play-sharp-fill

പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ ഫ്ലക്സ് ബോര്‍ഡ് തീവെച്ച്‌ നശിപ്പിച്ചു; പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ ഫ്ലക്സ് ബോർഡ് തീവച്ച്‌ നശിപ്പിച്ചു. പത്തനംതിട്ട കുമ്പഴ കളീക്കല്‍ പടിയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സാണ് തീവച്ച്‌ നശിപ്പിച്ചത്. ഇത് സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓർഡിനേറ്റർ എ സുരേഷ് കുമാർ പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കി.

സംസ്ഥാനത്ത് അതികഠിനമായ വേനല്‍ച്ചൂട്; രാത്രിയിലും അന്തരീക്ഷ താപനില ഉയർന്നു തന്നെ; വിയര്‍പ്പില്‍ കുളിച്ച്‌ ഉറക്കം നഷ്ടപ്പെട്ട് മലയാളികള്‍; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത; രാത്രിയിലേക്കും മുന്നറിയിപ്പ്….!

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് മുൻകാലങ്ങളില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ വർധിക്കുന്നു. പകല്‍ മാത്രമല്ല, രാത്രിയിലും അന്തരീക്ഷ താപനില ഉയരുന്നത് ജനജീവിതം ദുസഹമാക്കുകയാണ്. പുലർച്ചെ പോലും വിയർപ്പില്‍ കുളിക്കുന്ന മലയാളികള്‍ക്ക് സുഖനിദ്ര എന്നത് നഷ്ടപ്പെട്ടിട്ട് നാളുകളായി. രാത്രികാലങ്ങളില്‍ പലയിടത്തും കുറഞ്ഞ താപനില 28-30 ഡിഗ്രി വരെയാണ്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പകലിനു സമാനമായ മുന്നറിയിപ്പുകള്‍ രാത്രിയിലേക്കും പ്രഖ്യാപിക്കും എന്നാണ് സൂചന. അന്തരീക്ഷ ഈർപ്പം ഉയർന്നു നില്‍ക്കുന്നതിനാല്‍ രാത്രിയിലും പുലർച്ചെയും വിയർത്തു കുളിക്കുന്ന സാഹചര്യവും ഈ മാസാവസാനം വരെ തുടർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ […]

റിട്ടയേഡ് ഡോക്ടർക്ക് പുനർവിവാഹ വാഗ്ദാനം; ആറ് ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്ത് സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം; കേസെടുത്ത് പൊലീസ്

കോഴിക്കോട്: പുനർവിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ ‘വിവാഹം’ നടത്തി റിട്ടയേഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്ത് സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം രക്ഷപ്പെട്ടു. നടക്കാവ് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടർ വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തുകയാണ്. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ പുനർ‌വിവാഹത്തിനു നിർബന്ധിച്ചത്. പല തവണ സംസാരിച്ചപ്പോൾ ഡോക്ടർ വിവാഹത്തിനു സമ്മതിച്ചു. തുടർന്നു യുവാവും സംഘവും കാസർകോട്ടു നിന്ന് എത്തിച്ച യുവതിയെ കാണിച്ചു. ഡോക്ടർക്കു യുവതിയെ ഇഷ്ടമായ സാഹചര്യത്തിൽ നഗരത്തിൽ റെയിൽവേ […]

കപ്പൽമേഖലയിൽ വിദഗ്ധപഠനമാണോ നിങ്ങളുടെ ലക്ഷ്യം…? എന്നാൽ ഇതാ ഐഎംയു എൻട്രൻസ്: മേയ് 5 വരെ അപേക്ഷിക്കാം; വിശദവിവരങ്ങൾ അറിയാം….

കൊച്ചി: കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ഐഎംയു) എൻട്രൻസ് പരീക്ഷയ്ക്ക് മേയ് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. എൻട്രൻസ് ടെസ്റ്റ് ജൂൺ 8നു രാവിലെ 11 മുതൽ 2 വരെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ നടക്കും. www.imu.edu.in; 044 24539027; നവി മുംബൈ, മുംബൈ പോർട്ട്, കൊൽക്കത്ത, വിശാഖപട്ടണം, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ഐഎംയു ക്യാംപസുകളുണ്ട്. ‍ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകരിച്ച 17 […]

ഓർമകളിൽ കെ.എം.മാണി….! ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ; കേരള രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ് നേതാവ്; മുൻ മന്ത്രി കെ.എം.മാണിയുടെ അഞ്ചാം ചരമവാ‍ർഷികം ഇന്ന്

കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ് അരനൂറ്റാണ്ടിലേറെ അവിഭാജ്യഘടമായി നിലകൊണ്ട മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം.മാണി ഓർമയായിട്ട് ഇന്ന് അഞ്ചുവർഷം. 1965ൽ പാലായിലെ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയാക്കി. എന്നാൽ അത്തവണ സഭ ചേർന്നില്ല. 1967 മുതൽ തുടർച്ചയായി 12 തവണ (51 വർഷം) അദ്ദേഹം പാലാ എംഎൽഎയായി. വിവിധ കാലഘട്ടങ്ങളിൽ മന്ത്രിയായി അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും ചുരുക്കം. ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ (13), ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ച എംഎൽഎ (24 […]

പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ മലമുകളിൽ കുടികൊള്ളുന്ന അതിപുരാതനമായ മംഗളാദേവി ക്ഷേത്രം; വര്‍ഷത്തില്‍ ഒരേയൊരു ദിവസം മാത്രം പ്രവേശനം; പോകാൻ ആഗ്രഹിക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക…..

