play-sharp-fill

‘കേരളാ സ്റ്റോറി’ പ്രദർശിപ്പിക്കാൻ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്; ഏത് സ്വീകരിക്കണമെന്ന് ജനത്തിനറിയാം : ചാണ്ടി ഉമ്മൻ

കോട്ടയം : ഇടുക്കി രൂപത ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എം എൽ എ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നും എന്നാൽ അതിൽ നിന്നും എന്ത് സ്വീകരണമെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാ​ഗമായി സിനിമ പ്രദർശിപ്പിച്ചത്. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലായിരുന്നു പ്രദർശനം. കേരളത്തിൽ എൽ […]

വീട് ബാറാക്കി മാറ്റി അനധികൃത മദ്യവിൽപ്പന ; സ്ത്രീ അറസ്റ്റിൽ

പാലക്കാട് : വീട്ടിൽ മദ്യ വില്പന നടത്തിയ സ്ത്രീ അറസ്റ്റിൽ. വണ്ടിത്താവളം സ്വദേശിനി അത്തിമണിയിൽ ദേവിയാണ് അറസ്റ്റിലായത്. ഒരു വീട് തന്നെ ബാർ ആക്കി മാറ്റിയിട്ടും ദിവസവും നിരവധി പേർ വന്നു പോയിട്ടും എക്‌സൈസ് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. നാട്ടുകാർ നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലം കണ്ടിരുന്നില്ല. പിന്നീട് അനധികൃത മദ്യ വിൽപന വാർത്തയായതോടു കൂടിയാണ് അധികൃതർ ഇടപെട്ടത്. തുടർന്ന്  പൊലീസും എക്‌സൈസും ചേർന്ന് വീട്ടിൽ മിന്നൽ പരിശോധന നടത്തി സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിന് സമീപത്ത് നിന്ന് മദ്യം  പിടിച്ചെടുത്തു. […]

പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ 13 പ​വ​ൻ സ്വർണ്ണം മോഷ്ടിച്ചു : മൂ​ന്നു യുവാക്കൾ പി​ടി​യിൽ

കോട്ടയം : പ​ള്ളി​ക്ക​ത്തോട് പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. വാ​ഴൂ​ർ ചാ​മം​പ​താ​ൽ ബ്ലോ​ക്ക്പ​ടി ഭാ​ഗ​ത്ത് കാ​രി​ത്ത​റ വീ​ട്ടി​ൽ എ​ൻ.​കെ. അ​ൽ​ത്താ​ഫ് (27), ക​ങ്ങ​ഴ ചാ​മം​പ​താ​ൽ പ​ന​ന്താ​നം മി​ച്ച​ഭൂ​മി കോ​ള​നി ഭാ​ഗ​ത്ത് ഓ​ട്ടു​പു​ര​ക്ക​ൽ വീ​ട്ടി​ൽ ആ​ർ. അ​നീ​ഷ് (38), ക​ങ്ങ​ഴ ചാ​മം​പ​താ​ൽ പ​ന​ന്താ​നം മി​ച്ച​ഭൂ​മി കോ​ള​നി ഭാ​ഗ​ത്ത് പ​ന​ന്താ​ന​ത്തി​ൽ വീ​ട്ടി​ൽ സ​ഞ്ജു സു​രേ​ഷ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ മാ​ർ​ച്ച് 23 ന്​ ​പു​ല​ർ​ച്ച 2.30 യോ​ടെ അ​ൽ​ത്താ​ഫി​ന്റെ ബ​ന്ധു വീ​ടു കൂ​ടി​യാ​യ ചാ​മം​പ​താ​ൽ പാ​ക്കി​സ്ഥാ​ൻ ക​വ​ല […]

ചെമ്മീൻ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, കഴുത്തിന് നീരുവെച്ച്‌ ശ്വാസതടസമുണ്ടായി രക്തസമ്മർദ്ദം താഴ്ന്നു ; തൊടുപുഴയിൽ 20 കാരിക്ക് ദാരുണാന്ത്യം

തൊടുപുഴ : ചെമ്മീൻ കഴിച്ചതിന് പിന്നാലെ  അലർജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് മരിച്ചത്. തൊടുപുഴ സ്വകാര്യ കണ്ണട വില്‍പന കമ്പനിയുടെ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ ചെമ്മീൻ കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചതായും പൊലീസ് പറഞ്ഞു. അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. നിഖിതയ്ക്ക് ചെമ്മീൻ കഴിച്ച്‌ മുൻപും ഇത്തരത്തില്‍ അലർജി […]

സജി മഞ്ഞക്കടമ്പന് പിന്നാലെ പാർട്ടിയിൽ നിന്നും രാജിവച്ച് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം

കോട്ടയം :  കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം കേരളാ കോൺഗ്രസിൽ നിന്നും രാജിവച്ചു. പാർട്ടി എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫിൻ്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രസാദ് രാജി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജി വച്ച സജി മഞ്ഞക്കടമ്പന്റെ അനുയായിയാണ്‌ പ്രസാദ് ഉരുളികുന്നം പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്നാക്കിയെന്നും തൻ്റെ ഏകാധിപത്യമാണ് മോൻസ് ജോസഫ് നടപ്പിലാക്കുന്നത് എന്നും പ്രസാദ് ഉരളിക്കുന്നം പറഞ്ഞു. മോൻസിന്റെ ഏകാധിപത്യ പ്രവണതകളെ കുറിച്ച് തുടക്കത്തിലേ തന്നെ തൊടുപുഴ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടെങ്കിലും അവർ ഇക്കാര്യത്തിൽ കാര്യമായ നടപടി  സ്വീകരിച്ചിരുന്നില്ല. എല്ലാവരെയും മോൻസ് […]

