play-sharp-fill

സ്വകാര്യ ഡിസ്റ്റിലറികളുടെ മദ്യം പ്രമോട്ട് ചെയ്യാൻ കൈക്കൂലി; കെെയ്യോടെ പൊക്കി വിജിലൻസ്; ബീവറേജസ് ഔട്ട് ലെറ്റുകളില്‍ മിന്നല്‍ പരിശോധന

പാലക്കാട്: പാലക്കാട് ജില്ലയില്‍ ബീവറേജസ് ഔട്ട് ലെറ്റുകളില്‍ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന. സ്വകാര്യ ഡിസ്റ്റിലറികള്‍ അവരുടെ മദ്യം പ്രമോട്ട് ചെയ്യുന്നതിന് കൈകൂലി നല്‍കുന്നത് വിജിലന്‍സ് കയ്യോടെ പിടികൂടി. ഒറ്റപ്പാലം കണ്‍സ്യൂമർ ഫെഡില്‍ ഡിസ്റ്റിലറിയുടെ ഏജന്‍റ് 6,750 രൂപയാണ് എത്തിച്ചത്. വിവിധ ബീവറേജ് ഔട്ട് ലെറ്റുകളില്‍ നല്‍കാൻ ഏജന്‍റിന്‍റെ പക്കല്‍ 43,510 രൂപയാണ് ഉണ്ടായിരുന്നത്. വിഷു പ്രമാണിച്ച്‌ തങ്ങളുടെ ബ്രാന്‍ഡുകള്‍ പ്രമോട്ട് ചെയ്യാനാണ് ഔട്ട് ലെറ്റുകളില്‍ കമ്പനി ഏജന്‍റുകള്‍ കൈക്കൂലി നല്‍കുന്നതെന്ന് വിജിലൻസ് അധികൃതര്‍ പറ‍ഞ്ഞു. പാലക്കാട് ജില്ലയിലെ വിവിധ ഔട്ട് ലെറ്റുകളിലാണ് മിന്നല്‍ പരിശോധന […]

വൈദികന്‍, അഭിഭാഷകന്‍ അടക്കം നാല് പേരെ സ്വാധീനിക്കാന്‍ നവീനിന്റെ ശ്രമം; പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചു നല്‍കിയത് ഡോണ്‍ ബോസ്‌ക്കോയെന്ന ഇ-മെയില്‍ ഐഡി വഴി; ഒടുവില്‍ സംഭവിച്ചത് വന്‍ ട്വിസ്റ്റ്…..!

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിതിരിവുകള്‍. ജീവനൊടുക്കിയ നവീന്‍ ഒരു വൈദികനെയും രണ്ടു സുഹൃത്തുക്കളെയും മരണാനന്തര ജീവിതമെന്ന തങ്ങളുടെ ആശയത്തിലേക്ക് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. ”വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിലേക്ക് അഭയം തേടണം, അല്ലെങ്കില്‍ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില്‍ അഭയം തേടണമെന്നായിരുന്നു നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്. അന്ധവിശ്വാസങ്ങള്‍ ഈ രണ്ടുപേരിലേക്കും പകര്‍ന്നത് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ […]

ലോഡ്ജില്‍ വെച്ച്‌ വിവാഹ ചടങ്ങുകള്‍; വരൻ പുറത്തുപോയ ഉടനെ ആഭരണങ്ങളും ബാഗുമായി കടന്നു; വധുവിന്റെ കഴുത്തില്‍ അണിയിച്ച താലിമാല മാത്രം രണ്ട് പവൻ; വ്യാജ വിവാഹത്തിലൂടെ ഡോക്ടറെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി; കേസെടുത്ത് പൊലീസ്

കോഴിക്കോട്: വ്യാജവിവാഹം നടത്തി കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന് പരാതി. സർവീസില്‍ നിന്ന് വിരമിച്ച ഡോക്ടർ വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇത് മുതലെടുത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഡോക്ടറെ സമീപിച്ച സംഘം 5,60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവർ കൊണ്ടുവന്ന ആലോചനയില്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഡോക്ടറോട് നിരന്തരം സംസാരിച്ച്‌ കല്യാണത്തിന് സമ്മതിപ്പിച്ചു. വിവാഹത്തിനായി വധുവിനെയും ബന്ധുക്കളെയും കൊണ്ടുവരാനും മറ്റ് അനുബന്ധപരിപാടികള്‍ നടത്താനുമായി പലതവണയായി ഡോക്ടറില്‍ നിന്ന് ഇവർ പണം കൈപ്പറ്റി. ഇത് 5,60,000 രൂപ വരും. രണ്ടുമാസം […]

