play-sharp-fill

റിട്ടയേര്‍ഡ് ഡോക്ടർക്ക് ഹോട്ടലിൽ വച്ച് വിവാഹം ഉറപ്പിച്ച് നാലംഗ സംഘം ; വിവാഹത്തിന് ശേഷം ദമ്പതികൾക്ക് താമസിക്കാൻ വീട് ഏർപ്പാടാക്കാമെന്ന് പറഞ്ഞ് 6 ലക്ഷം രൂപയും വാങ്ങി, വീട് കാണാനിറങ്ങിയപ്പോൾ ലാപ്ടോപ്പും മൊബൈലുമായി യുവതിയും സംഘവും മുങ്ങി ; പോലീസിൽ പരാതി നൽകി ഡോക്ടർ

വയനാട് : റിട്ടയേര്‍ഡ് ഡോക്ടറെ കബളിപ്പിച്ച്  ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്‌ടോപും തട്ടിയെടുത്ത് നാലംഗ സംഘം മുങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച്‌ സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടറാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ലിനിക്കില്‍വെച്ച്‌ പരിചയപ്പെട്ട യുവാവാണ് ഡോക്ടറെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചത്. ഒന്നിലധികം തവണ വിവാഹത്തെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ ഡോക്ടര്‍ സമ്മതിക്കുകയായിരുന്നു. യുവാവാണ് ഡോക്ടര്‍ക്ക് യുവതിയെ പരിചയപ്പെടുത്തി കൊടുത്തത്. യുവാവും സംഘവും കാസര്‍കോട് നിന്നാണ് യുവതിയെ എത്തിച്ചത്. ഇരുവരും തമ്മില്‍ കാണുകയും […]

ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരിശീലന കളരി – വർണ്ണച്ചിറകുകൾക്ക് തുടക്കമായി

  കുമരകം : ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ മേഖലകളിലേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി കായിക വാസന പ്രോത്സാഹിപ്പിക്കുന്നതിന്റെയും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി ഫുട്ബോൾ പരിശീലനം ആരംഭിച്ചു. ഫിഫ ക്ലബ്ബിന്റെ അംഗീകൃത കോച്ച് ഫിറോസിന്റെ നേതൃത്വത്തിലാണ് പരിശീലനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പരിശീലന പരിപാടിക്കും തുടക്കം കുറിച്ചു. കുട്ടികൾക്കിടയിൽ കൂടുതൽ സംസാരശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കളികളിലൂടെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തിലെ മികച്ച കലാ അധ്യാപകനായ ആയില്യം വിജയകുമാറിന്റയും ആശാ ബിനുവിന്റെയും […]

തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ നാളെ തുറക്കുന്നതിൽ അവ്യക്തത

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ കഴിഞ്ഞ വർഷത്തേതുപോലെ ഏപ്രിൽ 10- ന് (നാളെ) തുറക്കണമെന്ന് രണ്ടാഴ്ച മുമ്പ് കൂടിയ യോഗത്തിൽ ധാരണയായെങ്കിലും തുടർ നടപടികളൊന്നും പിന്നീട് ഉണ്ടായില്ല. കൃഷി വകുപ്പിൻ്റേയും മത്സ്യ തൊഴിലാളികളുടേയും എല്ലാം അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം ഒരു യോഗം കൂടി വിളിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാമെന്നായിരുന്നു ധാരണ. എന്നാൽ ഇന്ന് (9ാം തീയതി) വരെ യോഗം നടന്നിട്ടില്ല. നാളെ ഷട്ടറുകൾ തുറക്കാൻ സാധ്യതയില്ല എന്നാണ് ഉന്നത ഉദ്യോഗസ്ഥർ നല്കുന്ന സൂചന. . ഇന്ന് ഓൺലൈനിൽ യോഗം ചേർന്ന് നാളെ ബണ്ട് തുറക്കാൻ […]

അപകടക്കെണിയായി കേബിളുകൾ : കുമരകം വഴിയുള്ള യാത്രക്കാർ സൂക്ഷിക്കുക

  കുമരകം : റോഡരികിലെ വൈദ്യുതി പോസ്റ്റുകളിൽ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ അപകടക്കെണിയായി മാറി. കെ-ഫോൺ, ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ് തുടങ്ങി വിവിധ കമ്പിനികളുടെ കേബിളുകൾ കുമരകം റോഡരികിലൂടെ വലിച്ചിട്ടുണ്ട്. ഇതുകൂടാതെ പ്രവർത്തനരഹിതമായ പഴയ പല കേബിളുകളും യാതൊരു സുരക്ഷിതത്വവും ഇല്ലാതെ കിടക്കുകയാണ്. ഇത് ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ അപകടങ്ങൾക്ക് വഴിവെക്കും. മുമ്പ് പല അപകടങ്ങൾ കേബിളുകളിൽ കുരുങ്ങി കുമരകത്ത് നടന്നിട്ടുണ്ട്. എങ്കിലും കേബിളുകൾ വലിക്കുന്നവർ വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കുന്നില്ല. ഇപ്പോൾ കുമരകത്തിൻ്റെ ഹൃദയഭാഗമായ ചന്തക്കവലയിൽ റോഡിലേക്ക് തുങ്ങിയാടുകയാണ് കേബിളുകൾ. ഈ കേബിളുകൾ ഉടൻ […]

