play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (10 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (10 /04/2024) 1st Prize-Rs :1,00,00,000/- FC 744948   Cons Prize-Rs :8,000/- FA 744948 FB 744948 FD 744948 FE 744948 FF 744948 FG 744948 FH 744948 FJ 744948 FK 744948 FL 744948 FM 744948   2nd Prize-Rs :10,00,000/- FB 218198   3rd Prize-Rs :5,000/- 1113 1144 1297 2546 3208 3247 3544 […]

മൊത്തം ടിക്കറ്റ് എടുത്തോളാമെന്നു പറഞ്ഞ് എത്തിയയാൾ മധ്യവയസ്കയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു.

  മതിലകം: മധ്യവയസ്കയായ ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. ബൈക്കിലെത്തിയയാള്‍ ലോട്ടറി തട്ടി പറിച്ച്കടന്നു കളയുകയായിരുന്നുവെന്ന് ലോട്ടറി വിൽപ്പനക്കാരി ശകുന്തള മതിലകം പൊലീ സില്‍ നല്‍കി യ പരാതിയില്‍ പറയുന്നു. പെരുനാള്‍ ദിനത്തില്‍ രാവി ലെ പത്ത്മണിയോടുകൂടി മതിലകം പള്ളി വളവ്വടക്ക്ഭാഗത്താണ്സംഭവം. മകനെ കാണുന്നതിനായി മതിലകം മതില്‍ മൂലയിലേക്ക്പോകുംവഴി ടിക്കറ്റ് വിറ്റു വരുകയായിരുന്നു. ഈസമയം ബൈക്കിലെത്തിയയാള്‍ കൈവശം എത്ര ടിക്കറ്റ്ഉണ്ടെന്ന്ചോദിച്ചു. 50 രൂപയുടെ 18 ടിക്കറ്റ്ഉണ്ടെന്ന്അറിയിച്ചപ്പോള്‍ മൊത്തമായി ഞാൻ എടുത്തോളാമെന്നും, എനിക്ക്തൊട്ടടുത്ത്ചായക്കട ഉണ്ടെന്നും വണ്ടിയില്‍ കയറിയാല്‍ അവി ടെ നിന്നും പൈസ […]

ബി.ജെ.പി ആശയ ത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു: വി.ഡി. സതീശൻ

  തിരുവനന്തപുരം: കോൺഗ്രസ്സിൻ്റേയും, രാ ഹുൽ ഗാന്ധിയേയും കുറ്റം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്ര സ്സ് മുക്ത ഭാരതമെ ന്ന ബി. ജെ.പി യുടെ ആശയ ത്തിന് കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സ തീശൻ. ബി.ജെ.പി യുടെ പ്രീതി സമ്പാദി ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കു ന്നത്. ഇ.ഡി അന്വേഷണം നടക്കുമ്പോ ൾ മുഖ്യമന്ത്രിക്ക് ഭയമാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ബി. ‘ ജെ.പി പ്രീണനത്തിന് പിന്നിലു ള്ളത്. അനിൽ ആൻ്റെണിയെ മുൻ നിർത്തി എ.കെ. ആൻ്റെണിയെ വേദനിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറല്ലേന്നും വി.ഡി. […]

വോട്ടെടുപ്പ്: ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി

  തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. ഒരാളിന് അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം. സ്വന്തം […]

ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

  തൃശൂർ: ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ ചികിത്സയിലിക്കെ മരിച്ചു തൃശൂർ മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച് ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. പോട്ടയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു മുൻപ് നൽകിയ അന‌സ്‌തീസിയ അപാകത‌യാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ബന്ധുക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകി

നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് അന്വേഷണ വിധേയമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കേസിലെ പ്രധാന തെളിവാണ് പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജ് ഹണി എം വര്‍ഗീസായിരുന്നു. 2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ആദ്യം പരിശോധന നടത്തിയത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.പിന്നീട് 2018 ഡിസംബര്‍ 13ന് ജില്ലാ പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി […]

പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം : മലയാളികൾക്ക് ക്ലാസിക്  സിനിമകൾ സമ്മാനിച്ച പ്രശസ്ത നിർമ്മാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. ഏറെ നാളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പഞ്ചവടി പാലം, പത്താമുദയം,സുഖമോ ദേവി,മൂന്നാംപക്കം, നൊമ്പരത്തി പൂവ്, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി മുപ്പതോളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ സിനിമ. സംസ്കാരം നാളെ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.  

രണ്ടു വയസുകാരന് വിഷം നല്‍കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു: സംഭവം ഇടുക്കി കാന്തല്ലൂരില്‍

  ഇടുക്കി: കാന്തല്ലൂരില്‍ രണ്ട് വയസുകാരന് വിഷം നല്‍കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ എസ് ശെല്‍വിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ രണ്ടുവയസുകാരന്‍ നീരജിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി. കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് ഗോത്രവര്‍ഗ്ഗ കോളനിയിലാണ് സംഭവം നടന്നത് . സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ കണ്ടാണ് മകന്‍ വളരുന്നതെന്നും, മുതിര്‍ന്നു കഴിഞ്ഞാല്‍ മകനും അതുപോലെ മദ്യപാനിയാകുമെന്ന ഭയത്തിലാണ് മകന് വിഷം നല്‍കിയതെന്നുമാണ് ശെൽവി പൊലീസിന് […]

3000 രൂപ വില മതിക്കുന്ന വാഴക്കുല മോഷ്ടിച്ചു ; രണ്ട് പേർ പോലീസിന്റെ പിടിയിൽ

കല്‍പ്പറ്റ : വിഷു വിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത 3000 രൂപ വിലമതിയ്ക്കുന്ന വാഴക്കുല മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വയനാട് പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയില്‍ മാടത്തുംപാറയില്‍ പാട്ട കൃഷി ചെയ്യുന്ന വാഴക്കുല മോഷ്ടിച്ചെന്ന പരാതിയില്‍ കാപ്പിക്കളം അയ്യപ്പൻകുന്ന് വീട്ടില്‍ എം.സി. ചന്ദ്രൻ (58) , മാടത്തുപാറ കോളനിയിലെ മുരളി എന്ന വീരൻ (30) എന്നിവരെയാണ് പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്‌.ഒ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ആറാം തീയതിയാണ് മാടത്തും പാറയിൽ വാഴക്കുല മോഷണം നടന്നത്. പരാതിക്കാരനായ […]

താൻ കേരള കോൺഗ്രസ് പാർട്ടി വിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പി.സി. തോമസ്

  കോട്ടയം: ഫ്രാൻസിസ് ജോർജിനെ ‘ഓട്ടോറിക്ഷ’ ചിഹ്നത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് പി.സി. തോമസ് അഭ്യർത്ഥിച്ചു താനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിടാനായി കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പി.സി. തോമസ് നിലപാട് വ്യക്തമാക്കിയത്. ഇന്നലെ പാലായിൽ കെ.എം മാണിയുടെ വീട്ടിൽ താൻ പോയത് അദ്ദേഹത്തിൻ്റെ ചരമ ദിനമാണെന്നതിനാലാണെന്നും, തൻ്റെ പിതാവ് പി.റ്റി. ചാക്കോയുടെ സഹോദരിയായ കെ.എം മാണി ഭാര്യ കുട്ടിയമ്മ (പിതാവിന്റെ അമ്മയുടെ അനുജത്തിയുടെ മകൾ) തീർത്തും സുഖമില്ലാതിരിക്കുന്നതുകൊണ്ടാണെന്നതിനാൽ സന്ദർശിക്കുവാൻ പോയതാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിയുടെ മാതാവാണ് എന്നുള്ളതിനാൽ, […]