലിരുന്ന് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ വൈറല്‍. കേസെടുത്ത മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച്‌ ആയിരുന്നു താരത്തിന്റെ വീഡിയോ. കേസെടുത്തതിന് പിന്നാലെ തന്റെ ചാനലിനും വിഡിയോയ്ക്കും റീച്ച്‌ കൂടിയെന്നും പത്ത് ലക്ഷം ചിലവാക്കിയാലും കിട്ടാത്ത പ്രശസ്തിയാണ് എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയിലുളളത്. ‘വളരെ നന്ദിയുണ്ട്. ലോകത്ത് പല ഭാഗങ്ങളില്‍ നിന്നും ആരാധകരുടെ സന്ദേശപ്രവാഹമാണ്. കുറ്റിപ്പുറത്തെ എംവിഡി വകുപ്പിന്‍റെ പരിശീലന ക്ലാസിനെയും സഞ്ജു […]