play-sharp-fill

സിദ്ധാർത്ഥന്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുക്കും.

  പൂക്കോട് : വെറ്ററിനറി സർവകലാശാലാ വിദ്യാ‍ർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുക്കും. കോളേജില്‍ പരിശോധന നടത്തിയ സംഘം, സിദ്ധാർത്ഥൻ ആള്‍ക്കൂട്ട വിചാരണ ഉണ്ടായ ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മൊഴിയുമെടുത്തു. സിബിഐ പൂക്കോട് കോളേജില്‍ പരിശോധന സംഘടിപ്പിച്ചു. ഹോസ്റ്റല്‍, മുറി, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അന്വേഷണസംഘം വിദ്യാർത്ഥികളുടെ മൊഴിയെടുപ്പ് തുടരുന്നു. സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതിപ്പട്ടിക ഒരുക്കി സിബിഐ. പട്ടിക വലുതാകുമെന്നാണ് സിബിഐ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം സിബിഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളെയാണ് ഉള്‍പ്പെടുത്തിയത്. ഇതിന് മുൻപ് […]

കേരളത്തിൽ ‘ലവ് ജിഹാദ്’ നടക്കുന്നുണ്ട്, കേരളാ സ്റ്റോറി എല്ലാവരും കാണണം : തുഷാർ വെള്ളാപ്പള്ളി

കോട്ടയം : ഇടുക്കി സിറോ മലബാർ സഭ വിദ്യാർത്ഥികൾക്കായി ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചു. സംഭവം വിവാദമായപ്പോൾ പ്രണയ കുരുക്കിൽ വീഴാതിരിക്കാൻ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയതാണെന്നും പ്രതികരിച്ചു. കേരളം സ്റ്റോറി യെ പരാമർശിച്ചു ചാണ്ടി ഉമ്മനും, പദ്‌മജ വേണുഗോപാലും തുഷാർ വെള്ളാപ്പാള്ളിയും രംഗത്തെത്തി. കോട്ടയം മണ്ഡലം എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പറയുന്നത്, ലവ് ജിഹാദ് ഇപ്പോഴും സംഭവിക്കുന്നുണ്ട്. കേരളം സ്റ്റോറി റിയൽ സ്റ്റോറി ആണ്, എല്ലാവരും കണ്ടിരിക്കേണ്ടത് ആണ്. ബിജെപി നേതാക്കളും അനുഭാവികളും ഈ സിനിമയെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്നുണ്ട്‌. എന്നാൽ അതേസമയം, […]

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ പ്രദേശത്തെ റബര്‍ ഷെഡിലെത്തിച്ച്‌ പീഡനം; കിളിമാനൂരിൽ 3 യുവാക്കള്‍ പിടിയില്‍

കിളിമാനൂർ : തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെണ്‍കുളം സ്വദേശി രാഖില്‍ (19), മാന്തറ സ്വദേശി കമാല്‍ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെണ്‍കുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച്‌ […]

തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ തോൽക്കും: തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്: ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നുവെന്ന് പത്മജ വേണുഗോപാൽ.

  തൃശൂർ: തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശം. കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. തൃശ്ശൂരിൽ ജയിക്കുന്നത് സുരേഷ് […]

അനിൽ ആന്റണിക്കെതിരെ എകെ ആന്റണി.: മകൻ തോൽക്കണമെന്ന് എ കെ ആന്റണി

  പത്തനംതിട്ട.:ലോകസഭ തിരഞ്ഞെടുപ്പിൽ അനില്‍ ആന്റണി പത്തനംതിട്ടയിൽ വിജയിക്കാൻ പാടില്ലെന്ന് എ കെ ആന്റണി തന്റെ മതം കോൺഗ്രസ് ആണെന്നും ആന്റണി അതെ സമയം താൻ തന്നെ പത്തനംതിട്ടയിൽ ജയിക്കുമെന്ന് അനിൽ ആന്റണിയും പ്രതികരിച്ചു. ആന്റോ ആന്റണി വൻ തോൽവി ഏറ്റുവാങ്ങുമെന്നും അനിൽ കോൺഗ്രസിൽ ഉള്ളത് കാലഹരണപ്പെട്ട നേതാക്കൾ എന്നും അനിൽ ആന്റണി പ്രതികരിച്ചു. അച്ഛനോട് സഹതാപം മാത്രമെന്ന് അനിൽ ആന്റണി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി : ഹൈക്കോടതിയിൽ അതിജീവിത

