play-sharp-fill

വരുന്നൂ… ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും; വരും മണിക്കൂറുകളില്‍ കോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത മൂന്ന് മണിക്കൂറുകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പാലക്കാട് ഇന്ന് 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില രേഖപ്പെടുത്തിയത്. മുണ്ടൂർ സ്റ്റേഷനില്‍ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില. […]

മറ്റ് അംഗങ്ങള്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കുന്നു; ഒളിമ്പിക് അസോസിയേഷനെതിരെ പി ടി ഉഷ രംഗത്ത്

ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ അംഗങ്ങള്‍ക്കെതിരെ പി ടി ഉഷ രംഗത്ത്. മറ്റ് അംഗങ്ങള്‍ തന്നെ ഒതുക്കാൻ ശ്രമിക്കുന്നതായി പിടി ഉഷ അറിയിച്ചു. ഒളിമ്പിക് അസോസിയേഷൻ്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല എന്നും താരം പറഞ്ഞു. അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് പി ടി ഉഷ ആക്ഷേപം ഉന്നയിച്ചത്. ‌പി.ടി ഉഷയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ് നാരങ്കിനെ നീക്കം ചെയ്തതിനെതിരെയാണ് കത്തയച്ചിരിക്കുന്നത്. നരംഗിനെ നിയമിക്കാനോ പിരിച്ചു വിടാനോ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നും ദൈനംദിന ഭരണപരമായ പ്രവർത്തനങ്ങള്‍ എക്സിക്യൂട്ടീവ് കൗണ്‍സിലിൻ്റെ ജോലിയല്ലെന്നും കത്തില്‍ പി ടി […]

കോട്ടയം മുട്ടുചിറയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോട്ടയം: മുട്ടുചിറയിൽ കാറും കെഎസ്ആർറ്റിസി ബസും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്. വൈകിട്ട് 8 .10 ഓടെയായിരുന്നു അപകടം. കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർറ്റിസി ഫാസ്റ്റ് പാസിഞ്ചറിൽ മാരുതി 800 കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ബസിൻ്റെ അടിയിലേക്ക് നിരങ്ങി കയറി. കാർ യാത്രക്കാരെ 2 പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം നഗരത്തിൽ ബേക്കർ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ കാറ്റത്ത് മറിഞ്ഞു വീണു; മറിഞ്ഞു വീണ ഡിവൈഡറിൽ തട്ടി ബൈക്ക് യാത്രക്കാരനും വീണു; യാത്രക്കാർ ശ്രദ്ധിക്കുക….!

കോട്ടയം: ബേക്കർ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ കാറ്റത്ത് മറിഞ്ഞു വീണത്തിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടാകുന്നു. മറിഞ്ഞു വീണ ഡിവൈഡറിൽ തട്ടി ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനും അപകടത്തിൽപ്പെട്ടു. പ്രദേശത്ത് ഇരുട്ട് ഉള്ളതിനാൽ മറിഞ്ഞു വീണ് നടുറോഡിൽ കിടക്കുന്ന ഡിവൈഡറുകൾ കാണാനും സാധിക്കുന്നില്ല. നിലത്ത് ഉറപ്പിക്കാതെ സ്ഥാപിച്ചിരുന്ന ഡിവൈഡറുകളാണ് ഇത്തരത്തിൽ മറിഞ്ഞു വീണത്.

സൗത്ത് പാമ്പാടി ഉഷാ സദനത്തിൽ പരേതനായ ചന്ദ്രമോഹനന്റെ ഭാര്യ സി.ജി. തങ്കമ്മ നിര്യാതയായി

സൗത്ത് പാമ്പാടി: ഉഷാ സദനത്തിൽ പരേതനായ ചന്ദ്രമോഹനന്റെ ഭാര്യ സി.ജി. തങ്കമ്മ(70) നിര്യാതയായി. ശവസംസ്കാരം നാളെ (10 – 4 – 24ബുധൻ) രാവിലെ 11-30 ന് വിട്ടു വളപ്പിൽ. മക്കൾ – ഉഷ, ഗീതാ , സുരേഷ് മരുമക്കൾ – ഷാജി കട്ടപ്പന, ഗോപി ചമ്പക്കര , ദിവ്യാ സൗത്ത് പാമ്പാടി . Ph.9400694183