കോട്ടയം കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ നിർമാണം തുടങ്ങി

കുമരകം ∙ കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ നിർമാണത്തിനുള്ള പൈലിങ് ജോലി തുടങ്ങി. സ്പാനുകൾ സ്ഥാപിക്കുന്നതിനുള്ള കോൺക്രീറ്റ് തൂണുകളുടെ നിർമാണത്തിനുള്ള ജോലികളാണു ആരംഭിച്ചിരിക്കുന്നത്. ഇരുകരകളിലും 3 സ്പാൻ വീതമാണ് പണിയുന്നത്. ഒരു സ്പാനിന് 12.5 മീറ്റർ നീളമുണ്ടാകും. സ്പാൻ കഴിഞ്ഞുള്ള ഭാഗത്ത് മണ്ണ് ഇറക്കിയാണ് പ്രവേശന പാതയുടെ പണി പൂർത്തിയാക്കുക. പാലം പണി തീരാൻ ഒരു വർഷത്തിലേറെ സമയം എടുത്തു എന്നാൽ പ്രവേശന പാതയുടെ പണി പൂർത്തിയാക്കാൻ ഇതിലും കൂടുതൽ സമയം വേണ്ടി വന്നേക്കും. കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ […]

പരിപ്പ് അമ്പലക്കടവ് ദേവീ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം: കുംഭകുട ഘോഷയാത്ര , ഗരുഡൻ തൂക്കം നാളെ

  പരിപ്പ്: അമ്പലക്കടവ് ദേവീ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം, കുംഭകുട ഘോഷയാത്ര, താലപ്പൊലി, എഴുന്നള്ളത്ത്, ദേശതീയാട്ട്, ഗരുഡൻ തൂക്കം മുതലായവ നടക്കും ക്ഷേത്രസന്നിധിയിൽ ഏപ്രിൽ 10 ബുധനാഴ്ച രാവിലെ 8ന് പൊങ്കാല സമർപ്പണം, 12.15ന് കുംഭകുട അഭിഷേകം, തുടർന്ന് ഭരണിസദ്യ എന്നിവ നടക്കും. വൈകിട്ട് 6.40ന് ദീപാരാധന, 8.15ന് താലപ്പൊലിയും യക്ഷിയാലിൻ ചുവട്ടിലേയ്ക്ക് എഴുന്നള്ളിപ്പും രാത്രി 8.30ന് ദേശതീയാട്ട്, രാത്രി 10ന് ഗരുഡൻ തൂക്കം എന്നിവയും നടക്കും. ഒളോക്കരിയിൽ ചന്ദ്രൻ്റെ വസതിയിൽ നിന്നും ആരംഭിക്കുന്ന ഇരട്ട ഗരുഡൻ തൂക്കം, കൊടുവത്ര, കാവനാച്ചിറ […]

രാത്രിയിൽ വാഴത്തോട്ടത്തിന് കാവലിരിക്കാൻ പോയ കര്‍ഷകനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : വാഴത്തോട്ടത്തിന് കാവലിരിക്കാൻ പോയ കര്‍ഷകനെ മരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രൻ (48) ആണ് മരിച്ചത്. പാടത്തിന് സമീപത്തെ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടുപന്നി ശല്യമുള്ള വാഴത്തോട്ടത്തിന് രാത്രിയില്‍ കാവലിരിക്കാൻ പോയതായിരുന്നു രാമചന്ദ്രൻ. രാവിലെയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച്‌ പോയപ്പോഴാണ് ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ അന്തരിച്ചു

ആലുവ : വാഹനാപകടത്തിൽ‌ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണനിവാസിൽ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രൻ(32) ആണ് മരിച്ചത്. ആലുവ – പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് കഴിഞ്ഞ മാസം 26നാണ് അപകടമുണ്ടായത്. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ സുജിത് അരങ്ങേറ്റം കുറിച്ചത്.  കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ ഡി.എന്‍.ബി. ബിരുദം

  തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) പരീക്ഷയിലാണ് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. രഞ്ജിനി രാധാകൃഷ്ണന് ഡോ. എച്ച്.എല്‍. ത്രിവേദി ഗോള്‍ഡ് മെഡല്‍ ലഭിച്ചത്. ദേശീയ തലത്തില്‍ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നും നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദം നേടിയവരും ഡി.എന്‍.ബി. നെഫ്രോളജി റെസിഡന്‍സുമാണ് ഈ പരീക്ഷയില്‍ പങ്കെടുത്തത്. അതിലാണ് രഞ്ജിനി രാധാകൃഷ്ണന്‍ ഒന്നാമതെത്തിയത്. ആരോഗ്യ […]

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍; 11 കോടി യൂണിറ്റ് പിന്നിട്ടു

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. ചരിത്രത്തിലാദ്യമായിട്ടാണ് വൈദ്യുതി ഉപയോഗം ഇത്രയും ഉയർന്നത്. വൈകിട്ടുള്ള വൈദ്യുതിയുടെ ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണുള്ളത്. സംസ്ഥാനത്ത്‌ വേനല്‍ കൂടുന്നതിനോടൊപ്പം തന്നെ വൈദ്യുതിയുടെ ഉപയോഗവും വര്‍ധിക്കുന്നുണ്ട്. 11.01 കോടിയാണ് ഇന്നലത്തെ ഉപയോഗം.   5,487 മെഗാവാട്ടാണ് സംസ്ഥാന്തതെ വൈദ്യുതി ആവശ്യകത. വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് ആയതിനാൽ തിന്നിട്ടും വൈദ്യുതി യൂണിറ്റ് കൂടുമെന്നു ഉറപ്പാണ്.   കഴിഞ്ഞ ദിവസത്തെ ഉപയോഗം ഉപയോഗം 108.22 ദശലക്ഷമായിരുന്നു. വൈദ്യുതി […]