തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല, ദളിത് യുവാവിനെ വിവാഹം ചെയ്ത പത്തൊൻപതുകാരിയെ ചുട്ടുകൊന്നു; പിതാവ് ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍
സ്വന്തം ലേഖിക
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനകൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത പത്തൊൻപതുകാരിയെ പിതാവടക്കമുള്ള ബന്ധുക്കള്‍ ചേര്‍ന്ന് ചുട്ടുകൊന്നു.
തഞ്ചാവൂര്‍ സ്വദേശി നവീനിൻ്റെ ഭാര്യ ഐശ്വര്യയാണ് സ്വന്തം കുടുംബത്തിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഡിസംബര്‍ 31 ന് ആയിരുന്നു നവീനും ഐശ്വര്യയും വീട്ടുകാര്‍ അറിയാതെ തിരുപ്പൂരില്‍ വെച്ച് വിവാഹിതരായത്. സ്കൂള്‍ പഠനകാലത്ത് സഹപാഠികളായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. തിരുപ്പൂരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ളോമ കോഴ്സ് വിദ്യാര്‍ഥിയാണ് നവീൻ . പഠനത്തോടൊപ്പം ഒരു വസ്ത്ര നിര്‍മാണ കമ്ബനിയില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ വീട്ടില്‍ കല്യാണ ആലോചനകള്‍ വന്നതോടെയായിരുന്നു ഇരുവരും വീട് വിട്ടിറങ്ങി വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചത്. വിവാഹ ശേഷം തിരുപ്പൂര്‍ വീരപാണ്ടിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിയ്ക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനില്‍ നിന്ന് ഐശ്വര്യയെ വീട്ടിലെത്തിച്ച ശേഷം മാനസികമായും ശാരീകമായും ഉപദ്രവിച്ചെന്നു അയല്‍വാസികള്‍
ഇതിനിടയില്‍ ജനുവരി രണ്ടിന് ഐശ്വര്യയുടെ പിതാവ് പെരുമാള്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പല്ലടം പോലീസില്‍ പരാതി നല്‍കി. ഇരുവരെയും പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച ശേഷം ബന്ധുക്കള്‍ക്കൊപ്പം പോകാൻ ഐശ്വര്യയോടെ പോലീസ് നിര്‍ദേശിയ്ക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഐശ്വര്യ വാശി പിടിച്ചെങ്കിലും പോലീസ് നിര്‍ബന്ധിച്ചു പിതാവിനൊപ്പം അയക്കുകയയിരുന്നെന്നു നവീൻ മാധ്യമങ്ങളോട് പറഞ്ഞു.
ഐശ്വര്യ പൊള്ളലേറ്റ് മരിച്ചുവെന്ന വാര്‍ത്തയാണ് പിറ്റേദിവസം ഭര്‍ത്താവ് നവീനിനെ തേടി എത്തിയത്. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐശ്വര്യയുടെ പിതാവ് പെരുമാള്‍ ഉള്‍പ്പെടെ, അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.
പോലീസ് സ്റ്റേഷനില്‍ നിന്ന് ഐശ്വര്യയെ വീട്ടിലെത്തിച്ച ശേഷം മാനസികമായും ശാരീകമായും ഉപദ്രവിച്ചെന്നു അയല്‍വാസികള്‍ പറഞ്ഞതായി നവീൻ പറഞ്ഞു. താൻ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളായതിനാലാണ് ഐശ്വര്യയുടെ കുടുംബം വിവാഹം അംഗീകരിക്കാതിരുന്നതെന്നും നവീൻ വ്യക്തമാക്കി. മകളെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു