കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക് ; പരുക്കേറ്റത് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 65കാരിയ്ക്ക് ; ഊട്ടിയിൽ വിനോദയാത്രയ്‌ക്ക് എത്തിയപ്പോഴായിരുന്നു സംഭവം

സ്വന്തം ലേഖകൻ തമിഴ്നാട്: കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക്. കോട്ടയം കാഞ്ഞിരപ്പള്ളി ഈറ്റക്കുഴിയിൽ തങ്കമ്മ (65) യ്ക്കാണ് പരുക്കേറ്റത്. ഊട്ടിയിൽ വിനോദയാത്രയ്‌ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ഇവരെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ തൊറപ്പള്ളിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. കോട്ടയത്തു നിന്നും മൈസൂരുവിലേക്ക് പോകുന്ന വിനോദയാത്ര സംഘത്തിലെ അംഗമാണ് ഇവർ. രാവിലെ 5.30 ന് പ്രഭാതകൃത്യത്തിനായി കൂടെയുള്ളവർക്കൊപ്പംപോയി തിരിച്ചു വരുമ്പോഴാണ് ബസിനു പിറകിൽ മറഞ്ഞിരുന്ന കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നഗരത്തിൽ കാട്ടാന […]

ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി ; കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് പിടിയിൽ

തൃപ്പൂണിത്തുറ : ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് ഇയാള്‍ തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ […]

പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികള്‍ക്ക് ; സി വിജില്‍ വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍

സ്വന്തം ലേഖകൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികളില്‍ സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളില്‍ നടപടി എടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09661 പരാതികളാണ്. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നു. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം […]

വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തി ; നടൻ വിജയ്ക്കെതിരെ കേസെടുത്ത് പോലീസ്

ചെന്നൈ : തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു, നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ലഭിച്ച പരാതിയിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി. വിജയുടെ ആരാധകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്

സ്വന്തമായി സ്ഥലവും വീടുമെന്ന സ്വപ്നം സഫലീകരിക്കാനായി ബാങ്ക് വായ്പ എടുത്തു ; തിരിച്ചടവ് മുടങ്ങിയതോടെ കുടിശ്ശിക പെരുകി 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതര്‍ എത്തി ; നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ സ്വയം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു ; മരണപ്പെട്ടത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടത്ത് വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുന്നതിനിടെ, ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ബാങ്ക് വായ്പ തിരിച്ചടക്കാൻ സാധിക്കാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയായത്. ജപ്തി നടപടിക്കിടെ ഇവർ ദേഹത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. ഒപ്പം ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് സിവില്‍ […]

വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളില്‍ ആശങ്ക വേണ്ട ; ഇരട്ടവോട്ടും ആള്‍മാറാട്ടവും തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും ; ‘എഎസ്ഡി മോണിട്ടര്‍ സിഇഒ കേരള’ ആപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ‘എഎസ്ഡി മോണിട്ടര്‍ സിഇഒ കേരള’ എന്ന ആപ്പാണ് എന്‍ഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തില്‍ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ എഎസ്ഡി വോട്ടര്‍മാരെ നിരീക്ഷിക്കുന്നതിനാല്‍ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളില്‍ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത ‘എഎസ്ഡി മോണിട്ടര്‍ സിഇഒ കേരള’ ആപ്പ് […]

അയ്മനം മങ്ങാട്ടുകുഴി പുത്തൻകരി പാടശേഖരത്ത് തീ പിടിച്ചു:

  പരിപ്പ്: കൊയ്ത്തു കഴിഞ്ഞ പാടത്ത് തീയിട്ടു. തീ പടർന്ന് നെല്ല് കൂട്ടിയിട്ട സ്ഥലത്തേക്ക് എത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ചെറിയ തോതിൽ നഷ്ടം സംഭവിച്ചു. മങ്ങാട്ടുകുഴി പുത്തൻകരി പാടശേഖരത്തിന് തീപിടിച്ചത്. ഇരുന്നൂറിലധികം ഏക്കർ നെൽകൃഷിയുള്ള പാടശേഖരത്തിലെ കൊയ്ത്ത് പൂർണ്ണമായും തീർന്നിരുന്നങ്കിലും നെല്ല് പലരും പാടത്ത് തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏതോ പാടമുടമ, കൊയ്ത്ത് കഴിഞ്ഞ പാടത്തെ വൈക്കോലിന് തീയിടുകയായിരുന്നു. കടുത്ത ചൂടും കാറ്റും കാരണം പെട്ടെന്ന് തീ പടർന്നു. വിൽപ്പനയ്ക്കായി നെല്ല് ഉണങ്ങി കൂട്ടിയിട്ടിരുന്നിടത്തേയ്ക്കും തീ എത്തി. നെല്ല് വണ്ടിയിൽ […]

നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.

  നെടുങ്കണ്ടം: ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ (49) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഷീബയുടെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം, വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി എന്നിവർക്കു പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണു സംഭവം. തൊടുപുഴ സിജെഎം കോടതിവിധിയെത്തുടർന്നാണു സ്വകാര്യ ബാങ്ക് ജീവനക്കാർ പൊലീസ് അകമ്പടിയോടെ ഷീബയുടെ […]

സർക്കാർ പണം നല്കുന്നില്ല: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ:

  തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോണ്‍ നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.   നിയമലംഘനം കുറയ്ക്കുക, നിയമലംഘകരിൽ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക. ഇതായിരുന്നു എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അഴിമതി ആരോപണത്തിൽ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം […]

അഖില കേരള ഹിന്ദു സാംബവ മഹാസഭ അയ്മനം ശാഖ വാർഷികം നാളെ

  അയ്മനം: അഖില കേരള ഹിന്ദു സാംബവ മഹാസഭ അയ്മനം ശാഖയുടെ 30 -മത് വാർഷികം നാളെ (ഞായർ )കാവാരികുളം കണ്ടൻ കുമാരൻ നഗറിൽ(കെ.ആർ.നാരായണൻ സ്മാരക നിലയം അയ്മനം ) നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് രജിസ്ട്രേഷൻ. 2 – ന് വാർഷിക പൊതുയോഗം. അദ്ധ്യക്ഷൻ ശാഖാ പ്രസിഡന്റ് സി.ആർ.രാജപ്പൻ. സ്വാഗതം ശാഖാ സെക്രട്ടറി പി.കെ. വിജയകുമാർ. ഉദ്ഘാടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ കുമാർ ടി. ശാഖാ സെക്രട്ടറി റിപ്പോർട്ടും കണക്കും അവരിപ്പിക്കും. സംസ്ഥാന ട്രഷറർ കെ.വി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ […]