play-sharp-fill

കൊലച്ചതി! കൂരോപ്പടയിൽ സാമൂഹ്യ വിരുദ്ധർ വാഴത്തോട്ടം വെട്ടി നശിപ്പിച്ചു : പാട്ടത്തിന് കൃഷി ചെയ്യുന്ന ളാക്കാട്ടൂർ സ്വദേശിയുടേതാണ് വാഴത്തോട്ടം

സ്വന്തം ലേഖകൻ കൂരോപ്പട: കോട്ടയം കൂരോപ്പടയിൽ വാഴത്തോട്ടം വെട്ടിനശിപ്പിച്ച ശേഷം വിളഞ്ഞ വാഴക്കുലകളുമായി സാമൂഹ്യ വിരുദ്ധർ മുങ്ങി. കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിലായിരുന്നു സാമൂഹ്യ വിരുദ്ധർ വാഴത്തോട്ടം വെട്ടിനശിപ്പിച്ചത്. പുരയിടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ളാക്കാട്ടൂർ ഇടയ്ക്കാട്ട് ബാബുവിന്റെ വാഴ തോട്ടമാണ് സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ ദിവസം വെട്ടിനശിപ്പിച്ചത്.നാല്പതിലേറെ കുലച്ച് നിന്നിരുന്ന വാഴകളാണ് വെട്ടിക്കളഞ്ഞത്. വിളഞ്ഞ ഏതാനും കുലകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്ത് വരുന്ന തന്റെ ആദ്യത്തെ ദുരനുവമാണിതെന്ന് ബാബു പറയുന്നു. കൂരോപ്പട കോലത്തേട്ട് കുടുംബ ക്ഷേത്രത്തിന്റെ പുരയിടമാണിത്. പരാതിയുടെ […]

‘കണ്ണൂർ സ്‌ക്വാഡ് മോഡൽ’ അന്വേഷണം!സിനിമയെ വെല്ലുന്ന രീതിയിൽ പ്രതിയെ പിടികൂടി പോലീസ്;യുവതിയെ വഞ്ചിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ പ്രതിയെ പ്രതിയുടെ ഗ്രാമത്തിൽ ചെന്ന് അതിസാഹസികമായി പിടികൂടിയത് കണ്ണൂര്‍ സൈബര്‍ പൊലീസും സംഘവും.

സ്വന്തം ലേഖിക കണ്ണൂര്‍:യുവതിയെ വഞ്ചിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തയാളെ സാഹസികമായി പിടികൂടി കണ്ണൂര്‍ സൈബര്‍ പൊലീസും സംഘവും.ഫ്‌ളാറ്റ് വില്‍പനയ്‌ക്കെന്ന പരസ്യം കൊടുത്ത താഴെചൊവ്വ സ്വദേശിനിയില്‍ നിന്ന് 2.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി രാജസ്ഥാന്‍ സ്വദേശി അക്ഷയ് കോര്‍ബാളി (21)നെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും അക്ഷയുടെ പിതൃസഹോദരന്റെ മകനുമായ സുരേന്ദ്ര കോര്‍ബാള്‍ രക്ഷപ്പെട്ടു. ജയ്പൂരിനടുത്തുള്ള ഗ്രാമത്തില്‍ നിന്ന് നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സിനിമയെ വെല്ലുന്ന രീതിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. രക്ഷപ്പെട്ടയാളെ പിടികൂടാനും കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കും വേണ്ടി പൊലീസ് […]

കോട്ടയം കെ എസ് ഇ ബി സെൻട്രൽ സെക്ഷൻ ഓഫീസിൽ വൈദ്യുതിതകരാർ രജിസ്റ്റർ ചെയ്യാൻ എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം ലേഖകൻ  കോട്ടയം : ഇന്ന് രാവിലെ കോട്ടയം കെ എസ് ഇ ബി സെൻട്രൽ സെക്ഷൻ ഓഫീസിൽ വൈദ്യുതി തകരാർ രജിസ്റ്റർ ചെയ്യാൻ എത്തിയ യുവാവിനെയാണ് ഓഫീസിൽ ബഹളം വെച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്.   ഓഫീസിൽ എത്തി ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.തുടർന്ന് അസിസ്റ്റന്റ്  എഞ്ചിനീയർ പരാതി നൽകുകയും ചെയ്തു. ഓഫീസ് നടപടികൾ തടസ്സപ്പെടുത്തിയതിനും, ഓഫീസിൽ ബഹളം വെച്ചതിനും ആണ്   ആദം ടവറിൽ സാംസങ് ഗ്യാലക്സി എന്ന സ്ഥാപനം നടത്തുന്ന സിദ്ധീഖ് എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിലിട്ട് രോഗിയെ പീഡിപ്പിച്ച കേസിൽ ‘അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ നഴ്‌സിന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റം’,പ്രതിയെ രക്ഷിക്കാൻ ഉന്നതരുടെ ഇടപെടലുള്ളതായി വിവരങ്ങൾ,കാര്യങ്ങൾ പലതും പ്രതിക്ക് അനുകൂലമായി നീങ്ങുന്നു;കേസിൽ നടപടി പിൻവലിക്കുംവരെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന മുന്നറിയിപ്പുമായി അതിജീവിതയും രംഗത്ത്.