ആലുവ : നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.   പ്രതി ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. തനിക്ക് ലഭിക്കേണ്ട നിയമപരമായ അവകാശത്തെ ദിലിപ് എതിര്‍ക്കുന്നുവെന്നും മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ ദിലീപ് കക്ഷി ആകേണ്ടതില്ലെന്നും അതിജീവിത പറയുന്നു.   മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ രൂക്ഷ വിമര്‍ശനമാണ് അതിജീവിത ഉന്നയിക്കുന്നത്. […]

കെ എം മാണിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി

കോട്ടയം : കേരള രാഷ്ട്രീയത്തിന്റെ മർമ്മമറിഞ്ഞ് അരനൂറ്റാണ്ടിലേറെ അവിഭാജ്യഘടമായി നിലകൊണ്ട മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം.മാണി ഓർമയായിട്ട് ഇന്നേക്ക് അഞ്ചുവർഷം.  കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമായിരുന്നു കെ എം മാണിയുടെ വിയോഗം. അതേസമയം കെ.എം.മാണിയില്ലാത്ത ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടിയാണ് ഈ തവണത്തേത്. അതിനാല്‍ രാഷ്ട്രീയപരമായും മാണിയുടെ ചരമദിനത്തിന് ഇക്കുറി ഏറെ പ്രാധാന്യമുണ്ട്. അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കെ മാണിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. ചരമവാർഷികത്തിൽ പതിവ് കേരള കോണ്‍ഗ്രസ് എം. കോട്ടയം […]

പൊട്ടിയ പൈപ്പിൻ ചോട്ടിൽ നിരാഹാര സമരം നടത്തിയപ്പോൾ ഒരു മണിക്കൂർ കൊണ്ട് തകരാർ പരിഹരിച്ചു: നാട്ടുകാർക്ക് കുടിവെള്ളം മുടങ്ങിയത് രണ്ടാഴ്ച

    വെച്ചൂർ: പൊട്ടിയ പൈപ്പ് നന്നാക്കാൻ എം എൽ എയുടെ നേതൃത്വത്തിൽ സമരം നടത്തി. വാട്ടർ അതോറിറ്റി മൗനം പാലിച്ചപ്പോൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ പൈപ്പിൻ ചോട്ടിൽ നിരാഹാരം കിടന്നു. ഇതോടെയാണ് അധികൃതർക്ക് അനക്കം വച്ചത്. ഒരു മണിക്കൂർ കൊണ്ട് തീർക്കാവുന്ന തകരാർ പരിഹരിക്കാൻ രണ്ടാഴ്ച നാട്ടുകാർക്ക് വെഷം നിഷേധിച്ചു. വെച്ചൂർ പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ശാന്തിനി രാജീവിൻ്റെ നേതൃത്വത്തിലാണ് വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനു പടിഞ്ഞാറുഭാഗത്തെ പാലത്തിനു സമീപം പൊട്ടിയ പൈപ്പിനരികിൽ പൊരിവെയിലിൽ നിരാഹാരസമരം നടത്തിയത്. കനത്ത ചൂടിനെ […]

തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഗാർഹിക അഗ്നിശമന ബോധവൽക്കരണ ക്ലാസും നടത്തി.

  വൈക്കം: തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഗാർഹിക അഗ്നിശമന ബോധവൽക്കരണ ക്ലാസും നടത്തി. തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ക്യാപ്ടൻ എ. വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗം ട്രാക്ക് പ്രസിഡൻ്റ് പി. ശിവരാമകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. കൃഷ്ണമ്മ കാട്ടിക്കുഴി, കൃഷ്ണകുമാർ കനകാ നിവാസ്, ടി.കെ. വിജയൻ, എസ്. ശ്യാംകുമാർ,അമ്പിളി ടി.വിനോദ്, സുഭാഷിണി ഷൈൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വൈക്കം ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ […]

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

  വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡൻ്റ് പി. ശിവദാസൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ.തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എം. ആർ. റെജി റിപ്പോർട്ടും പി.കെ. ജോൺ കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.കെ.എൻ പണിക്കർ,കെ.ജെ. മാത്യു, എം.എ. അഗസ്റ്റിൻ,ജയ്ജോൺ, ഓമനമുരളീധരൻ, എം.പി.സന്തോഷ്, എൻ.ജി.ബാലചന്ദ്രൻ, ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്നതെരഞ്ഞെടുപ്പിൽ പി. ശിവദാസ് (പ്രസിഡൻ്റ്) എം.ആർ. […]