play-sharp-fill

സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു …”ദേവരാജൻ മാസ്റ്റർ ഗായകൻ അയിരൂർ സദാശിവനെക്കൊണ്ടാണ് ഈ പാട്ട് പാടിച്ച്‌ റെക്കോർഡ്‌ ചെയ്തത് :.പക്ഷേ ഗ്രാമഫോൺ കമ്പനിയുടെ നിർബന്ധ പ്രകാരം പിന്നീട് യേശുദാസിനെക്കൊണ്ട് പാടിച്ചു:ദേവരാജൻ മാസ്റ്റർ … പിന്നെ എന്തുകൊണ്ട് ഈ മാറ്റത്തിന് തയ്യാറായി ?

  കോട്ടയം: സുപ്രിയ ഫിലിംസിന്റെ ബാനറിൽ ഹരിഹരൻ സംവിധാനം ചെയ്ത “രാജഹംസം “എന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോർഡിങ് നടക്കുന്ന സമയം. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്ററാണ് ഈണം പകരുന്നത്. “സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു …” ചിത്രത്തിലെ ഹൈലൈറ്റ് എന്നു പറയാവുന്ന ഗാനം ദേവരാജൻ മാസ്റ്റർ ഗായകൻ അയിരൂർ സദാശിവനെക്കൊണ്ടാണ് പാടിച്ച്‌ റെക്കോർഡ്‌ ചെയ്തത് . ദോഷം പറയരുതല്ലോ അയിരൂർ സദാശിവൻ ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി ,ദേവരാജൻമാസ്റ്റർക്ക് തൃപ്തിയാവുകയും ചെയ്തു . പക്ഷേ ഗ്രാമഫോൺ കമ്പനിക്ക് ഒരു […]

നാലും എട്ടും വയസ്സുള്ള കുട്ടികളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കാസർഗോഡ് : ചീമേനിയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എട്ടു വയസ്സുകാരൻ ഗൗതം ,നാലു വയസ്സുകാരൻ  തേജസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചീമേനി ചെമ്പ്രക്കാനത്ത് സജന ( 30) യാണ് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഭർത്താവ് രഞ്ജിത്ത് കെഎസ്‌ഇബി ജീവനക്കാരനാണ്. വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. മരണത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

റവന്യു വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തു

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു വകുപ്പിന്റെ സമൂഹമാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫെയ്സ്ബുക്, യുട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനു സൈബർ ഡോമിലും സംസ്ഥാന ഐടി മിഷനിലും റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകി. തുടർന്ന് ഇന്ന് ഉച്ചയോടെ റവന്യു ഇൻഫർമേഷൻ ബ്യൂറോ എന്ന പേരിലുള്ള യുട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു. സമൂഹമാധ്യമ അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനായി അധികൃതർക്കു പരാതി നൽകി. റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ […]

കേരള സ്റ്റോറി പളളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത; സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും പ്രതികരണം

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ കേരള സ്റ്റോറി പളളികളില്‍ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ തലശ്ശേരി അതിരൂപത. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അതിരൂപത വ്യതമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിന് താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞ അതിരൂപത സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി. ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപയുടേതല്ലെന്നും അറിയിച്ചു. ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ […]

Dr. ഷഹാനയുടെ ആത്മഹത്യ :പ്രതി ഡോ.റുവൈസിനു തുടർപഠനത്തിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി : തിരുവനതപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹന സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ. ഇ.എ.റുവൈസിന്റെ പഠനം തുടരാൻ അനുവദിച്ച് ഹൈക്കോടതി. പിജി പഠനത്തിനാണു കോടതിയുടെ അനുമതി. ക്ലാസിൽ പോകാതിരുന്നാൽ ‘അപരിഹാര്യമായ നഷ്ടം’ സംഭവിക്കുമെന്ന വിലയിരുത്തലോടെയാണു നടപടി.   ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. ക്ലാസിൽ പങ്കെടുക്കാം എന്നാൽ ഹാജർ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണു നടപടി. റുവൈസിനു പഠനം തുടരാൻ അനുമതി നൽകിയ […]

പെരുന്നാളിനെ വരവേറ്റ് വിശ്വാസികൾ ; കോട്ടയം താലൂക്കിലെ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയവും നേതൃത്വം നൽകുന്നവരുടെ പേരുകളും അറിയാം…!   