സ്വന്തം ലേഖിക കോഴിക്കോട്:ഐസിയുവിലിട്ട് രോഗിയെ പീഡിപ്പിച്ച പ്രതിയെ രക്ഷിക്കാൻ ഉന്നതരുടെ ഇടപെടലുള്ളതായി വിവരങ്ങൾ.കഴിഞ്ഞ മാര്‍ച്ച്‌ 18-ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കവെ യുവതിയെ ആശുപത്രി അറ്റൻഡര്‍ എം എം ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് കേസ്.കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ നഴ്‌സിന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റം നൽകിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.പ്രതിയെ രക്ഷിക്കാൻ നിരന്തര ഇടപെടലുകൾ ഉള്ളതായും വിവരങ്ങൾ വരുന്നുണ്ട്.കേരള ജനതയെ ആശങ്കയിലാഴ്ത്തുന്ന പ്രവണതയാണ് ആരോഗ്യമേഖലയിൽ നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.സര്‍ക്കാര്‍ ഇരക്ക് ഒപ്പമുണ്ടെന്ന് ആരോഗ്യമന്ത്രി ഇടയ്ക്കിടെ പറയുമ്ബോഴും, കാര്യങ്ങള്‍ തിരിച്ചാണ്. […]

അര്‍ദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി.

  തൃശ്ശൂർ : അര്‍ധരാത്രി, വാണിയംപാറ നിര്‍ത്തുമോന്ന് ചോദിച്ചാ സ്വിഫ്റ്റില്‍ കയറിയെ, ഇറക്കിയത് ദൂരെ വെളിച്ചമില്ലാത്തിടത്ത്’, എന്ന് വീട്ടിമ്മയുടെ പരാതി.വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. ബസിലെ ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രിക്കും കെഎസ്‌ആര്‍ടിസി എംഡിക്കും പരാതി നല്‍കി.     തൃശൂരില്‍ നിന്നും വാണിയംപാറയിലേക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡില്‍ നിന്നും പുറപ്പെട്ട ബസില്‍ കയറുന്നതിന് മുൻപേ വാണിയംപാറയില്‍ ബസ് നിര്‍ത്തുമെന്ന് ബസ് ജീവനക്കാര്‍ ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം ഒരു കിലോമീറ്റര്‍ അപ്പുറത്താണ് വണ്ടി നിര്‍ത്തിയതെന്ന് വീട്ടമ്മ […]

ബെംഗളൂരുവില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി ; ഞെട്ടലില്‍ ബെംഗളൂരു.15 സ്വകാര്യ സ്കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത് ; ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങി.

  ബാംഗ്ലൂർ : ബെംഗളൂരുവില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളില്‍ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച്‌ വീട്ടിലേക്ക് വിട്ടു.       ചില സ്കൂളുകള്‍ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കി. ഇന്നലെ അര്‍ധരാത്രിയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സ്‌കൂളുകളില്‍ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളില്‍ നിന്നാണ് ഇ മെയില്‍ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം […]

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ജയം ആവർത്തിക്കാൻ ഓസീസും. ഇന്ത്യ -ഓസ്ട്രേലിയ നാലാം ടി20 മത്സരം ഇന്ന്.ഇന്ത്യക്ക് തലവേദന ബൗളിംഗ് നിരയുടെ മോശം ഫോം

  സ്വന്തം ലേഖകൻ   റായ്പൂർ : ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20 മത്സരത്തിനൊരുങ്ങി റായ്‌പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയം. റായ്‌പൂരിലെ ഷഹീദ് വീര്‍ നാരായന്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.   പരമ്പരയിലെ പുതിയ പോരാട്ടത്തില്‍ ഇന്ത്യയുടെ കൂറ്റൻ വിജയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ.അതെസമയം ഇന്ത്യ-ഓസീസ് നാലാം ട്വന്‍റി 20ക്ക് മഴ സാധ്യതയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. മേഘാവൃതവും മഞ്ഞുമൂടിയതുമായ ആകാശം കളിയെ തടസപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകരും. വൈകിട്ട് […]

കണ്ണൂര്‍ സര്‍വ്വകലാശാലാ വിസിയുടെ നിയമനം റദ്ദ് ചെയ്ത കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന്, മുഖ്യമന്ത്രി  പിണറായി വിജയൻ.

  തിരുവനന്തപുരം : കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; പുനര്‍നിയമനം നടന്നത് ചട്ടപ്രകാരമെന്നും മുഖ്യമന്ത്രി. ഈ വിധി സര്‍ക്കാരിന് തിരിച്ചടി എന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്നും ആ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.       മൂന്ന് നിയമപ്രശ്നങ്ങളാണ് ഇവിടെയുള്ളത്. പുനര്‍നിയമനം നിയമപ്രകാരവും ചട്ടപ്രകാരവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ആ നിരീക്ഷണത്തെ സുപ്രീംകോടതി ശരിവച്ചു. നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനര്‍ നിയമനം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതില്‍ പ്രായപരിധി ബാധകമോ എന്ന ചോദ്യത്തിനും […]

സംസ്ഥാനത്ത് ഇന്ന് (01/12/2023) സ്വർണവിലയിൽ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ വില അറിയാം

  സ്വന്തം ലേഖകൻ   സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് . ഇന്ന് ഗ്രാമിന് 20 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46160 രൂപയുമായി .   അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില   ഗ്രാമിന് – 5770 പവന് – 46160

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുൻകൂര്‍ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി 1 ലക്ഷമാക്കി മാറ്റി.

    തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. മുൻകൂര്‍ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുക 1ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകള്‍ അപ്പപ്പോള്‍ അനുവദിക്കും.     ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബര്‍ 15,വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാല്‍ തുക പരിധിയില്ലാതെയാണ് ബില്ലുകള്‍ തീര്‍പ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.