‘ആ ചൂണ്ടയില്‍ വീഴരുത്; കാപട്യത്തിന്റെ പേരാണ് പിണറായി’; കേരള സ്റ്റോറി സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോ എന്ന് പിണറായി വിജയൻ വ്യതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സാമൂഹ്യ ക്ഷേമ പെൻഷൻ അവകാശമല്ലെന്നാണ് കോടതിയില്‍ സർക്കാർ നിലപാടെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആകെ19 സീറ്റില്‍ മാത്രം മത്സരിക്കുന്ന സിപിഎം ആണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. യുഎപിഎ പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം രാജ്യത്ത് ആദ്യം യുഎപിഎ ചുമത്തിയ സംസ്ഥാനം കേരളമാണ്. ബിജെപിക്കാർക്കെതിരെ യുഎപിഎ ചുമത്താൻ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും സതീശൻ പറഞ്ഞു. കേരള സ്റ്റോറി സിനിമയെക്കുറിച്ചുള്ള ചർച്ചകള്‍ ഇവിടെ അവസാനിപ്പിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ആ ചൂണ്ടയില്‍ വീഴരുതെന്നും […]

റമദാൻ വ്രത നാളുകൾക്കൊടുവിൽ ചെറിയ പെരുന്നാൾ വന്നെത്തി; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയപെരുന്നാൾ ആശംസകൾ

ആത്മ സമർപ്പണത്തിന്റെ മുപ്പത് ദിനരാത്രങ്ങൾക്ക് ശേഷം വിശുദ്ധിയുടെ ചെറിയ പെരുന്നാൾ വന്നെത്തി. തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ചെറിയപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയ പെരുന്നാൾ ആശംസകൾ…..!

അനില്‍ ആന്റണിക്കെതിരെ ഗുരുതര ആരോപണം; 25 ലക്ഷം വാങ്ങിയെന്ന് ദല്ലാള്‍ നന്ദകുമാര്‍; എ കെ ആന്റണിയുടെ പ്രതിച്ഛായയെ കരുതിയാണ് വെളിപ്പെടുത്താതിരുന്നതെന്നും പ്രതികരണം

കൊച്ചി: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ ടി.പി നന്ദകുമാർ. യുപിഎ ഭരണകാലത്ത് നിരവധി അഴിമതികള്‍ നടത്തിയെന്നും ഡല്‍ഹിയിലെ ഏറ്റവും വലിയ ദല്ലാള്‍ ആയിരുന്നു അനില്‍ ആന്റണിയെന്ന് ടി പി നന്ദകുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടില്‍ നിന്ന് നിർണായക രേഖകള്‍ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വില്‍ക്കലായിരുന്നു പ്രധാന ജോലി. അന്ന് പല ബ്രോക്കർമാരും അനില്‍ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചു. ചില പ്രതിരോധ രേഖകള്‍ എങ്ങനെ ചോർന്നു എന്ന് എൻഡിഎ സർക്കാർ അന്വേഷണം […]

എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കായി യുവ സ്‌ക്വാഡ്; വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കുമെന്ന് യുവമോർച്ച കോട്ടയം ജില്ലാ അധ്യക്ഷൻ വഞ്ചിമല വിഷ്ണു

കോട്ടയം: എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ വിജയത്തിനായി യുവമോർച്ച പ്രവർത്തകർ പഞ്ചായത്ത്‌ തലത്തിൽ ബൂത്ത്‌ സ്‌ക്വാഡ് രൂപീകരിച്ചു. നാളെ മുതൽ പഞ്ചായത്ത് തലത്തിൽ രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡ് വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കുമെന്നും യുവമോർച്ച കോട്ടയം ജില്ലാ അധ്യക്ഷൻ വഞ്ചിമല വിഷ്ണു പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണബോക്തക്കളയിട്ടുള്ള യുവാക്കളെ നേരിൽ കണ്ട് സമ്പർക്കവും ചെയ്യും.

പുരയിടത്തിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തി: സൂര്യതാപമെന്ന് സംശയം

കൊല്ലം :പത്തനാപുരത്ത് പുരയിടത്തിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണ് സംഭവം. കൃഷിയിടത്തിൽ പോകാൻ വീട്ടിൽനിന്നും പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടത്. ശരീരത്തിൽ പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയർ ഭാഗത്തും പൊള്ളിയ നിലയിൽ തൊലി അടർന്നിരിക്കുകയായിരുന്നു. ശരീരത്തിൽ അതിഭയങ്കരമായി, തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് പോലെ ചൂടും ബഹിർഗമിക്കുന്നുണ്ടായിരുന്നെന്ന് […]