കെട്ടുകാഴ്ചക്കിടെ 11കെവി ലൈൻ ഓഫ് ചെയ്തു; ഓണ്‍ ചെയ്യാൻ പറഞ്ഞ പൊലീസുകാര്‍ക്കുനേരെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്; പതിനഞ്ചോളം പേർക്കെതിരെ കേസെടുത്തു

ആലപ്പുഴ: കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന കെട്ടുകാഴ്ചക്കിടെ രണ്ടു പൊലീസുകാർക്ക് മർദ്ദനം. കായംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ പ്രവീണ്‍, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കെട്ടുകാഴ്ച കടന്നു പോകാൻ ഉച്ചക്ക് 2.30 ഓടെ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. രാത്രി എട്ടുമണിയായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാല്‍ നാട്ടുകാർ പൊലീസില്‍ പരാതി അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ലൈൻ ഓണ്‍ ചെയ്യാൻ പറഞ്ഞതാണ് തർക്കത്തിനിടയായത്. 15 ഓളം വരുന്ന ആക്രമി സംഘം കുരു മുളക് സ്പ്രേ പ്രയോഗിച്ച ശേഷം രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ […]

കോരുത്തോട്-കുഴിമാവ് റോഡില്‍ കലുങ്കും റോഡിന്‍റെ വശവും ഇടിഞ്ഞ് അപകടാവസ്ഥയിൽ; നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ സംരക്ഷണഭിത്തിയില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു; ദുരിതത്തിലായി യാത്രക്കാർ

കോരുത്തോട്: കോരുത്തോട്-കുഴിമാവ് പാതയില്‍ സംരക്ഷണഭിത്തിയില്ലാത്ത കലുങ്കും റോഡിന്‍റെ വശം ഇടിഞ്ഞു കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും വിശേഷ ദിവസങ്ങളിലും നൂറുകണക്കിന് ശബരിമല തീർഥാടകരുടെ വാഹനങ്ങളടക്കം കടന്നുപോകുന്ന റോഡിലാണ് അപകടസാധ്യത നിലനില്‍ക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പുണ്ടായ ശക്തമായ മഴയില്‍ കലുങ്കിനോട് ചേർന്നുനിന്ന മരം കടപുഴകി വീണതോടെയാണ് കലുങ്കും റോഡിന്‍റെ വശവും അപകടാവസ്ഥയിലായത്. കോരുത്തോടിനും കുഴിമാവിനും ഇടയില്‍ അപകടസാധ്യത നിറഞ്ഞ വളവിലാണ് പുതിയ അപകടക്കെണി രൂപപ്പെട്ടത്. റോഡില്‍ നിന്ന് അഴുതയാറ്റിലേക്ക് ഒഴുകുന്ന കാനയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. മറുവശത്ത് വാഹനം ഇടിച്ച്‌ […]

കടുത്ത വേനൽ…! വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍; ഇത്തവണ വൈദ്യുതി ബില്ല് വരുമ്പോള്‍ മലയാളിയുടെ കണ്ണ് തള്ളും; കാര്യങ്ങള്‍ കൈവിട്ട് പോകുമോയെന്ന ആശങ്കയില്‍ കെഎസ്‌ഇബി

തിരുവനന്തപുരം: വേനലില്‍ ഒരു നിമിഷം പോലും ഇടവേളയില്ലാതെ ഫാനും എ.സിയും കൂളറുമൊക്കെ പ്രവര്‍ത്തിപ്പിക്കുന്ന മലയാളികള്‍ ഇത്തവണ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഫാനും എസിയും ഒക്കെ നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ചാലും ചൂടത്ത് രക്ഷയില്ലെന്ന അവസ്ഥയാണ് ഒരു ഭാഗത്ത്. അതിന്റെ ഫലമായി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡ് വേഗത്തില്‍ കുതിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണ് വൈദ്യുതി ഉപയോഗം. ചരിത്രത്തിലാദ്യമായി ആകെ ഉപയോഗം 11 കോടി യൂണിറ്റും പിന്നിട്ട് മുന്നേറുകയാണ്. തിങ്കളാഴ്ച സംസ്ഥാനത്ത് 11.01 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഏപ്രില്‍ […]

കോട്ടയം – എറണാകുളം റോഡില്‍ നമ്പ്യാകുളം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് മാഞ്ഞൂർ സ്വദേശിനി