ഹെല്‍മെറ്റ് ഉള്‍പ്പെടെ ഉപയോഗിച്ച്‌ തലയ്ക്കും മുഖത്തും ഇടിച്ചു, ഡ്യൂട്ടിക്ക് പോകുന്നതിനിടെ പൊലീസുകാരന് ക്രൂര മർദ്ദനം ; ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ്

തിരുവനന്തപുരം : നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ പൊലീസുകാരന് ക്രൂര മർദ്ദനം. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ സിജു തോമസിനാണ് മർദ്ദനമേറ്റത്. ലഹരി മാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. രാത്രി ചാലയ്ക്ക് അടുത്ത് ആര്യശാലയിലായിരുന്നു സംഭവം. കൊട്ടാരക്കര സ്വദേശിയായ സിജു ബൈക്കില്‍ സ്റ്റേഷനിലേക്ക് വരികയായിരുന്നു. അതിനിടെ ആര്യശാലയ്ക്ക് സമീപം ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിലായത്. തുടർന്ന് സ്റ്റേഷനിലേക്ക് വരുന്നതിനിടെ പിന്നാലെയെത്തിയ ഒരു സംഘം വാഹനം തടഞ്ഞു നിറുത്തി മർദ്ദിക്കുകയായിരുന്നു. ക്രൂര മർദ്ദനാണ് ഉണ്ടായത്. ഹെല്‍മെറ്റ് ഉള്‍പ്പെടെ ഉപയോഗിച്ച്‌ തലയ്ക്കും മുഖത്തും […]

തൃശ്ശൂരിൽ മണ്ഡലം ഭാരവാഹികളടക്കം അൻപതോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് ; പത്മജ സ്വീകരിക്കും

തൃശൂർ : അൻപതോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നത്. നേരത്തെ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കുക. അതേസമയം തൃശൂർ എടുക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണെന്നും ഓരോ ആളുകൾക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരൻ  ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.  

ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച് താമരശ്ശേരി രൂപത

ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച് താമരശ്ശേരി രൂപത. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശം നൽകി. അതേസമയം ഇടുക്കി രൂപത ഇന്നലെ സിനിമ പ്രദർശിപ്പിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ […]

കുട എടുക്കാൻ മറക്കണ്ട…! സംസ്ഥാനത്ത് കോട്ടയം ഉൾപ്പെട്ടെ ആറ് ജില്ലകളില്‍ ഇന്നും വേനല്‍മഴയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനല്‍മഴയെത്തും. ആറ് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് ഇന്ന് മഴമുന്നറിയിപ്പുള്ളത്. നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും മഴ ലഭിക്കും. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന. അതേസമയം, സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട് രേഖപ്പെടുത്തി. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് ആണ് ഇന്നലെ പാലക്കാട്‌ ( 40.6 ഡിഗ്രി സെല്‍ഷ്യസ്) രേഖപെടുത്തിയത്. തുടർച്ചയായി […]

നിലവാരമില്ലാത്ത ഉത്പന്നം നല്‍കി വഞ്ചിച്ചു; ‘വെള്ളം’ സിനിമയുടെ നിര്‍മ്മാതാവിനെതിരെ വഞ്ചനാക്കേസ്

ആലപ്പുഴ: നിലവാരമില്ലാത്ത ടൈല്‍ നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ ‘വെള്ളം’ സിനിമയുടെ നിർമ്മാതാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശി കെ.വി. മുരളീദാസിനെതിരേയാണ് നെടുമുടി പോലീസ് വഞ്ചനക്കേസെടുത്തത്. സ്വന്തമായി ടൈല്‍ നിര്‍മാണക്കമ്പനിയുണ്ടെന്നു വിശ്വസിപ്പിച്ച്‌ നിലവാരമില്ലാത്ത ടൈല്‍ നല്‍കിയെന്നാണ് കേസ്. ഓസ്‌ട്രേലിയന്‍ മലയാളിയും കുട്ടനാട്ടുകാരനുമായ ഷിബു ജോണ്‍ നല്‍കിയ പരാതിയിലാണു നടപടി. പ്രതിയായ മുരളീദാസ് നിര്‍മിക്കുന്ന ടൈലുകള്‍ ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്നതിന് പരാതിക്കാരനായ ഷിബു ജോണ്‍ അവിടെ പരസ്യം നല്‍കിയിരുന്നു. ടൈലുകള്‍ അയക്കുന്നതിന് 43,130 ഓസ്‌ട്രേലിയന്‍ ഡോളര്‍ പരാതിക്കാരന്‍ മുരളിക്കു കൈമാറി. എന്നാല്‍, നിലവാരംകുറഞ്ഞ ടൈലുകളാണ് അയച്ചുകൊടുത്തത്. അതിനാല്‍ വില്‍പ്പന നടന്നില്ല. […]