play-sharp-fill

മാസപ്പിറവി കണ്ടു ; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

പൊന്നാനി :  ശവ്വാല്‍ മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്. മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ശവ്വാല്‍ ഒന്ന് ബുധനാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവർ […]

കോട്ടയം ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപിന്റെ ബോധവൽക്കരണ പരിപാടി; ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: തെരഞ്ഞെടുപ്പു പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപ്. (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ). ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ 32 ജലാശയങ്ങൾ ഏപ്രിൽ 19 വരെയുള്ള കാലയളവിൽ തൊഴിലുറപ്പുതൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിജയപുരം കരിപ്പാൽ തോട്ടിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കോട്ടയം വി. വിഗ്നേശ്വരി നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, സ്വീപ് നോഡൽ ഓഫീസർ എം. അമൽ […]

നാട്ടുകാരുടെ ഒത്തൊരുമയിൽ ചിറത്തറ -പൂങ്കശ്ശേരി റോഡ് സഞ്ചാരയോഗ്യമാക്കുന്നു

കുമരകം: നാട്ടുകാരുടെ സഹകരണത്തോടെഒരു റോഡ് സഞ്ചാരയോഗ്യമാകുന്നു.. മൂന്നാം വാർഡിലെ ചിറത്തറ… പൂങ്കശേരി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ജോലികൾക്ക് തുടക്കമായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടസ്സങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പാറ മക്കിട്ട് സഞ്ചാരയോഗ്യ മാക്കും.കർഷകരും കർഷക തൊഴിലാളികളും പ്രാദേശികവാസികളും പടശേഖരസമിതിയും ഫണ്ട്‌ സ്വരൂപ്പിച്ചാണ് പ്രവർത്തനം നടത്തുന്നത്.. സുധീർ പൂങ്കശ്ശേരി ചെയർമാനും ബിനീഷ് പൂങ്കശ്ശേരി കൺവീനറുമായ 21 അംഗ കമ്മറ്റിയാണ് നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്

സ്വകാര്യ ബസിടിച്ച്‌ തെറിപ്പിച്ചു; ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊല്ലം: സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊല്ലത്താണ് സംഭവം. മങ്ങാട് താന്നിക്കമുക്കില്‍ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് ദാരുണമായ അപകടമുണ്ടായത്. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. ഇടുങ്ങിയ റോഡിലൂടെ പോയ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസിടിച്ച ശേഷം ബൈക്കില്‍ നിന്നും തെറിച്ചുവീണ മോഹനന്റെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കില്‍ ഇടിച്ചെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നിലൂടെ വന്ന ബസ് മോഹനന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

കോട്ടയം തൃക്കൊടിത്താനത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ കൂടി അറസ്റ്റിൽ

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മണികണ്ടവയൽ ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ സുനിൽകുമാർ എ.എം.(52) ഇയാളുടെ മക്കളായ സുജിത്ത് എ.എസ് (28), സുമിത്ത് എ.എസ് (അപ്പു 23)എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേർന്ന് മാർച്ച് 31 ആം തീയതി രാത്രി 11:30 മണിയോടുകൂടി മണികണ്ടവയൽ സ്വദേശിയായ യുവാവിനെ ഇയാളുടെ വീടിനു സമീപം വച്ച് ഇരുമ്പ് പൈപ്പും, വിറക് കമ്പുകളും കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് […]

ഗൃഹപ്രവേശ ചടങ്ങിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ തർക്കം, ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു ; മൂന്ന് പേർ രാമപുരം പോലീസിന്റെ പിടിയിൽ

രാമപുരം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ കരിമ്പന കക്കുഴയിൽ വീട്ടിൽ മനോജ്കുമാർ കെ.ജി (45), വെസ്റ്റ് ബംഗാൾ സ്വദേശി പയിറു ഇസ്ലാം (30), കൂത്താട്ടുകുളം കോഴിപ്പിള്ളി പ്ലാത്തോട്ടത്തിൽ വീട്ടിൽ പ്രദീപ് രാജൻ (50) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ  പൂവക്കുളം ഭാഗത്ത് വച്ച് പെരുകുറ്റി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് സമീപത്തെ കുഴിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പിടിയിലായ കെട്ടിട നിർമ്മാണ കോൺട്രാക്ടർ മനോജ് […]