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം  ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. കോട്ടയം താലൂക്കിലെ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയവും നേതൃത്വം നൽകുന്നവരുടെ പേരുകളും അറിയാം. 1. താഴത്തെങ്ങാടി ജുമാ മസ്ജിദ്. 8.am  മൗലവി ഷഫീഖ് ഫാളിൽ മന്നാനി. 2. കുമ്മനം ഹനഫി ജുമാ മസ്ജിദ്. 8.30. am മുഹമ്മദ്‌ ഷാഫി മൗലവി നജ്മി. 3. കുമ്മനം ശരിയത്ത് ജുമാ മസ്ജിദ്.8.30 am മൗലവി സിയാദ് ബഖവി. 4. കുമ്മനം തബ്‌ലീഗ് മസ്ജിദ്.7.45am ഹാഫിസ് അയ്യൂബ് മൗലവി അൽ ഖാ സിമി. 5. […]

തോമസ് ഐസക്കിന്‌ ആശ്വാസം ; മസാല ബോണ്ട്‌ കേസിൽ സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ട എന്ന് ഇ ഡിയ്ക്ക് നിർദ്ദേശം നൽകി കോടതി

കിഫ്ബി മസാല ബോണ്ട്‌ കേസിൽ പത്തനംതിട്ട എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന്‌ ആശ്വാസം. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടെന്ന് ഇഡിയ്ക്ക് നിർദ്ദേശം നൽകി കോടതി. ഇഡി സമൻസിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടെന്ന് കോടതി പറ‍ഞ്ഞു. ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി. ചോ​ദ്യം ചെയ്യലിന് […]

തൃശൂരിൽ യുവതി മൂന്നുകുട്ടികളുമായി കിണറ്റിൽ ചാടി; രണ്ടു കുട്ടികൾ മരിച്ചു

തൃശൂർ: എരുമപ്പെട്ടിയിൽ യുവതി മൂന്നുകുട്ടികളുമായി കിണറ്റിൽ ചാടി ആല്മഹത്യക്ക് ശ്രമിച്ചു. അതിൽ രണ്ടു കുട്ടികൾ മരിച്ചു. പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണു മരിച്ചത്. കിണറ്റിൽ വീണ സയന (29), ഒന്നരവയസ്സുള്ള മകൾ ആഗ്നിക എന്നിവരെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2.20ഓടെയാണ് വെള്ളാറ്റഞ്ഞൂർ പള്ളിക്കു സമീപം താമസിക്കുന്ന പുന്തുരത്തിൽ വീട്ടിൽ അഖിലിന്റെ ഭാര്യ സയന മൂന്നുകുട്ടികൾക്കൊപ്പം കിണറ്റിൽ ചാടിയത്. സംഭവം അറിഞ്ഞു നാട്ടുകാരും പൊലീസും ചേര്‍ന്ന് നാലുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (9 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (9 /04/2024) 1st Prize-Rs :75,00,000/- SY 917452 (MANANTHAVADY)   Cons Prize-Rs :8,000/- SN 917452 SO 917452 SP 917452 SR 917452 SS 917452 ST 917452 SU 917452 SV 917452 SW 917452 SX 917452 SZ 917452   2nd Prize-Rs :10,00,000/- SV 807016 (THIRUVANANTHAPURAM)   3rd Prize-Rs :5,000/- 0128 0542 0970 1160 1962 […]

വിനോദ സഞ്ചാര മേഖലയിൽ ഓഫ് റോഡ് ട്രെക്കിങ് നടത്തുന്നതായി പരാതി

പീരുമേട് : പരുന്തുംപാറയിലെ മൊട്ടക്കുന്നുകൾ, പുൽമേടുകൾ എന്നിവിടങ്ങളിൽ വിലക്കു ലംഘിച്ച് ഓഫ് റോഡ് ട്രെക്കിങ് സർവീസുകൾ നടത്തപ്പെട്ടു. പ്രകൃതി രമണീയതയു മനോഹാരിതയും നിറഞ്ഞ മൊട്ടക്കുന്നുകളിൽ ഓഫ് റോഡ് ജീപ്പുകൾ കയറിയിറങ്ങുന്നതിന് എതിരെ പരാതി ഉയർന്നതോടെ ആണു നിരോധനം ഏർപ്പെടുത്തിയത്. ഇതേ തുടർന്നു കുറച്ചു കാലത്തേയ്ക്ക് ജീപ്പുകൾ ഇവിടേക്ക് എത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും ഓഫ് റോഡ് ട്രെക്കിങ് സജീവമായി. പുൽമേടുകളിലൂടെ തുടർച്ചയായി ജീപ്പുകൾ ഓടിച്ചു കയറ്റിയതിനെ തുടർന്ന് ഇവിടങ്ങളിൽ കുണ്ടും കുഴിയും രൂപപ്പെട്ടു കഴിഞ്ഞു. കൂടാതെ ടയറുകൾ കയറിയിറങ്ങി പുൽമേടുകൾ നശിക്കുകയും […]