play-sharp-fill

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർക്ക് ദാരുണാന്ത്യം. 14 പേർക്ക് പരിക്കേറ്റു: ദുർഗ് ജില്ലയിലെ കുംഹാരിയിലാണ് സംഭവം.

  റായ്പൂർ : ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർക്ക് ദാരുണാന്ത്യം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുർഗ് ജില്ലയിലെ കുംഹാരിയിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. തൊഴിലാളികളുമായി പോയ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 40 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. സംഭവത്തിന് ശേഷം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും പോാലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ 14 പേരെ റായ്പൂരിലെ എയിംസിലേക്കും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായി ജില്ലാ […]

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കഞ്ചാവും എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ ; കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സുരേഷ് പി കെയും സംഘവും  നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്   

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ഇടക്കുന്നത്ത് 4.4ഗ്രാം എം ഡി എം യും  22 ഗ്രാം  കഞ്ചാവുമായി കാഞ്ഞിരപ്പള്ളി തച്ചുകുളം വീട്ടിൽ മുഹമ്മദ്‌ അസറുദീൻ (24) നെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സുരേഷ് പി കെയും സംഘവും  നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ മനോജ്‌ ടി ജെ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്കുമാർ കെ എൻ, നിമേഷ് കെ എസ്, വിശാഖ് കെ വി, രതീഷ് ടി എസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സമീന്ദ്ര എസ് എക്‌സൈസ് […]

അരുവിത്തുറ സെയ്ൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗിസ് സഹദായുടെ തിരുനാൾ ഏപ്രിൽ 15 മുതൽ മേയ് മൂ ന്നുവരെ ആഘോഷിക്കും.

  കോട്ടയം :അരുവിത്തുറ സെയ്ൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗി സ് സഹദായുടെ തിരുനാൾ ഏപ്രിൽ 15 മുതൽ മേയ് മൂ ന്നുവരെ ആഘോഷിക്കും. 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30-നും 6.30-നും 7.30-നും വൈകീട്ട് ഏഴിനും കുർബാന, ഏപ്രിൽ 22-ന് നാലിന് കുർബാന തുടർന്ന് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് കർമം നിർവഹിക്കും. . 4.30-ന് സിറോ മലബാർ സഭ കൂരിയാ മെ ത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ കുർബാന അർ പ്പിക്കും, തുടർന്ന് തിരുനാൾ പ്ര […]

സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുനെല്ലി :വയനാട് തിരുനെല്ലിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി (24), മന്തണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ വാസന്റെ മകൻ അമൽ വിഷ്ണു (23) എന്നിവരാണ് മരിച്ചത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വരുന്നതിനിടെ ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ പാതയോരത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

മീൻ പിടിക്കാനായി കടലിൽ പോകുന്ന മുക്കുവന്റെ ജീവൻ കരയിൽ കാവലിരിക്കുന്ന അരയത്തി പെണ്ണിന്റെ ചാരിത്ര്യത്തിലാണെന്ന മുക്കുവതുറകളിൽ നിലനിന്നിരുന്ന ഒരു വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ചെമ്മീൻ ദക്ഷിണേന്ത്യൻ സിനിമക്ക് ആദ്യമായി ദേശീയ പുരസ്കാരം നേടി.

  കോട്ടയം: കുട്ടനാടിന്റെ ഇതിഹാസകാരനായിട്ടാണ് മലയാളസാഹിത്യത്തിലെ കുലപതിയായ തകഴി ശിവശങ്കരപ്പിള്ള അറിയപ്പെടുന്നത്. കർഷക ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എഴുതിയ ” രണ്ടിടങ്ങഴി” എന്ന നോവൽ തീർച്ചയായും ഈ വിശേഷണത്തിന് അടി വരയിടുന്നുണ്ട്. അതോടൊപ്പം പുറക്കാട്ടു കടപ്പുറത്തെ മുക്കുവരുടെ ജീവിതം വരച്ചുകാട്ടിയ ചെമ്മീൻ, പഴയ ആലപ്പുഴ നഗരത്തിൽ മനുഷ്യമലം ചുമന്നു കൊണ്ടു പോയിരുന്ന തോട്ടികളുടെ കഥ പറഞ്ഞ തോട്ടിയുടെ മകൻ, തിരുവിതാംകൂറിലെ രാഷ്ട്രീയ സമരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഏണിപ്പടികൾ, ദൂരദർശനിൽ സീരിയലായി വന്ന മലയാളത്തിലെ ഏറ്റവും വലിയ നോവലുകളിലൊന്നായ കയർ , അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശസമരങ്ങളും […]