കുമളി: ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗർണമി ഉത്സവം 23 ന് നടക്കും. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ 13 ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ സംയുക്ത യോഗം ചേരും. ഇതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താൻ ഇടുക്കി സബ് കളക്ടർ ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു. ഉത്സവ ഒരുക്കങ്ങള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. കേരള, തമിഴ്നാട് സർക്കാറുകള്‍ സംയുക്തമായാണ് ഉത്സവം നടത്തുക. പെരിയാർ വന്യജീവി സംരക്ഷണ […]

മലയാളികള്‍ക്ക് വിഷുക്കൈനീട്ടവുമായി റയില്‍വേ….! ഒൻപത് മണിക്കൂറില്‍ ഇനി ബാംഗ്ലൂരിലെത്താം; പുതിയ വന്ദേഭാരത് ഓടുക സ്പെഷ്യല്‍ ട്രെയിനായി; ചർച്ചകള്‍ വീണ്ടും സജീവം

കൊച്ചി: പുതിയ വന്ദേഭാരത് റേക്ക് കേരളത്തിലെത്തിയതോടെ എറണാകുളം- ബെംഗളൂരു വന്ദേഭാരത് സംബന്ധിച്ച ചർച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. എറണാകുളം- ബെംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങാനാണ് പുതിയ റേക്ക് കേരളത്തിലേക്ക് എത്തിയതെന്ന ചർച്ചകളാണ് ഉയരുന്നത്. കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് എറണാകുളം- ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് എന്നത്. മലയാളികള്‍ക്കുള്ള വിഷുക്കൈനീട്ടം എന്ന നിലയിലാകും പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുക. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്ഘാടനം ഉണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഉത്സവകാല സ്പെഷല്‍ ട്രെയിൻ എന്ന നിലയിലാകും വന്ദേഭാരത് സർവീസ് തുടങ്ങുക. ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച പുതിയ മൂന്ന് […]

ചെമ്മീന്‍ കഴിച്ചതിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധ; തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ തകരാറിലായി; പിന്നാലെ ഹൃദയാഘാതവും; ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ എന്‍. നിഖിതയാണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെത്തുടര്‍ന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങള്‍ തകരാറിലായതിനു പിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോട്ട് പുറത്ത് വന്നാലെ മരണ കാരണം വ്യക്തമാകൂ.

ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഏഴ് വിക്കറ്റ് ജയം; പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം; തകര്‍ന്നത് നാലില്‍ നാലും ജയിക്കാനുള്ള കൊല്‍ക്കത്തൻ മോഹം

ചെന്നൈ: ഐപിഎല്‍ സീസണില്‍ തങ്ങളുടെ ആദ്യ തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഴ് വിക്കറ്റിനാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ജയിച്ച്‌ കയറിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയലക്ഷ്യം 14 പന്തുകളും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ സൂപ്പര്‍കിംഗ്‌സ് മറികടന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 67*(58) പുറത്താകാതെ നിന്നു. സ്‌കോര്‍: കൊല്‍ക്കത്ത 137-9 (20), ചെന്നൈ 141-3 (17.4) രചിന്‍ രവീന്ദ്ര 15(8), ഡാരില്‍ മിച്ചല്‍ 25(19), ശിവം ദൂബെ 28(18) എന്നിവര്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ എംഎസ് ധോണി 1*(3) […]

കോട്ടയം പാമ്പാടിയിൽ ഭൂമി കുലുക്കം; ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

സ്വന്തം ലേഖകൻ കോട്ടയം : പാമ്പാടിയിൽ ഭൂമി കുലുക്കം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന്  വൈകിട്ട് 6:30ന് ആയിരുന്നു ചലനം അനുഭവപ്പെട്ടത്. കോത്തല , പാമ്പാടി , പങ്ങട , എസ് എൻ പുരം , തോട്ടക്കാട് തുടങ്ങിയ സ്ഥലങ്ങളിലും നേരിയ ചലനം അനുഭവപ്പെട്ടു.ളാക്കാട്ടൂർ പ്രദേശത്ത് ഭൂമിക്ക് അടിയിൽ നിന്നും ശബ്ദവും ചെറിയ ഒരു പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. വെള്ളൂർ , കാട്ടാംകുന്ന് ,മീനടം തുടങ്ങി പാമ്പാടിയിലും സമീപ പഞ്ചായത്തിലും ഭൂമികുലുക്കം അനുഭവപ്പെട്ടു