പന്നിക്കോട് ശ്രീ പാർവ്വതീപുരം ദേവീക്ഷേത്രത്തിൽ കുംഭകുട ഘോഷയാത്ര നാളെ

  കുമരകം : പന്നിക്കോട് ശ്രീപാർവ്വതീപുരം ദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ചു വർഷം തോറും നടന്നു വരുന്ന കുംഭകുട ഘോഷയാത്ര നാളെ (10/03/24 ബുധൻ) നടക്കും. മീനഭരണി മഹോത്സവത്തിന്റെ മൂന്നാം ദിനമായ നാളെ രാവിലെ 6ന് നിർമ്മാല്യ ദർശനം. ക്ഷേത്രത്തിലെ വിവിധ പൂജാധി കർമ്മങ്ങൾക്ക് ശേഷം രാവിലെ 10 മുതൽ മൂലേച്ചേരി പാട്ടമ്പലത്തിൽ കുംഭകുടപൂജ നടക്കും. തുടർന്ന് പാട്ടമ്പലത്തിൽ നിന്നും 55-ൽ പരം കലാകാരന്മാർ നയിക്കുന്ന വാദ്യമേളങ്ങളുടെയും കരകാട്ടത്തിന്റെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് കുംഭകുട ഘോഷയാത്ര നടക്കും. കോലനപ്പടി മനോജ് ആണ് സ്പെഷ്യൽ […]

കോട്ടയം മേലുകാവ് മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ

മേലുകാവ്: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം കയ്യൂർ മാടപ്പാറ ഭാഗത്ത് കാനാട്ട് വീട്ടിൽ അനീഷ് സോമൻ (30) നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സമീപവാസിയായ 46 കാരനെ ഇയാളുടെ വീടിന്റെ മുറ്റത്തെത്തി ചീത്ത വിളിക്കുകയും കല്ലുകൊണ്ട് തലക്കും, മുഖത്തും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന് ഇയാളോട് മുൻവിരോധം നിലനിന്നിരുന്നു, ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ ഏലിയാസ് […]

ഹാൻസ് വിൽപ്പന നടത്തിയ വിവരം പൊലീസിന് ചോർത്തി നൽകിയതിലുള്ള വിരോധം; വൈക്കത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തലയാഴം സ്വദേശി അറസ്റ്റിൽ

വൈക്കം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം കൂവം ഓണിശ്ശേരി ലക്ഷംവീട് കോളനിയിൽ അഖിൽ (ലെങ്കോ 34) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കുടവച്ചൂർ അച്ചിനകം സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഫെബ്രുവരി പതിനെട്ടാം തീയതി വെളുപ്പിന് 5.30 മണിയോടുകൂടി യുവാവും സുഹൃത്തുക്കളും ഇറച്ചി വാങ്ങുന്നതിനായി അഖിലിന്റെ സുഹൃത്ത്‌ നടത്തുന്ന വെച്ചൂർ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഇറച്ചിക്കടയിൽ എത്തിയ സമയം ഇവർ യുവാവിനെ ചീത്ത വിളിക്കുകയും ഇറച്ചി വെട്ടുവാൻ ഉപയോഗിക്കുന്ന […]

‘ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു’ ലൗ ജിഹാദും കേരളാ സ്റ്റോറിയും ഒരു പച്ചക്കള്ളമാണ് കല്ലുവെച്ച നുണയും പരമ നെറികേടുമാണ്..! ; കേരള സ്റ്റോറി പ്രദർശിപ്പിച്ച രൂപതകൾക്ക് നേരെ വിമർശനവുമായി ജയ്ക്ക് സി തോമസ്

കോട്ടയം : വിവാദ ചിത്രം ‘കേരളാ സ്റ്റോറി’ പള്ളികളില്‍ പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്കും  താമരശ്ശേരി രൂപതക്കുമെതിരെ വിമർശനവുമായി ജയ്ക് സി തോമസ്. ഫേസ്ബുക്ക് പേജിലൂടെയാണ് ജയ്ക്ക് തൻ്റെ എതിർപ്പ് പ്രകടിപ്പിച്ചത്. ലൗ ജിഹാദും കേരളാ സ്റ്റോറിയും പച്ചക്കള്ളമാണെന്നും കല്ലുവെച്ച നുണയും പരമ നെറികേടുമാണെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു. വിഷം നിറച്ചൊരു എല്ലിൻ കഷ്ണം മാത്രമായ കേരളാ സ്റ്റോറിയുടെ പ്രചാരകരോടായി ‘ഹാ കഷ്ട’മെന്നും പറഞ്ഞു. ജെയ്ക്ക് സി തോമസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച […]