play-sharp-fill

റെയിൽവേ സ്റ്റേഷൻ കുത്തി തുറന്ന് മോഷണം: ഇടവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പണം മോഷ്ടിച്ചു: പോലീസ് അന്വേഷണം ആരംഭിച്ചു

  വർക്കല :ഇടവ റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം. സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനകത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 15,221 രൂപ നഷ്ടപ്പെട്ടു. റെയിൽവേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അയിരൂർ പൊലീസും ഫോറൻസിക് വിഭാഗവും, വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

കാട്ടുമാടം മനയില്‍ മോഷണം; പുരാതന വിഗ്രഹങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങളും കവർന്നു

  പൊന്നാനി :പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ മോഷണം. പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടാവ് കവര്‍ന്നു. പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാട്ടുമാടം മനയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് മോഷണം നടന്നത്. മനയുടെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് പുരാതന വിഗ്രഹങ്ങള്‍ കവര്‍ന്നു. ഏറെ പഴക്കമുള്ള വിഗ്രഹങ്ങളാണിത്. വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ പത്തു പവനോളം സ്വര്‍ണാഭരണങ്ങളും കവർന്നിട്ടുണ്ട്. പൂമുഖത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവും കുത്തിത്തുറന്നു. കവര്‍ച്ചയ്ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മനക്ക് സമീപത്തു നിന്ന് ഭണ്ഡാരം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ […]

വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയിൽ അടക്കം വൻ അഴിമതി ; ആർടിഎ ഓഫിസിലും ഏജന്റുമാരുടെ ഓൺലൈൻ സ്ഥാപനത്തിലും വിജിലൻസ് റെയ്ഡ്

സ്വന്തം ലേഖകൻ പേരാമ്പ്ര∙ ആർടിഎ ഓഫിസിലും ഏജന്റുമാരുടെ ഓൺലൈൻ സ്ഥാപനത്തിലും വിജിലൻസ് റെയ്ഡ്. ചൊവ്വാഴ്ച കാലത്ത് മുതൽ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. മുൻ കാലങ്ങളിൽ നടന്ന ചില സംഭവങ്ങളും ഇപ്പോൾ നടക്കുന്ന അഴിമതികളുമായി ബന്ധപ്പെട്ടാണു പരിശോധന നടത്തിയത്. ആർടിഎ ഓഫിസിനു മുന്നിലെ പല ഏജന്റുമാരുടെ സ്ഥാപനങ്ങളിലും വിജിലൻസ് എത്തിയെങ്കിലും കെ.വി.ഓൺലൈൻ കൺസൽട്ടൻസിയിലാണു പരിശോധന നടത്തിയത്. സ്ഥാപനത്തിൽ സ്ഥിരമായി എത്തി വർക്കുകൾ ചെയ്യുന്ന ഏജന്റിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സ്ഥാപനത്തിലെ രേഖകളും പൂർണമായി പരിശോധിച്ചു. സ്ഥാപനത്തിലെ കംപ്യൂട്ടറും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചു വർക്ക് ചെയ്യുന്ന ഏജന്റിനെയും […]

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചു: എംഎൽഎ കെ ബാബുവിനെതിരെ, എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും.

  തൃപ്പൂണിത്തുറ :എംഎൽഎ കെ ബാബുവിനെതിരെ, എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി പറയുന്നത്. തെര‍ഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചന്നാണ് പ്രധാന ആരോപണം. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ […]

ലോക്‌സഭ തെരഞ്ഞെടുപ്പ് : വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയം പുനഃക്രമീകരിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 26 വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയം പുനഃക്രമീകരിക്കുമെന്ന് പാളയം ഇമാം. അന്ന് ഒരു മണിക്ക് തുടങ്ങി 1.20 വരെയായി പ്രാര്‍ത്ഥനാ സമയം ക്രമീകരിക്കുമെന്നാണ് പാളയം ഇമാം വിപി സുഹൈബ് മൗലവി വ്യക്തമാക്കിയത്. നേരത്തെ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നത് മാറ്റണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനാല്‍ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പോളിങ് മാറ്റണമെന്നാണ് മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നത്. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച […]

ചെമ്പ് മണ്ഡലത്തിൽ അഡ്വ.ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചു കുടുംബ സംഗമം നടത്തി.