കോട്ടയം: നിയന്ത്രണം വിട്ട കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാഞ്ഞൂർ ഓമല്ലൂർ മംഗലം പാടിയില്‍ ശ്രീകുമാറിന്റെ ഭാര്യ ഷിമ ശ്രീകുമാർ (42) ആണു മരിച്ചത്. കോട്ടയം – എറണാകുളം റോഡില്‍ നമ്പ്യാകുളം ജംഗ്ഷനു സമീപമായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്നും മാഞ്ഞൂരിലേക്കു വരികയായിരുന്ന ഷിമയുടെ ഇലക്‌ട്രിക് സ്കൂട്ടറില്‍ എതിർദിശയില്‍ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ചാലക്കുടി നെടിയപറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ് ശ്രീകുമാർ ഖത്തറിലാണ്. മക്കള്‍: എം.എസ്.ആരോമല്‍, എം.എസ്.ആദിത്യൻ. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വൻ ലഹരിവേട്ട; എം.ഡി.എം.എയുടെ വൻ ശേഖരവുമായി യുവാവ് പിടിയില്‍

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജങ്ഷനില്‍ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇടക്കുന്നം സ്വദേശി അസ്‌റുദീന്‍ ഷാജി (25)ആണ് പിടിയിലായത്. ഏറെനാളായി പോലീസ് രഹസ്യാന്വേഷണ വിഭാഗവും എക്‌സൈസും നടത്തിയ അന്വേഷണത്തിലൂടെയാണ് ഇടക്കുന്നം ബാങ്ക് ജങ്ഷന്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന മയക്ക് മരുന്ന് കച്ചവടം കണ്ടെത്താനായത്.

ആഘോഷനാളുകളില്‍ കീശ കാലിയാകും…! പച്ചക്കറി മുതല്‍ കോഴി ഇറച്ചിക്ക് വരെ പൊള്ളുന്ന വില; അറിയാം അവശ്യസാധനങ്ങളുടെ വില

കോഴിക്കോട്: അവശ്യസാധന വില കുതിച്ചുയര്‍ന്നതോടെ ആഘോഷനാളുകളില്‍ സദ്യവട്ടങ്ങളൊരുക്കാന്‍ കൂടുതല്‍ പണമിറക്കേണ്ടി വരും. അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം എന്നിവയ്‌ക്കെല്ലാം പൊതുവിപണിയില്‍ വില ഏറിക്കൊണ്ടിരിക്കുകയാണ്. അരിയിനങ്ങള്‍ക്ക് ആറു മുതല്‍ എട്ട രൂപയുടെ വര്‍ദ്ധനയാണുള്ളത്. ചൂടുകാലത്ത് ആവശ്യക്കാര്‍ ഏറെയുള്ള വത്തക്ക, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങള്‍ക്കും വില കൂടി. ഓറഞ്ചിന് കിലോയ്ക്ക് 60 രൂപയും വത്തക്കയ്ക്ക് 25 രൂപയുമാണ് വില. പച്ചക്കറിയില്‍ വെളുത്തുള്ളിക്ക് കാര്യമായ കുറവ് വന്നത് ആശ്വാസമാണ്. ഗ്രീന്‍പീസിനും തുവരപ്പരിപ്പിനും 10 രൂപയിലധികമാണ് കൂടിയത്. ഉഴുന്നിനും ചെറുപയറിനും കടലയ്ക്കും വില ഉയരാത്തത് സാധാരണക്കാരന് ആശ്വാസമാകുന്നുണ്ട്. […]

വീണ്ടും ശശാങ്ക്- അശുതോഷ് കോംബോ…! കൈയെത്തും ദൂരത്ത് ജയം നഷ്ടം; പഞ്ചാബ് കിങ്‌സിനെതിരേ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; പൊരുതിവീണ് പഞ്ചാബ്

ചണ്ഡീഗഡ്: ഐപിഎല്‍ പോയിന്റ് പട്ടികില്‍ അടുത്തടുത്ത സ്ഥാനങ്ങളിലുള്ളവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ രണ്ടു റണ്‍സിനാണ് പാറ്റ് കമ്മിന്‍സിന്റെ ഓറഞ്ച് ആര്‍മി മറികടന്നത്. തൊട്ടുമുമ്പത്തെ കളിയിലേതു പോലെ ശശാങ്ക് സിങ് (25 ബോളില്‍ 46*), അശുതോഷ് ശര്‍മ (15 ബോളില്‍ 33*) ജോടി കിടിലന്‍ കൂട്ടുകെട്ടിലൂടെ പഞ്ചാബിനെ ജയത്തിനു തൊട്ടരികെ വരെയെത്തിച്ചു. പക്ഷെ കൈയെത്തുംദൂരത്ത് ജയം നഷ്ടമായി. പഞ്ചാബ് ആറു വിക്കറ്റിനു 114 റണ്‍സില്‍ നില്‍ക്കെയാണ് ഈ ജോടി ക്രീസില്‍ ഒന്നിച്ചത്. […]