play-sharp-fill
വിഷുവും തിരുവോണവും ഉള്‍പ്പെടെ ഞായറാഴ്ച; 2024ലെ ആറ് അവധികള്‍ ശനി,  ഞായര്‍ ദിവസങ്ങളില്‍; പൊതു അവധികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി; പൂര്‍ണ വിവരങ്ങള്‍ ഇങ്ങനെ…..

വിഷുവും തിരുവോണവും ഉള്‍പ്പെടെ ഞായറാഴ്ച; 2024ലെ ആറ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍; പൊതു അവധികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി; പൂര്‍ണ വിവരങ്ങള്‍ ഇങ്ങനെ…..

കോട്ടയം: അടുത്ത വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍.

ഉത്രാടവും തിരുവോണവും മഹാനവമിയും വിജയദശമിയും ഉള്‍പ്പെടെ ശനി, ഞായര്‍ ദിവസങ്ങളിലാണ്.
2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു.


നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്‌സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമം 1958ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

2024 പൊതുഅവധികള്‍ ചുവടെ

ജനുവരി രണ്ട് മന്നം ജയന്തി
ജനുവരി 26 റിപബ്ലിക്ക് ഡേ
മാര്‍ച്ച്‌ എട്ട് ശിവരാത്രി
മാര്‍ച്ച്‌ 28 പെസഹാ വ്യാഴം
മാര്‍ച്ച്‌ 29 ദുഃഖ വെള്ളി
മാര്‍ച്ച്‌ 31 ഈസ്റ്റര്‍
ഏപ്രില്‍ 10 റംസാന്‍
ഏപ്രില്‍ 14 വിഷു
മെയ് ഒന്ന് തൊഴിലാളി ദിനം
ജൂണ്‍ 17 ബക്രിദ്
ജൂലൈ 16 മുഹ്‌റം
ഓഗസ്റ്റ് മൂന്ന് കര്‍ക്കിടക വാവ്
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരു ജയന്തി
ഓഗസ്റ്റ് 26 ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി
സെപ്തംബര്‍ 14 ഒന്നാം ഓണം
സെപ്തംബര്‍ 15 തിരുവോണം
സെപ്തംബര്‍ 16 മൂന്നാം ഓണം
സെപ്തംബര്‍ 17 നാലാം ഓണം
സെപ്തംബര്‍ 21 ശ്രീനാരായണ ഗുരു സമാധി
ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി
ഒക്ടോബര്‍ 12 മഹാനവമി
ഒക്ടോബര്‍ 13 വിജയദശമി
ഒക്ടോബര്‍ 31 ദീപാവലി
ഡിസംബര്‍ 25 ക്രിസ്തുമസ്

പൊതു അവധി ദിവസങ്ങളായ ശനി, ഞായര്‍ ദിവസങ്ങളുടെ വിവരങ്ങള്‍

മാര്‍ച്ച്‌ -31 (ഈസ്റ്റര്‍)
ഏപ്രില്‍- 14 (ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി, വിഷു)
സെപ്റ്റംബര്‍- 14 (ഒന്നാം ഓണം)
സെപ്റ്റംബര്‍- 15 (തിരുവോണം)
ഒക്ടോബര്‍ -12 (മഹാനവമി)
ഒക്ടോബര്‍- 13 (വിജയദശമി)