  ബ്രഹ്മമംഗലം : യുഡിഎഫ് ചെമ്പ് മണ്ഡലത്തിലെ 14,13, ബൂത്തു കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അഡ്വ.ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചു കുടുംബ സംഗമം നടത്തി. തലയോലപറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെമ്പ് മണ്ഡലം ചെയർമാൻ കെ.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെമ്പ് മണ്ഡലം കൺവീനർ തോമസ് കുറ്റിക്കാടൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ.ദിനേശൻ, കെ.കെ.കൃഷ്ണകുമാർ, എസ്.ജയപ്രകാശ്, റെജിമേച്ചേരി, എസ്.ശ്യാംകുമാർ അഡ്വ.പി.വി.സുരേന്ദ്രൻ ടി.പി.അരവിന്ദാക്ഷൻ, രാഗിണിഗോപി, രമണി മോഹൻദാസ്, എ.ജെ.തോമസ്, ശ്രീനിവാസൻ മറ്റത്തിൽ, എ.എം.സോമൻ, സി.വി.ദാസൻ, കെ.ഡി.സന്തോഷ്കുമാർ, എം.ജി.അനൂപ്, കെ.ആർ.ജയരാജ്, […]

മരണത്തിലും വിട്ടു പിരിയാതെ സുഹൃത്തുക്കൾ: നാടിന് നൊമ്പരമായി കോളജ് വിദ്യാർത്ഥികളുടെ വേർപാട്

  വൈക്കം: മരണത്തിലും വിട്ടു പിരിയാതെ സുഹൃത്തുക്കൾ. ഇന്നു പുലർച്ചെ ട്രെയിൻ ഇടിച്ചാണ് വെള്ളൂർ ഗ്രാമപഞ്ചായത്ത് മൂത്തേടത്ത് വീട്ടിൽ മോഹനൻ മകൻ വൈഷ്ണവ് (21 ). എടക്കാട്ടുവയൽ പഞ്ചായത്ത്‌ അഴകത്തൂർ മൂലേടത്ത് വീട്ടിൽ വേണുഗോപലിന്റെ മകൻ ജിഷ്ണു വേണുഗോപാൽ ( 21 ) എന്നിവർ മരിച്ചത്. പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം സ്രാംകുഴികട്ടിങ്ങിനു സമീപമായിരുന്നു അപകടം. ഇരുവരും ഒരേ കോളജിൽ പഠിക്കുന്നവരാണ്. രണ്ടു പഞ്ചായത്തിലാണ് താമസമെങ്കിലും ഉറ്റ സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ചാണ് സഞ്ചരിക്കുക. മംഗളം കോളജ് വിദ്യാർത്ഥികളാണ് ഇവർ. ഊറ്റസുഹൃത്തുക്കളുടെ വേർപാട് താടിനെ […]

കടവിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

സ്വന്തം ലേഖകൻ തൊടുപുഴ: അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്പിനാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ഒന്നര മാസം മുമ്പാണ് ക്രിസ്പിന്റെ പിതാവ് ബിജു മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ക്രിസ്പിന്‍. ഒഴുക്കില്‍ പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കടവില്‍ നിന്ന് 100 മീറ്ററോളം താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൊടുപുഴ വെങ്ങല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്രിച്ചിയില്‍ എന്‍ജിനീയറിങ് […]

ചെമ്മീൻ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം: മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കൽ റിപ്പോർട്ട്

തൊടുപുഴ: ചെമ്മീ‍ൻ കറി കഴിച്ച് അലർജി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ഞായറാഴ്ച രാത്രിയാണു മരിച്ചത്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി. ശ്വാസതടസ്സമുണ്ടായതോടെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാൻ കഴിയൂവെന്നു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാർ പറഞ്ഞു. […]

കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടം ഉത്സവം കണ്ട് മടങ്ങുന്നതിനിടെ

കോട്ടയം: ട്രെയിൻ തട്ടി രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്. മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്. ഇന്നു പുലർച്ചെ മൂന്നു മണിയോടെ വെളളൂർ ശ്രാങ്കുഴി ഭാഗത്താണ് അപകടം. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴി എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോള്‍ പിന്നില്‍ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമെന്നു പറയുന്നു.