ഓണ്‍ലൈന്‍ ബാങ്കിങ് ചെയ്യുന്നവരാണോ നിങ്ങൾ…എങ്കിൽ ഫോണിന് തകരാര്‍ സംഭവിക്കുമ്പോൾ സൂക്ഷിക്കുക; സര്‍വീസ് സെന്ററില്‍ കൊടുക്കുന്നതിന് മുന്‍പ് ഇത് മറക്കരുത്!, മാര്‍ഗനിര്‍ദേശവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഇന്ന് ഓണ്‍ലൈന്‍ ബാങ്കിങ് ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. സുരക്ഷിതമായി ഓണ്‍ലൈന്‍ ബാങ്കിങ് നിര്‍വഹിച്ചില്ലായെങ്കില്‍ ഹാക്കര്‍മാര്‍ പണം തട്ടിയെടുത്തെന്ന് വരാം. പാസ് വേര്‍ഡും സ്വകാര്യ വിവരങ്ങളും അപരിചിതരുമായി പങ്കുവെയ്ക്കരുതെന്നും ശരിയായ ഉറവിടത്തില്‍ നിന്നല്ലാതെ ബാങ്കിങ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും സ്ഥിരമായി പറയുന്ന കാര്യമാണ്. ഇക്കാര്യങ്ങള്‍ ഇടപാടുകാര്‍ ശ്രദ്ധിച്ച് തുടങ്ങിയതോടെ പണം തട്ടാന്‍ പുതുവഴികള്‍ തേടുകയാണ് ഹാക്കര്‍മാര്‍. ഇപ്പോള്‍ പുതിയ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി രംഗത്തുവന്നിരിക്കുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. 1. ആവശ്യമില്ലാത്ത സമയത്ത് ഫോണില്‍ ബ്ലൂടൂത്ത് ഓഫ് ആണെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം ഫോണില്‍ […]

ചെങ്ങളം മാലിയിൽ രാജപ്പൻ (83) നിര്യാതനായി.

  ചെങ്ങളം: മാലിയിൽ രാജപ്പൻ (83) നിര്യാതനായി ഭാര്യ: അമ്മിണി മക്കൾ: :റജി , ബിജു , മനോജ്, ഷിബു. മരുമക്കൾ: ക്ഷിത,രാജി, പ്രേമ, സബിത സംസ്‌ക്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 4 – ന് വീട്ടുവളപ്പിൽ

പാനൂർ ബോംബ് നിർമാണം: രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്‌

  പാനൂർ പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂർ കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്‍റെ പിടിയിലായി. പന്ത്രണ്ട് പ്രതികളിൽ ഒരാൾ മരിച്ചു. മൂന്ന് […]

സര്‍വകാല റെക്കോഡില്‍ വൈദ്യുതി ഉപയോഗം ; ചരിത്രത്തിലാദ്യമായി ആകെ ഉപയോഗം 11 കോടി യൂണിറ്റും പിന്നിട്ട് മുന്നേറുന്നു ; ഇത്തവണ വൈദ്യുതി ബില്ല് വരുമ്പോള്‍ മലയാളിയുടെ കണ്ണ് തള്ളും ; വൈദ്യുതി പ്രതിസന്ധിയിലേക്ക് എത്തുമോയെന്ന ആശങ്കയില്‍ കെഎസ്ഇബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വേനലില്‍ ഒരു നിമിഷം പോലും ഇടവേളയില്ലാതെ ഫാനും എ.സിയും കൂളറുമൊക്കെ പ്രവര്‍ത്തിപ്പിക്കുന്ന മലയാളികള്‍ ഇത്തവണ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഫാനും എസിയും ഒക്കെ നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ചാലും ചൂടത്ത് രക്ഷയില്ലെന്ന അവസ്ഥയാണ് ഒരു ഭാഗത്ത്. അതിന്റെ ഫലമായി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡ് വേഗത്തില്‍ കുതിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണ് വൈദ്യുതി ഉപയോഗം. ചരിത്രത്തിലാദ്യമായി ആകെ ഉപയോഗം 11 കോടി യൂണിറ്റും പിന്നിട്ട് മുന്നേറുകയാണ്. തിങ്കളാഴ്ച സംസ്ഥാനത്ത് 11.01 കോടി യൂണിറ്റ് വൈദ്യുതിയാണ് […]

സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി 25 ലക്ഷം രൂപ വാങ്ങി ; പിതാവിനെ വെച്ച് വിലപേശി പണം വാങ്ങി ; ആരോപണം നിഷേധിച്ചാല്‍ പരസ്യ സംവാദത്തിന് തയ്യാർ ; അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാർ

സ്വന്തം ലേഖകൻ കൊച്ചി : കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങിയതായി ദല്ലാൾ നന്ദകുമാറിന്റെ ആരോപിച്ചു. താന്‍ ആവശ്യപ്പെട്ടയാളെ നിയമിച്ചില്ല. നിയമനം നടക്കാതെ വന്നതിനെത്തുടർന്ന് ഏറെ പണിപ്പെട്ടാണു പണം തിരികെ വാങ്ങിയതെന്നും നന്ദകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗഡുക്കളായിട്ടാണ് പണം തിരിച്ചുനല്‍കിയത്. ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് അനിൽ ആന്റണി തന്റെ കയ്യിൽ നിന്ന് […]