play-sharp-fill
തട്ടിപ്പ് വീരൻ മോൻസൺ പെൺവാണിഭവും, പെൺകുട്ടികളെ ഉപയോഗിച്ചുള്ള മസാജിംഗും നടത്തിയിരുന്നതായി സൂചന

തട്ടിപ്പ് വീരൻ മോൻസൺ പെൺവാണിഭവും, പെൺകുട്ടികളെ ഉപയോഗിച്ചുള്ള മസാജിംഗും നടത്തിയിരുന്നതായി സൂചന

സ്വന്തം ലേഖകൻ

കൊച്ചി: പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള മസാജിംഗും നടത്തിയിരുന്നതായി സൂചന.

ആലപ്പുഴ സ്വദേശിയും പന്തളത്തെ ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജരുമായ ഷാജി ചെറായിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിയെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീവത്സത്തിനായി മോന്‍സണിന്റെ വീട്ടില്‍ പോയിരുന്നത് ഇദ്ദേഹമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രൂണയ് സുല്‍ത്താനുമായി നടത്തിയ പുരാവസ്തു ഇടപാടില്‍ നല്ലൊരു തക അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നും ഇത് ഡി.ആ‌ര്‍.ഡി.ഐ തടഞ്ഞുവച്ചിരിക്കുകയാണെന്നുമുള്ള പതിവ് തട്ടിപ്പാണ് മോന്‍സണ്‍ പയറ്റിയത്. 6.27 കോടി രൂപയാണ് നഷ്ടമായത്.

സ്വര്‍ണക്കടത്തും മനുഷ്യക്കടത്തും നടത്തിയിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നു.ഇതേ തുടർന്ന് സമഗ്ര അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

ഷാജിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ച്‌ എറണാകുളം കാണിക്കില്ലെന്ന് മോന്‍സണ്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌.നാഗരാജുവിന് പരാതി നല്‍കിയത്

മോന്‍സണിന്റെ വീട്ടില്‍ പെണ്‍വാണിഭമുണ്ടെന്ന് കമ്മിഷണറെ ധരിപ്പിച്ചിരുന്നു. 15-16 വയസുള്ള കുട്ടികളെയാണ് മസാജിംഗ് പാര്‍ലറില്‍ നിയോഗിച്ചിരുന്നത്. മസാജിംഗ് പൊലീസിന് അറിയാമായിരുന്നു.

പ്രമുഖര്‍ ആ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. ഇത് നേരിട്ട് കണ്ടിട്ടുണ്ട്.

രാത്രികാലങ്ങളില്‍ നിരവധി വാഹനങ്ങളാണ് വന്നുപോയിരുന്നത്.

കുട്ടികളെ മുകളിലത്തെ നിലയിലും യുവതികളെ താഴെയും കണ്ടിരുന്നു.

പാവപ്പെട്ട പെണ്‍കുട്ടികളെ വിദ്യഭ്യാസം നല്‍കാമെന്ന് പറഞ്ഞ് ദുരുദ്ദേശ്യത്തോടെ ചെന്നൈയില്‍ താമസിപ്പിച്ചിട്ടുണ്ട്.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വേഷം മാറിയാണ് മോന്‍സണിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്. തുടർന്നാണ് നടപടികളിലേക്ക് കടന്നത്